DA Arrears: ശമ്പളത്തിൽ കൂടുന്നത് 21,000 രൂപ വരെ; ജീവനക്കാ‍ർക്ക് നഷ്ടം ലക്ഷങ്ങളും

Kerala Government Employees DA Calculation: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. ക്ഷാമബത്ത 35 ശതമാനമായി വർധിക്കുമ്പോൾ വിവിധ തസ്തികകളിലുള്ളവരുടെ ശമ്പളത്തിൽ എത്ര കൂടുമെന്ന് നോക്കാം...

DA Arrears: ശമ്പളത്തിൽ കൂടുന്നത് 21,000 രൂപ വരെ; ജീവനക്കാ‍ർക്ക് നഷ്ടം ലക്ഷങ്ങളും

പ്രതീകാത്മക ചിത്രം

Updated On: 

21 Feb 2026 | 09:57 PM

പത്ത് ശതമാനം ക്ഷാമബത്ത കൂടി അനുവദിച്ച സന്തോഷത്തിലാണ് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും പെൻഷൻകാരും. ഫെബ്രുവരിയിൽ ആകെ 13 % ഡിഎ ആണ് അനുവദിച്ചത്. ഇതോടെ ആകെ ഡിഎ വർദ്ധനവ് 25ൽ നിന്ന് 35 ആയി ഉയർന്നു. സംസ്ഥാന സർവീസിലെ നിലവിലെ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയും കൂടിയ അടിസ്ഥാന ശമ്പളം 1,66,800 രൂപയുമാണ്. അനുവദിച്ച ക്ഷാമബത്ത കൂടി ചേർക്കുമ്പോൾ മാർച്ച് മാസത്തിലെ ശമ്പളത്തിൽ ​ഗണ്യമായ വർദ്ധനവ് ഉണ്ടാകും.

 

ജീവനക്കാരുടെ ശമ്പള വർധന

 

11-ാം ശമ്പള കമ്മീഷൻ പ്രകാരം സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപയാണ്. ക്ഷാമബത്ത 35 ശതമാനമായി വർധിക്കുമ്പോൾ വിവിധ തസ്തികകളിലുള്ളവരുടെ ശമ്പളത്തിൽ താഴെ പറയുന്ന മാറ്റങ്ങൾ പ്രതീക്ഷിക്കാം.

 

ലാസ്റ്റ് ഗ്രേഡ് സർവന്റ്സ്: 2,990 രൂപ

ക്ലാർക്ക്: 3,445 രൂപ

സിവിൽ പോലീസ് ഓഫീസർ: 4,043 രൂപ

സ്റ്റാഫ് നഴ്സ്, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: 5,109 രൂപ

ഹൈസ്കൂൾ അധ്യാപകർ: 5,369 രൂപ

ഹയർ സെക്കൻഡറി അധ്യാപകർ: 7,176 രൂപ

സബ് ഇൻസ്പെക്ടർ 5,928 രൂപ

സെക്ഷൻ ഓഫീസർ 7,345 രൂപ

അണ്ടർ സെക്രട്ടറി: 8,281 രൂപ

എക്സിക്യൂട്ടീവ് എൻജിനീയർ: 11,050 രൂപ

സിവിൽ സർജന്മാർ: 12,428 രൂപ

ഡെപ്യൂട്ടി സെക്രട്ടറി: 14,014 രൂപ

ജോയിന്റ് സെക്രട്ടറി: 16,081 രൂപ

അഡീഷണൽ സെക്രട്ടറി: 18,265 രൂപ

ALSO READ: ക്ഷാമബത്ത കുടിശ്ശിക 10 % അനുവദിച്ച് ഉത്തരവ്; സർക്കാർ ജീവനക്കാർക്ക് മാർച്ചിൽ എത്ര കിട്ടും?

കുടിശ്ശിക ലക്ഷങ്ങൾ

 

നിലവിൽ 286 മാസത്തെ ഡിഎ കുടിശികയാണ് ജീവനക്കാർക്ക് ലഭിക്കാനുള്ളത്. കഴിഞ്ഞ ശമ്പളപരിഷ്കരണത്തിനു ശേഷം 2021 ജൂലൈ 1 മുതലുള്ള ഡിഎ കുടിശികയ്ക്കാണ് ജീവനക്കാർക്ക് കിട്ടാനുള്ളത്. ഇതിൽ 2023 ജൂലൈ 1 മുതൽ നൽകേണ്ട മൂന്ന് ശതമാനമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. ബാക്കി 10 ശതമാനം ഡിഎ മാർച്ചിലെ ശമ്പളത്തോടൊപ്പം വിതരണം ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതനുസരിച്ച് അനുവദിച്ചതും അനുവദിക്കാനിരിക്കുന്നതുമായി ആകെ 9 ഗഡുക്കളുടെ കുടിശികയാണ് ഇനിയും നൽകാനുള്ളത്. ഓരോ ജീവനക്കാരന്റെയും ശമ്പള സ്കെയിൽ അനുസരിച്ച് ഇത് 2 ലക്ഷം മുതൽ 12 ലക്ഷം രൂപ വരെയാകാം.

Follow Us
പൊള്ളലിൽ പേസ്റ്റ് പുരട്ടുന്ന ശീലമുണ്ടോ?
ഉണക്കമീൻ വറക്കുന്നത് ഇനി ആരുമറിയില്ല... മണം പരക്കാതിരിക്കാൻ
താക്കോല്‍ നഷ്ടപ്പെടുന്നത് വരാന്‍ പോകുന്ന ആപത്തുകളുടെ സൂചന
കേടായ മുട്ട എങ്ങനെ തിരിച്ചറിയാം? വഴിയുണ്ട്!
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു
കായംകുളം കറ്റാനത്ത് തുണിക്കടയും ജിമ്മും കത്തി നശിച്ചു