Kerala Lottery Result: മൂന്ന് മണി വരെ കാത്തിരിക്കൂ, ആ ഭാഗ്യം നിങ്ങളെ തേടിയെത്താം; കാരുണ്യ പ്ലസ് KN-544 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Karunya Plus Lottery: കാരുണ്യ പ്ലസ് KN-544 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

Kerala Lottery Result: മൂന്ന് മണി വരെ കാത്തിരിക്കൂ, ആ ഭാഗ്യം നിങ്ങളെ തേടിയെത്താം; കാരുണ്യ പ്ലസ് KN-544 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

കാരുണ്യ പ്ലസ് ലോട്ടറി (Image Courtesy : Directorate Kerala State Lotteries)

Updated On: 

24 Oct 2024 | 08:54 AM

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ കാരുണ്യ പ്ലസ് KN-544 (Karunya Plus KN 544) ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ് നടക്കുക. എല്ലാ വ്യാഴാഴ്ചകളിലും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാഗ്യക്കുറിയുടെ വില 40 രൂപയാണ്.

കാരുണ്യ പ്ലസ് ലോട്ടറിയുടെ ഒന്നാം സമ്മാനം 80 ലക്ഷം രൂപയും, രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. ഒരു ലക്ഷം രൂപയാണ് മൂന്നാം സമ്മാനമായി ലഭിക്കുക. നാലും അഞ്ചും ആറും ഏഴും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 1000, 500, 100 എന്നിങ്ങനെയാണ് സമ്മാനം ലഭിക്കുക. ഒന്നാം സമ്മാനം ലഭിക്കുന്ന ടിക്കറ്റ് നമ്പരിലെ മറ്റ് സീരീസിലുള്ള ലോട്ടറികൾക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. കേരള സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalottery.info യിലൂടെ തത്സമയം ഫലമറിയാം.

5000 രൂപയിൽ താഴെയാണ് ലഭിച്ച സമ്മാനത്തുക എങ്കിൽ സംസ്ഥാനത്ത് ഏത് ലോട്ടറിക്കടയിൽ നിന്നും ടിക്കറ്റ് മാറ്റിവാങ്ങാം. എന്നാൽ, 5000 രൂപയ്ക്ക് മുകളിലാണ് സമ്മാനം ലഭിക്കുന്നതെങ്കിൽ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ നേരിട്ടെത്തി ടിക്കറ്റ് സമർപ്പിച്ചാലേ പണം ലഭിക്കൂ. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരിച്ചറിയൽ രേഖയും ഹാജരാക്കണം.

സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തി സമ്മാനാർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കേണ്ടതുണ്ട്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ കഴിഞ്ഞില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കണം. സമ്മാനത്തുക ഒരു ലക്ഷത്തിൽ കൂടുതലാണെങ്കിൽ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്ന് മാത്രമേ ടിക്കറ്റുകൾ മാറ്റിയെടുക്കാൻ കഴിയൂ.

കാരുണ്യ പ്ലസ് ഭാഗ്യക്കുറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, വിൻ വിൻ, സ്ത്രീശക്തി, നിർമൽ, അക്ഷയ, എന്നിങ്ങനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് സംഘടിപ്പിക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നുണ്ട്.

 

കാരുണ്യ പ്ലസ് KN-544 ലോട്ടറി സമ്മാന ഘടന

  1. ഒന്നാം സമ്മാനം: 80 ലക്ഷം രൂപ
  2. സമാശ്വാസ സമ്മാനം: 8,000 രൂപ
  3. രണ്ടാം സമ്മാനം: 10 ലക്ഷം രൂപ
  4. മൂന്നാം സമ്മാനം: 1 ലക്ഷം രൂപ
  5. നാലാം സമ്മാനം: 5,000 രൂപ
  6. അഞ്ചാം സമ്മാനം: 1,000 രൂപ
  7. ആറാം സമ്മാനം: 500 രൂപ
  8. ഏഴാം സമ്മാനം: 100 രൂപ

 

 

 

 

Follow Us
സിസി പ്ലാന്‍റ് വായു ശുദ്ധീകരിക്കുമോ? അറിയേണ്ടതെല്ലാം
പുറത്തേക്ക് പോകുമ്പോള്‍ മാത്രമാണോ സണ്‍സ്‌ക്രീന്‍ ഉപയോഗിക്കേണ്ടത്?
ഈ പ്രശ്നങ്ങൾ ഉണ്ടോ? കോളിഫ്ലവർ കഴിക്കരുത്
പഴുത്ത മാങ്ങയുണ്ടോ? എന്നാല്‍ വേഗം ഉപ്പിലിടാം
വിഎൻ വാസവൻ ഒടുവിൽ വിശ്വൻ സഖാവിനെ കണ്ടു
ഭാവിയില്‍ സഞ്ജുവിനെ പോലെ നിരവധി താരങ്ങള്‍ മലയാളക്കരയില്‍ നിന്ന്‌ വളര്‍ന്നുവരട്ടെയെന്ന് മോഹന്‍ലാല്‍
52 വർഷം ഒരു പരാതിയും പറഞ്ഞില്ല, എംജെ ജോബ് അവസാനം പാർട്ടി വിട്ടു
ട്രെയിനിന്റെ അവസ്ഥ കണ്ടോ? ടൂര്‍ പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ 'സംഭാവന'യെന്ന് യാത്രക്കാര്‍