Kerala Gold Rate: സ്വർണം വാങ്ങാം, വില കുറഞ്ഞോ? ഇന്നത്തെ നിരക്ക്

Kerala Gold Rate Today, September 16: ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

Kerala Gold Rate: സ്വർണം വാങ്ങാം, വില കുറഞ്ഞോ? ഇന്നത്തെ നിരക്ക്

പ്രതീകാത്മക ചിത്രം

Updated On: 

16 Sep 2026 | 08:37 AM

സംസ്ഥാനത്ത് സാധാരണക്കാരെയും ആഭരണപ്രേമികളെയും ആശങ്കയിലാഴ്ത്തി സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. സെപ്റ്റംബർ 14ന് വില താഴ്ന്നെങ്കിലും ഇന്നലെ വില വീണ്ടും കുതിച്ചു. നിലവിൽ പവന് 1,12,320 രൂപ നിരക്കിലാണ് വ്യാപാരം. ഗ്രാമിന് 14,040 രൂപയാണ് നൽകേണ്ടത്. ഇതിനോടൊപ്പം മൂന്ന് ശതമാനം ജിഎസ്ടിയും പണിക്കൂലിയും ഹാൾമാർക്കിങ് ചാർജും ചേരുമ്പോൾ വില വീണ്ടും ഉയരും.

ചരിത്രത്തിൽ ആദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത് 2025 ഡിസംബർ 23നാണ്. 101600 രൂപയാണ് അന്ന് പവന് രേഖപ്പെടുത്തിയത്. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് ഇതുവരെയുള്ളതിലെ ഏറ്റവും ഉയർന്ന നിരക്ക്. തുടർന്നുള്ള ദിവസങ്ങളിൽ വില കുറഞ്ഞെങ്കിലും ഇതുവരെയും ഒരു ലക്ഷത്തിന് താഴെയെത്തിയിട്ടില്ല.

സ്വർണവിലയിൽ ഇനിയെന്ത്?

സ്വർണവിലയിൽ ഇനിയെന്ത് എന്ന് ഉറ്റുനോക്കുകയാണ് സാധാരണക്കാർ. വിവാഹ സീസണും ദസറ പോലുള്ള ഉത്സവ സീസണും പൊന്നിന്റെ ഡിമാൻഡ് ഉയർത്തുന്നത് വില ഉയരാൻ കാരണമായേക്കും. കൂടാതെ പശ്ചിമേഷ്യൻ സംഘർഷവും യു.എസ് ഫെഡറൽ ബാങ്കിന്റെ പലിശ നിരക്കുമെല്ലാം രാജ്യാന്തര വിലയെ സ്വാധീനിക്കുന്നത് കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കും.

ALSO READ: സ്വര്‍ണത്തില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 10 വര്‍ഷം കഴിഞ്ഞാല്‍ എത്ര ലാഭം നേടാം?

ഇന്ന് നിർണായകം

ഫെഡ് യോഗത്തിന് മുൻപായി അമേരിക്കൻ ഡോളറിന്റെ വിനിമയ നിരക്കും ബോണ്ടുകളിൽ നിന്നുള്ള നേട്ടവും വർധിച്ചതാണ് പൊന്നിന്റെ ചാഞ്ചാട്ടത്തിന് കാരണമായത്. ബുധനാഴ്ച ഇന്ത്യൻ സമയം രാത്രി 11.30നാണ് കെവിൻ വാർഷ് അടിസ്ഥാന പലിശ തീരുമാനം പ്രഖ്യാപിക്കുന്നത്. ഇതിനനുസരിച്ചാകും വരുംദിവസങ്ങളിൽ സ്വർണവിലയുടെ സഞ്ചാരം. ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 107 ഡോളറിലെത്തിയതോടെ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് ഉയർത്തുമെന്നാണ് സൂചന. ഇത്തവണ 0.25 ശതമാനം പലിശ നിരക്ക് ഉയർത്താൻ 92 ശതമാനം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്കുകളും ആഗോള സ്വർണവിലയും തമ്മിൽ വിപരീത ബന്ധമാണ് നിലനിൽക്കുന്നത്. ഫെഡറൽ റിസർവ് പലിശ നിരക്ക് കൂട്ടുമ്പോൾ സാധാരണയായി സ്വർണവില കുറയുകയും, പലിശ നിരക്ക് കുറയ്ക്കുമ്പോൾ സ്വർണവില ഉയരുകയും ചെയ്യാറുണ്ട്. സ്വർണം ഒരു സുരക്ഷിത നിക്ഷേപമാണെങ്കിലും അതിൽ നിന്ന് പ്രതിമാസ പലിശയോ ഡിവിഡന്റോ ലഭിക്കില്ല. എന്നാൽ ഫെഡ് പലിശ നിരക്ക് ഉയർത്തുമ്പോൾ ഗവൺമെന്റ് ബോണ്ടുകൾ, ബാങ്ക് ഡെപ്പോസിറ്റുകൾ എന്നിവയിൽ നിന്നുള്ള ആദായം വർധിക്കുന്നു. ഇതിനാൽ നിക്ഷേപകർ സ്വർണത്തിൽ നിന്ന് പണമെടുത്ത് ബോണ്ടുകളിലേക്ക് മാറ്റുകയും സ്വർണത്തിന്റെ ഡിമാൻഡ് കുറഞ്ഞ് വില ഇടിയുകയും ചെയ്യുന്നു.

Loading...
Unable to load recommendations.
Follow Us
വൻ മാറ്റങ്ങളോടെ പുതിയ ഥാർ വരുന്നു
ബാറ്ററി മാത്രേ ഉള്ളല്ലേ! സാംസങ് ഗാലക്സി A08 ലോഞ്ച് ചെയ്തു
അജിത് അഗാർക്കറിന് ബിസിസിഐ നൽകുന്ന തുക എത്രയെന്നറിയാമോ?
ഒമാൻ മലയാളികളെ…; നിങ്ങൾ ജബൽ അഖ്ദറിൽ പോയിട്ടുണ്ടോ ?
ടേക്ക് ഓഫിനിടെ ടയർ പൊട്ടി, വിമാനത്തിനുള്ളിലെ ദൃശ്യങ്ങൾ
Viral Video | ഇടിവെട്ടിയാൽ സംഭവിക്കുന്നതിങ്ങനെ
ബ്രിക്സ് കണ്ടൻ്റ് ക്രിയേറ്റർമാരോട് സംസാരിച്ച് മുഖ്യമന്ത്രി
Viral Video | റെയിൽ ട്രാക്കിൽ പുലിയോ?