AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി; കാരുണ്യ പ്ലസ് KN-546 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Karunya Plus Lottery: കാരുണ്യ പ്ലസ് KN-546 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ അറിയാൻ മണിക്കൂറുകൾ മാത്രം ബാക്കി; കാരുണ്യ പ്ലസ് KN-546 ലോട്ടറി നറുക്കെടുപ്പ് ഇന്ന്
കേരള ലോട്ടറി (Social Media Image)
Nandha Das
Nandha Das | Updated On: 07 Nov 2024 | 09:25 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് KN-546 (Karunya Plus KN 546) ലോട്ടറി നറുക്കെടുപ്പ് ഇന്ന്. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക.. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന ലോട്ടറിയാണ് കാരുണ്യ പ്ലസ്. 40 രൂപയാണ് വില.

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപയും, മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് നമ്പരിലെ മറ്റ് സീരീസിലുള്ള ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. ഭാ​ഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info വഴിയും, കെെരളി ടിവി, ജയ്ഹിന്ദ് ഉൾപ്പെടെയുള്ള ടെലിവിഷൻ ചാനലുകൾ വഴിയും മൂന്ന് മണി മുതൽ ഫലം അറിയാം.

5000 രൂപയിൽ താഴെയാണ് സമ്മാന തുക ലഭിക്കുന്നതെങ്കിൽ, അവർക്ക് ഏതെങ്കിലും ലോട്ടറിക്കടയുമായി ബന്ധപ്പെടേണ്ടതാണ്. എന്നാൽ, ലഭിക്കുന്ന തുക 5000 രൂപയ്ക്ക് മുകളിലാണെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിച്ചാലേ പണം ലഭിക്കൂ. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം. സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാന ഘടന

  • ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
  • സമാശ്വാസ സമ്മാനം: 8,000 രൂപ
  • രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
  • മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  • നാലാം സമ്മാനം: 5,000 രൂപ
  • അഞ്ചാം സമ്മാനം: 1,000 രൂപ
  • ആറാം സമ്മാനം: 500 രൂപ
  • ഏഴാം സമ്മാനം: 100 രൂപ

 

കാരുണ്യ പ്ലസ് ഭാഗ്യക്കുറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, അക്ഷയ, എന്നിങ്ങനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

Follow Us