Kerala Lottery Result: നിങ്ങളാണോ ആ ഭാ​ഗ്യവാൻ? വിൻ വിൻ W 791 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

Kerala Lottery Result Today: ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 3.30 ഓടെ ഫലത്തിൻ്റെ പൂർണരൂപം അറിയാൻ സാധിക്കും.

Kerala Lottery Result: നിങ്ങളാണോ ആ ഭാ​ഗ്യവാൻ? വിൻ വിൻ W 791 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

കേരള ലോട്ടറി (Image Credits: Gettyimages)

Published: 

14 Oct 2024 | 09:47 AM

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നറുക്കെടുപ്പ് നടത്തുന്ന വിൻ-വിൻ W 791 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലുള്ള ഗോർക്കി ഭവനിൽ വെച്ച് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. 3.30 ഓടെ ഫലത്തിൻ്റെ പൂർണരൂപം അറിയാൻ സാധിക്കും. 75 ലക്ഷം രൂപയാണ് വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ ഒന്നാം സമ്മാനം ജേതാവിന് ലഭിക്കുക. 75 ലക്ഷം രൂപ സമ്മാനമായി ലഭിക്കുന്ന വിൻ-വിൻ ഭാഗ്യക്കുറി ടിക്കറ്റിൻ്റെ വില 40 രൂപയാണ്.

75 ലക്ഷം രൂപയ്ക്ക് പുറമെ അഞ്ച് ലക്ഷം, ഒരു ലക്ഷം തുടങ്ങി ഏറ്റവും കുറഞ്ഞത് 100 രൂപ വരെ വിൻ-വിൻ ഭാഗ്യക്കുറിയിലൂടെ സമ്മാനമായി ലഭിക്കും. വിൻ-വിൻ W 791 ലോട്ടറി സമ്മാനത്തുക പരിശോധിക്കാം:

  • ഒന്നാം സമ്മാനം – 75 ലക്ഷം രൂപ
  • രണ്ടാം സമ്മാനം – അഞ്ച് ലക്ഷം രൂപ
  • മൂന്നാം സമ്മാനം – ഒരു ലക്ഷം രൂപ (12 പേർക്ക് വീതം ലഭിക്കുന്നതാണ്)
  • നാലാം സമ്മാനം – 5,000 രൂപ
  • അഞ്ചാം സമ്മാനം – 2,000 രൂപ
  • ആറാം സമ്മാനം- 1,000 രൂപ
  • ഏഴാം സമ്മാനം – 500 രൂപ
  • എട്ടാം സമ്മാനം- 100 രൂപ
  • സമാശ്വാസ സമ്മാനം – 8,000 രൂപ

സമ്മാനർഹമായ ടിക്കറ്റുകൾ 30 ദിവസത്തിനകം ഹാജരാക്കണം സമ്മാനത്തുക കൈപ്പറ്റണം. 5,000 രൂപയിൽ താഴെ സമ്മാനം ലഭിച്ച ടിക്കറ്റുകൾ ഏത് ലോട്ടറി കടയിൽ നിന്നും മാറിവാങ്ങാവുന്നതാണ്. 5,000 രൂപയ്ക്ക് മുകളിൽ സമ്മാനം ലഭിച്ച ടിക്കറ്റുകൾ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസുകളിലോ ബാങ്കിലോ ടിക്കറ്റ് നേരിട്ടെത്തി സമർപ്പിക്കേണ്ടതാണ്. സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിനൊപ്പം ഉടമയുടെ തിരച്ചറിയിൽ രേഖയും സമർപ്പിക്കേണ്ടതാണ്.

വിൻ വിൻ ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, കാരുണ്യ, അക്ഷയ, സ്ത്രീശക്തി, നിർമൽ, കാരുണ്യ പ്ലസ്, എന്നിങ്ങിനെ ഒരു ആഴ്ചയിലെ ഓരോ ദിവസങ്ങളിലായി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്. അടുത്തതായി എല്ലാവരും കാത്തിരിക്കുന്നത്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്