AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Electric Car : ഫുൾ ചാർജാകാൻ അഞ്ച് മിനിറ്റ് മതി; ഒറ്റ ചാർജിൽ 3000 കിലോമീറ്റർ ലഭിക്കും, വിപ്ലവം സൃഷ്ടിക്കാൻ ചൈനീസ് കമ്പനി

Huawei Electric Car : നൈട്രജൻ ഡോപ്പ് ചെയ്തിട്ടുള്ള സൾഫൈഡ് ഇലക്ട്രോലൈറ്റ് അടങ്ങിട്ടുള്ള ബാറ്ററി വികസിപ്പിച്ചെടുത്താൻ ഈ വിപ്ലവകരമായ നീക്കം.

Electric Car : ഫുൾ ചാർജാകാൻ അഞ്ച് മിനിറ്റ് മതി; ഒറ്റ ചാർജിൽ 3000 കിലോമീറ്റർ ലഭിക്കും, വിപ്ലവം സൃഷ്ടിക്കാൻ ചൈനീസ് കമ്പനി
Representational ImageImage Credit source: Unsplash
jenish-thomas
Jenish Thomas | Published: 22 Jul 2025 22:37 PM

പ്രകൃതിവാതകം ഒഴിവാക്കി ഇപ്പോൾ മിക്കവരും ഇലക്ട്രിക് കാറുകൾ വാങ്ങാൻ തിരഞ്ഞെടുത്തുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ അവരുടെ ഫേസ് ലിഫ്റ്റ് മോഡലുകൾ എല്ലാം പൂർണമായും ഇലക്ട്രിക്കിലേക്ക് മാറികൊണ്ടിരിക്കുകയാണ്. പ്രമുഖ വിദേശ കാർ നിർമാതാക്കളായ ടൊയോട്ടോയും സാംസങ് എസ്ഡിഐയും സിഎടില്ലും ഒക്കെ 2027 ഓടെ പൂർണമായും ഇലക്ട്രിക് കാറിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2030 ഓടെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ നിർമിക്കാൻ പദ്ധതിയിടുകയാണ് ഈ വമ്പന്മാർ.

എന്നാൽ ഇവരെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടുള്ള പ്രഖ്യാപനമാണ് ചൈനീസ് കമ്പനിയായ ഹവാവെയ് നടത്തിയിരിക്കുന്നത്. തിയ സോളിഡ് സ്റ്റേറ്റ് ഇലക്ട്രിക് വാഹന ബാറ്ററി വികസിപ്പിച്ചതായിട്ടാണ് ഹവാവെയ് അവകാശപ്പെടുന്നത്. അതായത് അഞ്ച് മിനിറ്റ് കൊണ്ട് ഫുൾ ചാർജാകുന്ന ബാറ്ററി ഒറ്റ ചാർജിൽ 3000 കിലോ മീറ്റർ റേഞ്ച് നൽകുകയും ചെയ്യുമെന്നാണ് ചൈനീസ് കമ്പനി പ്രഖ്യാപനത്തിന് ശേഷം അവകാശപ്പെടുന്നത്.

ALSO READ : Car Insurance: പഴയ കാറിൻ്റെ ആർസി മാറിയാൽ പോരാ; കുഴപ്പത്തിലാക്കുന്ന മറ്റൊരു പ്രശ്നം കൂടിയുണ്ട്

നൈട്രജൻ-ഡോപ്പഡ് സൾഫൈഡ് ഇലക്ട്രോലൈറ്റ് അടങ്ങിട്ടുള്ള ബാറ്ററിയാണ് ഈ സവിശേഷതയ്ക്ക് വേണ്ടി കമ്പനി ഉപയോഗിക്കാൻ പോകുന്നത്. ഇതിൻ്റെ പേറ്റൻ്റിനായി ഹവാവെയ് അപേക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ബാറ്ററിയുടെ കപ്പാസിറ്റി 400 മുതൽ 500 കിലോവാട്ടായി ഉയർത്തുമെന്നാണ് കരുതുന്നത്. നിലവിലുള്ള ലിഥിയം അയൺ ബാറ്ററികളേക്കാൾ രണ്ടോ മൂന്നോ മടങ്ങ് കൂടുതലാണിത്. അൾട്രാ ഫാസ്റ്റ് ചാർജിംഗ് വെറും 5 മിനിറ്റിനുള്ളിൽ 0-100% ചാർജ് ചെയ്യാൻ കഴിയും.

നിലവിൽ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ വാണിജ്യവൽക്കരണത്തിലെ ഏറ്റവും വലിയ തടസ്സം ലിഥിയം ഇന്റർഫേസിന്റെ സ്ഥിരതയാണ്, ഇത് ദോഷകരമായ പാർശ്വഫലങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു. സൾഫൈഡ് ഇലക്ട്രോലൈറ്റുകളുടെ നൈട്രജൻ ഡോപ്പിംഗ് വഴി ഈ രണ്ട് വെല്ലുവിളികളെയും നേരിടാൻ കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് കൂടാതെ വളരെ ചിലവേറിയതാണ് സൾഫൈഡ് ഇലക്ട്രോലൈറ്റുകൾ. ഒരു കിലോവാട്ടിന് ഏകദേശം 1.20 ലക്ഷത്തിലധികം രൂപ വരുമെന്നാണ് പറയപ്പെടുന്നത്.