Gold Rate: പൊന്നേ നീയെന്താ ഇങ്ങനെ, വില കൂട്ടി സ്വർണം, ഒരു പവന് നൽകേണ്ടത്….

Kerala Gold Silver Rate Today: കൂടിയും കുറഞ്ഞുമുള്ള സ്വർണവിലയുടെ സഞ്ചാരം സാധാരക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റം വന്നത്.

Gold Rate: പൊന്നേ നീയെന്താ ഇങ്ങനെ, വില കൂട്ടി സ്വർണം, ഒരു പവന് നൽകേണ്ടത്....

Gold Price

Updated On: 

22 Nov 2025 | 10:10 AM

സംസ്ഥാനത്ത് ചാഞ്ചാടി സ്വർണവില. കൂടിയും കുറഞ്ഞുമുള്ള സ്വർണവിലയുടെ സഞ്ചാരം സാധാരക്കാരെയും ആഭരണപ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. ഇന്നലെ രണ്ട് തവണയാണ് വിലയിൽ മാറ്റം വന്നത്. രാവിലെ 91280 രൂപയായിരുന്നെങ്കിൽ ഉച്ച കഴിഞ്ഞ് 360 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം ആ​ഗോളവിപണിയിൽ സംഭവിച്ച ഇടിവാണ് കേരളത്തിലെ സ്വർണവിലയിൽ പ്രതിഫലിച്ചത്.

എന്നാൽ ഇന്ന് സ്ഥിതി വീണ്ടും മാറി. 1,360 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണവില 92,280 രൂപയായി ഉയർന്നു. മൂന്ന് ശതമാനം ജിഎസ്ടിയും അഞ്ച് ശതമാനം പണിക്കൂലിയും ചേരുമ്പോൾ ഏകദേശം 99,800 രൂപയാണ് ഒരു പവൻ സ്വർണാഭരണത്തിന് നൽകേണ്ടത്. ഒരു ​ഗ്രാമിന്റെ വില 11,535 രൂപയാണ്.

വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് ​ഗ്രാമിന് 172 രൂപയും കിലോ​ഗ്രാമിന് 1,72,000 രൂപയുമാണ് രേഖപ്പെടുത്തിയത്. കേരളത്തിന് സമാനമായ വിലയാണ് ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലും. അതേസമയം മുംബൈ, ഡൽഹി, കൊൽക്കത്ത, ബെം​ഗളൂരൂ എന്നിവിടങ്ങളിൽ വെള്ളി വില 1,64,000 രൂപയാണ്.

ALSO READ: കുതിപ്പ് തന്നെ കുതിപ്പ്; ഡിസംബറിലും ജനുവരിയിലും ഒന്നും സ്വര്‍ണവില കുറയാന്‍ പോകുന്നില്ല

 

വില കുതിപ്പിന് കാരണം

 

ലോകമെമ്പാടുമുള്ള സാമ്പത്തിക അനിശ്ചിതത്വങ്ങളും മാന്ദ്യ ഭീഷണികളും സ്വർണ്ണത്തെ സുരക്ഷിതമായ നിക്ഷേപമായി കാണാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നുണ്ട്. ഇതും വിവാഹ സീസണും സ്വർണ്ണത്തിന്റെ ഡിമാൻഡ് വർദ്ധിപ്പിക്കുന്നുണ്ട്. അതുപോലെ യുഎസ് ഡോളറിന്റെ മൂല്യം ഇടിയുന്നതും സ്വർണ്ണവില വർദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണമാണ്.

നിലവിലെ പ്രവണതകൾ വിലയിരുത്തുമ്പോൾ, സ്വർണ്ണവില ഇനിയും ഉയരാനാണ് സാധ്യത. ആഗോള സാമ്പത്തിക സാഹചര്യങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഇല്ലെങ്കിൽ, സ്വർണ വില ഒരു ലക്ഷം രൂപ എത്തിയേക്കുമെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

 

 

Follow Us
വിഷക്കൂണുകള്‍ എങ്ങനെ തിരിച്ചറിയാം?
എല്ലാ ദിവസവും മാങ്ങ കഴിച്ചാല്‍ എന്ത് സംഭവിക്കും? പണിയാക്കരുത്‌
ചപ്പാത്തി മാവ് ഫ്രിഡ്ജിൽ ഇരുന്ന് കട്ടിയും കറുത്ത നിറവുമാകുന്നോ? ഇനി ഉണ്ടാകില്ല
അടുക്കളത്തോട്ടത്തിൽ ഉള്ളി കൃഷി ചെയ്താലോ, അറിയേണ്ടതെല്ലാം
മുഖം മാറിയ ചെല്ലാനം; മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ
ഒടുവില്‍ നീതി കിട്ടിയേ...സഞ്ജുവിനെ ട്രോളി അര്‍ഷ്ദീപ്‌
നമ്മ വഴി, തനി വഴി; വാഷിങ്ടണ്‍ സുന്ദറിനോട് സഞ്ജു സാംസണ്‍ പറഞ്ഞത്‌
വീടിന് മുകളിലേക്ക് മറിഞ്ഞ കാറിനുള്ളിൽ കഞ്ചാവ്