AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

PPF VS SIP: 1,40,000 വെച്ച് പ്രതിവര്‍ഷം നിക്ഷേപിക്കാം; അതിന് പിപിഎഫ് ആണോ എസ്‌ഐപി ആണോ നല്ലത്?

Best Investment Option: സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപ കാലയളവും പരിഗണിച്ച് അവയില്‍ മികച്ചതില്‍ തന്നെ നിക്ഷേപിക്കാം. 30 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം പ്ലാന്‍ ചെയ്തിരിക്കുന്നതെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയും എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം.

PPF VS SIP: 1,40,000 വെച്ച് പ്രതിവര്‍ഷം നിക്ഷേപിക്കാം; അതിന് പിപിഎഫ് ആണോ എസ്‌ഐപി ആണോ നല്ലത്?
പ്രതീകാത്മക ചിത്രം Image Credit source: PM ImagesDigitalVision/Getty Images
shiji-mk
Shiji M K | Published: 23 Jul 2025 10:28 AM

വിരമിക്കലിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ പലര്‍ക്കും ഭയമാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ആളുകളെ സംബന്ധിച്ച് വാര്‍ധക്യ കാലത്തെ ജീവിതം അല്‍പം ദുസ്സഹമാണ്. എന്നാല്‍ കൃത്യമായ ആസൂത്രണത്തിലൂടെ നിങ്ങള്‍ക്കും മികച്ച വിരമിക്കല്‍ സമ്പാദ്യം ഉണ്ടാക്കിയെടുക്കാനാകും.

നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. അതിനാല്‍ തന്നെ നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളും നിക്ഷേപ കാലയളവും പരിഗണിച്ച് അവയില്‍ മികച്ചതില്‍ തന്നെ നിക്ഷേപിക്കാം. 30 വര്‍ഷത്തേക്കാണ് നിങ്ങള്‍ നിക്ഷേപം പ്ലാന്‍ ചെയ്തിരിക്കുന്നതെങ്കില്‍ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അഥവ പിപിഎഫും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയും എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം.

പിപിഎഫ് നിലവില്‍ 7.1 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. സെക്ഷന്‍ 80 സി പ്രകാരം പിപിഎഫിന് നികുതി ഇളവുകളും ലഭിക്കും. സാമ്പത്തിക വര്‍ഷത്തില്‍ 1.5 ലക്ഷം രൂപ വരെയുള്ള നിക്ഷേപത്തിനാണ് നികുതി ഇളവ് ലഭിക്കുന്നത്. പിപിഎഫില്‍ ഒരു സാമ്പത്തിക വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ നിക്ഷേപം 500 രൂപയും ഉയര്‍ന്നത് 1.5 ലക്ഷവുമാണ്. പോസ്റ്റ് ഓഫീസുകള്‍ വഴിയോ ബാങ്കുകള്‍ വഴിയോ നിങ്ങള്‍ക്ക് പിപിഎഫിന്റെ ഭാഗമാകാം.

എന്നാല്‍ 100 രൂപയ്ക്ക് നിങ്ങള്‍ക്ക് എസ്‌ഐപി നിക്ഷേപം ആരംഭിക്കാവുന്നതാണ്. പിന്നീട് തുക ഉയര്‍ത്താനും സാധിക്കും. മുന്‍കൂട്ടി നിശ്ചയിച്ച ഒരു തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് കൃത്യമായ ഇടവേളകളില്‍ സ്വയമേവ ഡെബിറ്റ് ചെയ്യുകയും അത് മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നതാണ് എസ്‌ഐപിയുടെ രീതി. ഫണ്ടിന്റെ മൊത്തെ ആസ്തി മൂല്യം കണക്കാക്കി നിങ്ങള്‍ക്ക് യൂണിറ്റുകള്‍ ലഭിക്കും.

പ്രതിവര്‍ഷം 1,40,000 രൂപ നിക്ഷേപിക്കാം

ഓരോ വര്‍ഷവും 1,40,000 രൂപ നിക്ഷേപിക്കുകയാണെങ്കില്‍ ഇരു നിക്ഷേപ മാര്‍ഗങ്ങളും നല്‍കുന്ന ലാഭം പരിശോധിക്കാം.

എസ്‌ഐപി ഒരിക്കലും നിക്ഷേപങ്ങള്‍ക്ക് സ്ഥിരമായ വരുമാനം നല്‍കുന്നില്ല. ഡെറ്റ് ഫണ്ടുകള്‍ക്ക് 8 ശതമാനം, ഇക്വിറ്റി ഫണ്ടുകള്‍ക്ക് 10 ശതമാനം, ഹൈബ്രിഡ് ഫണ്ടുകള്‍ക്ക് 12 ശതമാനം എന്നിങ്ങനെയാണ് വാര്‍ഷിക വരുമാനം കണക്കാക്കുന്നത്. പ്രതിമാസം 11,666 രൂപയുണ്ടെങ്കില്‍ പ്രതിവര്‍ഷം നിങ്ങള്‍ക്ക് 1,40,000 രൂപ എസ്‌ഐപിയില്‍ നിക്ഷേപിക്കാനാകും.

12 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 30 വര്‍ഷത്തിനുള്ളില്‍ കണക്കാക്കിയ കോര്‍പ്പസ് 4,11,79,974 രൂപയായിരിക്കും. നിങ്ങള്‍ ആകെ നിക്ഷേപിച്ച തുക 41,99,760 രൂപയും മൂലധന നേട്ടം 3,69,80,214 രൂപയുമായിരിക്കും.

Also Read: SIP: വെറും 5,000 രൂപ കൊണ്ട് മാസം 1 ലക്ഷം നേടാം, അതും 22 വര്‍ഷത്തേക്ക്

10 ശതമാനം വാര്‍ഷിക വളര്‍ച്ചയാണെങ്കില്‍ 30 വര്‍ഷത്തിനുള്ളില്‍ കണക്കാക്കിയ കോര്‍പ്പസ് 2,65,90,609 രൂപ. മൂലധന നേട്ടം 2,23,90,849 രൂപ.

8 ശതമാനം വാര്‍ഷിക വളര്‍ച്ചയില്‍ 30 വര്‍ഷത്തിനുള്ളില്‍ കണക്കാക്കിയ കോര്‍പ്പസ് 1,75,02,44 രൂപയും മൂലധന നേട്ടം 1,33,02,684 രൂപയുമായിരിക്കും.

അതേസമയം, 7.1 ശതമാനം വാര്‍ഷിക പലിശയോടെ ഇക്കാലയളവില്‍ പിപിഎഫ് വഴി നിങ്ങള്‍ക്ക് സമാഹരിക്കാന്‍ സാധിക്കുന്നത് ആകെ 1,44,20,850 രൂപയായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.