Kerala Gold Rate: കുതിപ്പ് തന്നെ കുതിപ്പ്; ഡിസംബറിലും ജനുവരിയിലും ഒന്നും സ്വര്‍ണവില കുറയാന്‍ പോകുന്നില്ല
Gold Price Forecast 2026: 89,000 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണം നിലവില്‍ 90,000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഈ വിലയില്‍ നിന്ന് എപ്പോഴാണ് വീണ്ടും താഴോട്ടിറങ്ങുന്നത് എന്ന് അറിയണോ?
സ്വര്‍ണവില കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താഴോട്ടുള്ള കുതിപ്പിലാണ്. അപ്രതീക്ഷിതമായി സ്വര്‍ണവില കുറഞ്ഞത് എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. ഒരു ദിവസം രണ്ട് തവണ സ്വര്‍ണവില കുറഞ്ഞതും നമ്മള്‍ കണ്ടു. 89,000 രൂപയിലേക്ക് താഴ്ന്ന സ്വര്‍ണം നിലവില്‍ 90,000 രൂപയ്ക്ക് മുകളിലാണ് വ്യാപാരം നടത്തുന്നത്. ഈ വിലയില്‍ നിന്ന് എപ്പോഴാണ് വീണ്ടും താഴോട്ടിറങ്ങുന്നത് എന്ന് അറിയണോ?
ഇനി വില കുറയുമോ?
നിലവില്‍ സ്വര്‍ണത്തിലുള്ള വിലയിടിവ് ആശ്വാസം പകരുന്നുണ്ടെങ്കിലും, അത് മോഹിക്കേണ്ടെന്ന് പറയുകയാണ് വിദഗ്ധര്‍. 2026ല്‍ സ്വര്‍ണവില വീണ്ടും ഉയരുമെന്ന റിപ്പോര്‍ട്ടുകളാണ് ലോകത്തെ പ്രധാന ബാങ്കുകളും റിസര്‍ച്ച് ഏഡന്‍സികളും നല്‍കുന്നത്. യൂണിയന്‍ ബാങ്ക് ഓഫ് സ്വിറ്റ്‌സര്‍ലാന്‍ഡിന്റെ 2026 മധ്യത്തിലേക്കുള്ള സ്വര്‍ണവില ടാര്‍ഗറ്റ് 300 ഡോളര്‍ ഉയര്‍ത്തി നിലവില്‍ 4500 ഡോളറിലേക്ക് എത്തിച്ചു.
മോര്‍ഗന്‍ സ്റ്റാന്‍ലിയും ഗോള്‍ഡ്മാന്‍ സാച്ച്‌സും ബാങ്ക് ഓഫ് അമേരിക്കയും 5,000 ഡോളറിലേക്കുള്ള സ്വര്‍ണത്തിന്റെ കുതിപ്പാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ 5,000 ത്തില്‍ സ്വര്‍ണത്തില്‍ സഡന്‍ ബ്രേക്കിട്ട് നില്‍ക്കില്ലെന്ന സൂചനകളും വിപണിയില്‍ നിന്നെത്തുന്നുണ്ട്.




Also Read: Gold: സ്വർണവിലയിൽ വൻ മാറ്റം വരുന്നു; വിപണിയിൽ താരം മറ്റൊരു കൂട്ടർ; 2026 ‘പൊൻ’ വർഷമോ?
ഫെഡറല്‍ റിസര്‍വ് ഡിസംബറില്‍ പലിശ നിരക്ക് കുറയ്ക്കുമെന്ന സൂചനകള്‍ വന്നിരുന്നുവെങ്കിലും അതിന് സാധ്യതയില്ലെന്നാണ് നിലവിലെ വിവരം. പലിശ നിരക്ക് കുറച്ചില്ലെങ്കില്‍ സ്വര്‍ണവിലയില്‍ കാര്യമായ ചലനം സംഭവിക്കില്ല. പലിശ നിരക്ക് കുറയുമ്പോള്‍ സ്വര്‍ണം കത്തിക്കയറും. 2025ല്‍ 50 ശതമാനം വര്‍ധനവിന് വഴിവെച്ചത് ഫെഡറല്‍ റിസര്‍വിന്റെ പലിശ കുറയ്ക്കലാണ്.
2026ലും ഇതേ ട്രെന്‍ഡ് തുടരുമെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ടിഡി സെക്യൂരിറ്റീസ് എന്നിവ നല്‍കുന്ന സൂചന. ട്രഷറി യീല്‍ഡുകള്‍ കുറയുന്നത് സ്വാഭാവികമായും സ്വര്‍ണത്തിന് കരുത്താകും.