പിറന്നാൾ ദിനത്തിൽ രാജ്യത്തിന് വൻ സമ്മാനം: സെമികോൺ ഇന്ത്യയുമായി പ്രധാനമന്ത്രി മോദി
PM Modi Marks 76th Birthday with SEMICON India Launch: മോദിയുടെ 76-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഡൽഹി മുതൽ ഗുജറാത്ത് വരെയും അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലും വിവിധ പൊതുജനസേവന പരിപാടികളും വികസന പദ്ധതികളും അരങ്ങേറുകയാണ്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. ഡൽഹി മുതൽ ഗുജറാത്ത് വരെയും അദ്ദേഹത്തിന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിലും വിവിധ പൊതുജനസേവന പരിപാടികളും വികസന പദ്ധതികളും അരങ്ങേറുകയാണ്. അതേസമയം, ന്യൂഡൽഹിയിലെ യശോഭൂമിയിൽ ഇന്നു രാവിലെയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ‘സെമികോൺ ഇന്ത്യ 2026’ ഉദ്ഘാടനം ചെയ്യും. ഈ ചടങ്ങിൽ പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കും. ഇന്നു മുതൽ ആരംഭിക്കുന്ന ഈ മൂന്ന് ദിവസത്തെ സമ്മേളനവും എക്‌സിബിഷനും ‘സിലിക്കൺ ടു സിസ്റ്റംസ്: ബിൽഡിംഗ് ദി ഇക്കോസിസ്റ്റം’ എന്ന പ്രമേയത്തിലാണ് സംഘടിപ്പിക്കുന്നത്.
സെമികണ്ടക്ടർ, ഇലക്ട്രോണിക്സ് മൂല്യശൃംഖലയിലുടനീളമുള്ള ആഗോള-ഇന്ത്യൻ കമ്പനികൾ, നയരൂപീകരണ വിദഗ്ദ്ധർ, നിക്ഷേപകർ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, അക്കാദമിക് സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ എന്നിവരെ ഇത് ഒരുമിച്ച് അണിനിരത്തും.
സഹകരണം, നിക്ഷേപം, നവീകരണം തുടങ്ങിയവ മുന്നോട്ട് കൊണ്ടുപോകുന്നതിലാണ് ഈ സമ്മേളനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഡിസ്‌പ്ലേ വ്യവസായത്തിലെ പുരോഗതി, സഹകരണവും സംയുക്ത സംരംഭങ്ങളും സുഗമമാക്കുന്നതിനായി രൂപകൽപ്പന ചെയ്‌തിട്ടുള്ള ആറ് രാജ്യങ്ങളുടെ റൗണ്ട്‌ടേബിൾ യോഗങ്ങൾ, വനിതാ നേതൃത്വത്തെക്കുറിച്ചുള്ള ഫോറം എന്നിവ ഉൾപ്പെടെയുള്ള സമാന്തര സെഷനുകളും ഇതോടൊപ്പം നടക്കും.
സെമികണ്ടക്ടർ സാമഗ്രികൾ, ഉപകരണങ്ങൾ, ചിപ്പ് ഡിസൈൻ എന്നിവയിൽ തുടങ്ങി ഫാബ്രിക്കേഷൻ, അഡ്വാൻസ്ഡ് പാക്കേജിംഗ്, ഇലക്ട്രോണിക്സ്, സിസ്റ്റംസ് വരെയുള്ള യാത്രയെ ഇത് പ്രദർശിപ്പിക്കും. പുതിയ ‘സാൻഡ് ടു സിലിക്കൺ ടു സിസ്റ്റംസ്’ വാല്യൂ ചെയിൻ എക്സ്പീരിയൻസ് സെമികണ്ടക്ടർ ആവാസവ്യവസ്ഥയിലുടനീളമുള്ള ഈ യാത്ര അവതരിപ്പിക്കും.
വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍
600-ലധികം പങ്കാളിത്ത കമ്പനികൾ അണിനിരക്കുന്ന ഈ ഇവന്റിൽ 52 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും, 400-ലധികം എക്സിക്യൂട്ടീവുകളും, 150-ലധികം പ്രഭാഷകരും ഉൾപ്പെടെ ഏകദേശം അൻപതിനായിരത്തോളം സന്ദർശകരെ പ്രതിക്ഷിക്കുന്നു.
ഈ എക്‌സിബിഷനിൽ ജപ്പാൻ, ദക്ഷിണ കൊറിയ, മലേഷ്യ, നെതർലൻഡ്‌സ്, സിംഗപ്പൂർ, സ്വീഡൻ എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന ആറ് കൺട്രി പവലിയനുകളും 12 സംസ്ഥാന ബൂത്തുകളും ഒരു സ്റ്റാർട്ടപ്പ് പവലിയനും ഇൻൊവേഷൻ ഷോക്കേസും സ്റ്റുഡന്റ് ഹാക്കത്തോണും വർക്ക്ഫോഴ്‌സ് ഡെവലപ്‌മെന്റ് പവലിയനും ഉണ്ടായിരിക്കും.
ആശിര്‍വാദ് കാ ദിയ
View this post on Instagram
‘സേവാ സങ്കൽപ് അഭിയാൻ’
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി ഒരു മാസം നീണ്ടുനിൽക്കുന്ന ‘സേവാ സങ്കൽപ് അഭിയാൻ’ പ്രചാരണത്തിന് തുടക്കമിട്ടു. ജന്മദിനത്തോടനുബന്ധിച്ച് വീടുകളിൽ ‘ആശീർവാദ് കാ ദിയ’ (ആശംസാ ദീപങ്ങൾ) തെളിയിക്കാൻ ജനങ്ങളോട് ബി.ജെ.പി അഭ്യർത്ഥിച്ചു. വഡ്‌നഗറിൽ നിന്ന് വാരണാസിയിലേക്കുള്ള ബൈക്ക് റാലി, രക്തദാന ക്യാമ്പുകൾ, രാജ്യവ്യാപക ശുചീകരണ യജ്ഞങ്ങൾ എന്നിവയും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.
English Summary
Prime Minister Narendra Modi launched SEMICON India on his 76th birthday. The event marks the fifth edition of the national semiconductor conference. Meanwhile, the BJP initiated a month-long ‘Seva Sankalp Abhiyan’ across India. The broadcast also highlights PM Modi’s 25 years in public life since 2001.