Kerla Lottery Result : 80 ലക്ഷത്തിൻ്റെ ഭാഗ്യം നിങ്ങളെത്തേടിയെത്തുമോ?; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Today November 16th : കാരുണ്യ ലോട്ടറി KR 680ൻ്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. 40 രൂപ വിലയുള്ള കാരുണ്യ ലോട്ടറി എല്ലാ ശനിയാഴ്ചകളിലുമാണ് നറുക്കെടുക്കുക. 80 ലക്ഷം രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം.

Kerla Lottery Result : 80 ലക്ഷത്തിൻ്റെ ഭാഗ്യം നിങ്ങളെത്തേടിയെത്തുമോ?; കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ലോട്ടറി

Updated On: 

16 Nov 2024 | 09:23 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. കാരുണ്യ ലോട്ടറി KR-680ൻ്റെ ഫലമാണ് ഇന്ന് പുറത്തുവരിക. വൈകുന്നേരം മൂന്നിന് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ വച്ച് നറുക്കെടുപ്പ് നടക്കും. 40 രൂപ വിലയുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിൻ്റെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. എല്ലാ ശനിയാഴ്ചകളിലുമാണ് കാരുണ്യ ലോട്ടറി നറുക്കെടുക്കുന്നത്. നറുക്കെടുപ്പിൻ്റെ വിവരങ്ങൾ കേരള ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.infoയിലൂടെ തത്സമയം അറിയാം.

അഞ്ച് ലക്ഷം രൂപയാണ് കാരുണ്യ ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി ലഭിക്കുക. ഒന്നാം സമ്മാനം ലഭിക്കുന്ന ലോട്ടറിയുടെ അതേ നമ്പരിലുള്ള മറ്റ് സീരീസ് ടിക്കറ്റുകൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയാണ് ലഭിക്കുക. ശേഷം 5000, 2000, 1000, 500, 100 എന്നിങ്ങനെയാണ് നാല് മുതൽ എട്ട് വരെയുള്ള സമ്മാനങ്ങൾ.

Also Read : Mutual Funds: പ്രവാസിയാണോ? മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നുണ്ടെങ്കിൽ ഇക്കാര്യം അറിഞ്ഞുവെക്കാം

ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ താഴെയാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക മാറ്റിയെടുക്കാം. 5000 രൂപയ്ക്ക് മുകളിൽ ലഭിച്ച സമ്മാനത്തുക നേടാൻ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിക്കണം. ലോട്ടറി എടുത്തയാളുടെ തിരിച്ചറിൽ രേഖയും ഇവിടെ സമർപ്പിക്കണം. ഒരു ലക്ഷം രൂപയ്ക്ക് മുകളിലുള്ള തുക സമ്മാനമായി ലഭിച്ചാൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ. സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തിയിട്ട് വേണം ലോട്ടറി സമർപ്പിക്കണം. സമ്മാനാർഹമായ ടിക്കറ്റ് 30 ദിവസത്തിനകം ലോട്ടറി ഡയറക്ടറേറ്റിൽ ഹാജരാക്കണം. 30 ദിവസത്തിനകം ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണം.

കാരുണ്യ പ്ലസ് ഭാഗ്യക്കുറി കൂടാതെ സ്ത്രീശക്തി, കാരുണ്യ, അക്ഷയ, വിൻ വിൻ, ഫിഫ്റ്റി ഫിഫ്റ്റി, നിർമൽ എന്നിങ്ങനെ ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ ലോട്ടറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഈ ലോട്ടറികൾക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

Follow Us
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
വീട്ടിൽ കൂൺ കൃഷി എങ്ങനെ ചെയ്യാം?
വനിതാ ടി20 ലോകകപ്പില്‍ ഉറ്റുനോക്കേണ്ട 7 ഇന്ത്യന്‍ താരങ്ങള്‍
പ്രമേഹം പമ്പ കടക്കാന്‍ ഈ പഴമൊന്ന് മതി; വേഗം കഴിച്ചോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്