ഇന്ത്യയും ചൈനയും ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ നേരിടേണ്ടി വരുമോ? റഷ്യ ഉപരോധ ബിൽ യുഎസ് പാസാക്കി
മോസ്കോയുടെ യുദ്ധത്തിനുള്ള ധനസഹായം തടയുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ താരിഫ് ചുമത്താൻ ഈ ബില്ല് പ്രസിഡണ്ടിന് അധികാരം നൽകുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ട്രംപിന്റെ പുതിയ താരിഫ്..........
ഉക്രൈനിലെ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയെ സാമ്പത്തികമായി ഞെരുക്കാൻ ലക്ഷ്യമിട്ടുകൊണ്ട് പുതിയ ഉപരോധ പാക്കേജിന് യുഎസ് നിയമനിർമ്മാതാക്കൾ ബുധനാഴ്ച അന്തിമ അംഗീകാരം നൽകിയതായി റിപ്പോർട്ട്. മാസങ്ങൾ നീണ്ട ചർച്ചയ്ക്ക് ഒടുവിലാണ് ഈ പ്രധാന നിയമനിർമ്മാണം പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അംഗീകാരത്തിനു വേണ്ടി അയച്ചത്.
റിപ്പബ്ലിക്കന്മാരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധിസഭ 262- 159 വോട്ടുകൾക്കാണ് ബില്ല് പാസാക്കിയത്. ട്രംപ് അധികാരത്തിൽ തിരിച്ചെത്തിയതിനുശേഷം ഉള്ള മോസ്കോയ്ക്ക് എതിരെയുള്ള ഏറ്റവും വലിയ നിയമനിർമ്മാണ ശ്രമമാണിത്. കഴിഞ്ഞ മാസം സെനറ്റിൽ 86- 11 വോട്ടുകൾക്ക് പാസായ ഈ നടപടിയിൽ ഒപ്പുവയ്ക്കുമെന്ന് ട്രംപ് വ്യക്തമാക്കുകയും ചെയ്തതാണ്.
ALSO READ:ഇസ്രായേലിന് 2.8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൈമാറാനൊരുങ്ങി യുഎസ്; വമ്പന്‍ നീക്കവുമായി ട്രംപ്
ഇന്ത്യ, ചൈന ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ നേരിടേണ്ടി വരുമോ..?
റഷ്യയുടെ ഊർജ്ജ പ്രതിരോധ മേഖലകൾ, പ്രസിഡണ്ട് വ്ലാഡിമർ പുട്ടിൻ ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ പാശ്ചാത്യ ഉപരോധങ്ങൾ മറികടക്കാൻ ഉപയോഗിക്കുന്ന ഷാഡോ ഫ്ളീറ്റ് ടാങ്കറുകൾ എന്നിവയെയാണ് ഈ പുതിയ നിയമം ലക്ഷ്യം ഇടുന്നത്. മോസ്കോയുടെ യുദ്ധത്തിനുള്ള ധനസഹായം തടയുന്നതിന്റെ ഭാഗമായി റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്ന ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 100 ശതമാനം വരെ താരിഫ് ചുമത്താൻ ഈ ബില്ല് പ്രസിഡണ്ടിന് അധികാരം നൽകുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. അതിനാൽ തന്നെ വരും ദിവസങ്ങളിൽ ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങൾ ട്രംപിന്റെ പുതിയ താരിഫ് ഭീഷണികൾ നേരിടേണ്ടി വരുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.
അതേസമയം ട്രംപിന് വ്യാപാരത്തിൽ കൂടുതൽ അധികാരം നൽകുന്ന ഈ വ്യവസ്ഥയെ ഡെമോക്രാറ്റുകൾക്കിടയിൽ വലിയ അഭിപ്രായവ്യത്യസത്തിന് തിരികൊളുത്തി. ഉക്രൈനെ ശക്തമായി പിന്തുണയ്ക്കുമ്പോഴും ട്രംപിന് കൂടുതൽ അധികാരം നൽകുന്നതിന് അവർ എതിർത്തു. ഡെമോക്രാറ്റുകളുടെ എതിർപ്പ് നിലനിൽക്കെ തന്നെ റഷ്യൻ അധിനിവേശം അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോൾ ശക്തമായ സാമ്പത്തിക സമ്മർദ്ദം അത്യാവശ്യമാണെന്ന് വാദിച്ചുകൊണ്ട് ഡെമോക്രാറ്റുകൾ ഈ നടപടിയെ അനുകൂലിച്ചു. കൂടാതെ റഷ്യയുടെ സൈന്യത്തെ പിന്തുണയ്ക്കുന്ന കമ്പനികളെയും വിദേശ കമ്പനികളെയും ലക്ഷ്യം വയ്ക്കുന്നതും ഇറാനുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ നീട്ടുന്നതും ഈ ബിൽ ആയിരിക്കും.കോൺഗ്രസ് നയം നിർദ്ദേശിക്കുന്നതിനുപകരം ഉപരോധങ്ങളുടെയും താരിഫുകളുടെയും നിയന്ത്രണം നിലനിർത്താൻ ട്രംപ് പൊതുവെ ഇഷ്ടപ്പെടുന്നു, ഇത് ഒരു വർഷത്തിലേറെയായി നടപടി വൈകിപ്പിക്കാൻ സഹായിക്കുന്നു.
ENGLISH SUMMARY
Reports indicate that US lawmakers gave final approval on Wednesday to a new package of sanctions aimed at squeezing Russia economically against the backdrop of the war in Ukraine. This major legislation was sent to President Donald Trump for approval following months of negotiations.