AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala Lottery Result : ആരാകും 75 ലക്ഷത്തിൻ്റെ ഭാഗ്യവാൻ?; സ്ത്രീശക്തി ലോട്ടറി ഫലം ഇന്ന്

Kerala Lottery Sthree Sakthi Lottery : സ്ത്രീശക്തി ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. 75 രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 10 ലക്ഷം രൂപ. ടിക്കറ്റിൻ്റെ വില 40 രൂപയാണ്.

Kerala Lottery Result : ആരാകും 75 ലക്ഷത്തിൻ്റെ ഭാഗ്യവാൻ?; സ്ത്രീശക്തി ലോട്ടറി ഫലം ഇന്ന്
ലോട്ടറി (Image Courtesy - Social Media)
Abdul Basith
Abdul Basith | Published: 03 Sep 2024 | 09:13 AM

കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ സ്ത്രീശക്തി SS-431 ലോട്ടറി ഫലം ഇന്ന് പ്രഖ്യാപിക്കും. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻ്റെ തിരുവനന്തപുരം ബേക്കറി ജങ്ഷനിലെ ഗോർക്കി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 75 ലക്ഷം രൂപയും രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയുമാണ്. ലോട്ടറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നാലുമണിയോടെ ഫലത്തിന്റെ പൂർണരൂപം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്.

മൂന്നും നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 200, 100 രൂപ ലഭിക്കും. 5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

Also Read : Kerala Lottery Result Today: ഇതാ ഇന്നത്തെ ഭാ​ഗ്യവാൻ നിങ്ങളാണ്; വിൻ വിൻ W-785 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും സമ്മാനതുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും മറ്റ് തിരിച്ചറിയൽ രേഖകളും ഭാഗ്യക്കുറി വകുപ്പിൻ്റെ ഓഫീസിലോ ബാങ്കിലോ സമർപ്പിച്ചാണ് സമ്മാനത്തുക കൈപ്പറ്റേണ്ടത്. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും ചെയ്യണം.

ഒരു ലക്ഷത്തിൽ കൂടുതൽ സമ്മാനത്തുകയുള്ള ടിക്കറ്റുകൾ കേരള ലോട്ടറി ഡയറക്ടറേറ്റിൽ നിന്നേ മാറ്റിയെടുക്കാൻ സാധിക്കൂ. നറുക്കെടുപ്പ് നടന്ന് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട രേഖകൾ സഹിതം ഒറിജിനൽ ടിക്കറ്റ് മേൽപറഞ്ഞ ഓഫീസുകളിൽ ഹാജരാക്കേണ്ടതാണ്. 30 ദിവസത്തിനുള്ളിൽ ടിക്കറ്റ് ഹാജരാക്കാൻ സാധിച്ചില്ലെങ്കിൽ കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കുന്ന വിശദീകരണം സമർപ്പിക്കേണ്ടി വരും.

സ്ത്രീശക്തി ലോട്ടറിക്ക് പുറമെ ഫിഫ്റ്റി-ഫിഫ്റ്റി, അക്ഷയ, വിൻ വിൻ, കാരുണ്യ പ്ലസ്, കാരുണ്യ, നിർമൽ എന്നിങ്ങിനെ ഒരു ആഴ്ചയിൽ ഓരോ ദിവസങ്ങളിലായി ഭാ​ഗ്യക്കുറി നറുക്കെടുപ്പ് നടക്കാറുണ്ട്. ഇവയ്ക്കൊപ്പം ഓണം, ക്രിസ്മസ്-ന്യൂ ഇയർ, വിഷു, സമ്മർ, മൺസൂൺ എന്നിങ്ങനെ ബംപർ ലോട്ടറികളും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറിക്കുന്നുണ്ട്.

25 കോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ വിൽപ്പന കുതിക്കുകയാണ്. ഇതുവരെ 23 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയത്. നാല് ലക്ഷം ടിക്കറ്റുകൾ വിറ്റ പാലക്കാടാണ് വിലപ്പനയിൽ ഒന്നാമത്. മൂന്ന് ലക്ഷം ടിക്കറ്റുകൾ വിറ്റ തിരുവനന്തപുരം രണ്ടാമതും രണ്ടര ലക്ഷം ടിക്കറ്റുകൾ വിറ്റ തൃശൂർ മൂന്നാമതും ആണ്. ഓഗസ്റ്റ് ഒന്നിനാണ് പുറത്തിറക്കിയ പത്ത് ലക്ഷം ടിക്കറ്റുകള്‍ നിമിഷ നേരെ കൊണ്ട് വിറ്റ് തീർന്നതോടെ കൂടുതൽ ടിക്കറ്റുകൾ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിപണിയിലെത്തിക്കുകയായിരുന്നു. 500 രൂപയാണു ടിക്കറ്റ് വില.

Also Read : Kerala Lottery Result Today: അടിച്ചു മോനേ…! അക്ഷയ AK-667 ലോട്ടറി ഫലം പ്രഖ്യാപിച്ചു

രണ്ടാം സമ്മാനം 20 പേർക്ക് ഒരു കോടി രൂപ വീതം. മൂന്നാം സമ്മാനമായി 20 പേര്‍ക്ക് 50 ലക്ഷം രൂപ വീതം. 10 പേര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവുമാണ് പിന്നീടുള്ള വലിയ സമ്മാന തുകകള്‍. 5000 രൂപയാണ് ആറാം സമ്മാനം. 200 രൂപയാണ് ഏഴാം സമ്മാനം. 1000 രൂപയായിരിക്കും എട്ടാം സമ്മാനം. ഒന്‍പതാം സമ്മാനമായി അവസാന നാലക്കത്തിന് 500 രൂപയും സമ്മാനം ലഭിക്കും.

വയനാട് ഉരുൾപൊട്ടൽ പശ്ചാത്തലത്തിൽ വിൽപ്പനയിൽ കാര്യമായ കുതിപ്പ് ഉണ്ടാകില്ലെന്ന് പ്രതീക്ഷയായിരുന്നു വകുപ്പിന് തുടക്കത്തിൽ ഉണ്ടായത്. എന്നാൽ മറിച്ച് സംഭവിച്ചത് മുതൽ പരമാവധി വിറ്റഴിക്കാനാകുന്ന 90 ലക്ഷം ടിക്കറ്റുകള്‍ വില്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്. കഴിഞ്ഞ ഓണക്കാലത്ത് 75.76 ലക്ഷം ടിക്കറ്റുകൾ വിറ്റുപോയിരുന്നു.

Follow Us