AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Gold Rate: സ്വർണം കുതിക്കുന്നു, 97,000ഉം കടന്നു; ഒരു ഗ്രാം പോലും ഇനി സ്വപ്നം!

Kerala Gold, Silver Rate Today: ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞതാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിച്ച പ്രധാനഘടകം. ഇന്നലെ രാവിലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 89.97 ആയിരുന്നു. ഉച്ചയ്ക്ക് 90.41 ആയി ഇടിഞ്ഞു.

Gold Rate: സ്വർണം കുതിക്കുന്നു, 97,000ഉം കടന്നു; ഒരു ഗ്രാം പോലും  ഇനി സ്വപ്നം!
Gold Rate Image Credit source: Getty Images
nithya
Nithya Vinu | Updated On: 12 Dec 2025 09:48 AM

‌സംസ്ഥാനത്ത് പിടിതരാതെ സ്വർണവില കുതിക്കുന്നു. ഫെഡ് പലിശനിരക്ക് കുറച്ചതും രൂപയുടെ മൂല്യതകർച്ചയും സ്വർണത്തിന് നേട്ടമായി. മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് നിലവിൽ സ്വർണത്തിന്റെ വ്യാപാരം. ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ മാറ്റമുണ്ടായത്. രാവിലെ വില കുത്തനെ ഇടിഞ്ഞത് ആഭരണപ്രേമികൾക്കും സാധാരണക്കാർക്കും പ്രതീക്ഷ നൽകിയെങ്കിലും ഉച്ചയോടെ ചിത്രം മാറി.

ഉച്ചയ്ക്ക് 320 രൂപയുടെ വ‍ർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ അടിസ്ഥാന വില 95,880 രൂപയായി. ഒരു ​ഗ്രാമിന് 11,985 രൂപയും. എന്നാൽ ഇന്നത്തെ വില സാധാരണക്കാരെയും ആഭരണപ്രേമികളെയും ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. 96,000ഉം 97,000ഉം ഒറ്റയടിക്ക് കടന്നു. പവന് 14,000 രൂപയാണ് ഇന്ന് കൂടിയത്.

ഇന്ത്യന്‍ രൂപ മൂല്യം ഇടിഞ്ഞതാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിച്ച പ്രധാനഘടകം. ഇന്നലെ രാവിലെ രൂപയുടെ മൂല്യം ഡോളറിനെതിരെ 89.97 ആയിരുന്നു. ഉച്ചയ്ക്ക് 90.41 ആയി ഇടിഞ്ഞു. നിലവിൽ വലിയ ഇടിവിലാണ് ഇന്ത്യന്‍ രൂപ. യുഎസ് കേന്ദ്ര ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കുറച്ചതാണ് സ്വർണത്തിന്റെ കുതിപ്പിന് മറ്റൊരു കാരണം.

 

ഇന്നത്തെ സ്വർണം, വെള്ളി നിരക്കുകൾ

 

റെക്കോർഡുകൾ ഭേദിച്ച് സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു. ഇന്ന് പവന് 14,000 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 97,280 രൂപയായി.  വിപണിവില 97,280 രൂപയാണെങ്കിലും മൂന്ന് ശതമാനം ജിഎസ്ടിയും ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ച് ശതമാനവും ഹോൾമാർക്ക് ചാർജും ചേരുമ്പോൾ വില ഒന്നരലക്ഷമാകുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ഇന്നലെ 24 കാരറ്റ് സ്വർണവില ഒരു ഗ്രാമിന് 13,266 രൂപയായി. പവന് 1,06,128 രൂപ നിരക്കിലാണ് വ്യാപരം. 18 കാരറ്റ് ഒരു ഗ്രാമിന് 9,949 രൂപയും, പവന് 79,592 രൂപയുമാണ് വില. സ്വർണത്തോടൊപ്പം വെള്ളി വിലയും കുതിക്കുന്നുണ്ട്. കേരളത്തിൽ വെള്ളിയുടെ ഇന്നത്തെ വില ഗ്രാമിന് 215 രൂപയും കിലോഗ്രാമിന് 2,15,000 രൂപയുമാണ് .