India Post Kerala Reel Contest: പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ റീൽസോ? ഒപ്പം‌ ക്യാഷ്പ്രൈസും, പോസ്റ്റ്ഓഫീസ് അവസരം ഒരുക്കുന്നു…

Kerala Postal Circle Launches Omana Makal Reel Contest: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി രക്ഷിതാക്കൾക്ക് പണം സമ്പാദിക്കാൻ സഹായിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണിത്.

India Post Kerala Reel Contest: പെൺകുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ റീൽസോ? ഒപ്പം‌ ക്യാഷ്പ്രൈസും, പോസ്റ്റ്ഓഫീസ് അവസരം ഒരുക്കുന്നു...

Kerala Postal Circle Launches Omana Makal Reel Contest

Published: 

05 Mar 2026 | 02:54 PM

തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പെൺകുട്ടികളുടെ സാമ്പത്തിക സുരക്ഷാ പദ്ധതിയായ സുകന്യ സമൃദ്ധി യോജന (SSY) പ്രോത്സാഹിപ്പിക്കുന്നതിനായി കേരള പോസ്റ്റൽ സർക്കിൾ ‘ഓമനമകൾ’ എന്ന പേരിൽ റീൽസ് മത്സരം സംഘടിപ്പിക്കുന്നു. പെൺകുട്ടികളുടെ ഉന്നമനവും സമ്പാദ്യ ശീലവും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്തുകയാണ് മത്സരത്തിന്റെ പ്രധാന ലക്ഷ്യം.

മത്സരിക്കും മുമ്പ് അറിയേണ്ടത്

 

സുകന്യ സമൃദ്ധി യോജനയുടെ ഗുണഫലങ്ങളാണ് പ്രധാനമായും റീൽസിലെ വിഷയങ്ങളായി തിരഞ്ഞെടുക്കേണ്ടത്. ഇത് ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് എന്നിവിടങ്ങളിലേക്കായാണ് റീൽസ് ക്രിയേറ്റ് ചെയ്യേണ്ടത്. മാർച്ച് 7 ആണ് അവസാന തിയതി. കുറഞ്ഞത് 60 സെക്കൻഡ് ദൈർഘ്യമുള്ള റീൽസാണ് തയ്യാറാക്കേണ്ടത്. മാർച്ച് ഒന്നു മുതൽ 7 വരെ ദിവസവും ആകർഷകമായ ക്യാഷ്‌പ്രൈസുകൾ ഉണ്ടായിരിക്കും എന്നതാണ് പ്രധാന ആകർഷണം.

റീൽസ് ക്രിയേറ്റ് ചെയ്ത ശേഷം #Omanamakkal ഹാഷ്ടാഗ് ഉപയോഗിച്ച് പങ്കുവെക്കണം. ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ ഇതിനു ലഭിക്കുമെന്നതും കേരള പോസ്റ്റൽ സർക്കിളിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഫീച്ചർ ചെയ്യപ്പെടാനുള്ള അവസരം കിട്ടുമെന്നതും മറ്റ് പ്രത്യേകതകളാണ്.

എന്താണ് സുകന്യ സമൃദ്ധി യോജന?

 

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനുമായി രക്ഷിതാക്കൾക്ക് പണം സമ്പാദിക്കാൻ സഹായിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതിയാണിത്. നിലവിൽ ലഭ്യമായ സമ്പാദ്യ പദ്ധതികളിൽ ഏറ്റവും ഉയർന്ന പലിശ നിരക്കും നികുതി ഇളവുകളും ഇതിന്റെ പ്രത്യേകതയാണ്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാമ്പയിന്റെ ഭാഗമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. 10 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളുടെ പേരിൽ രക്ഷിതാക്കൾക്കാണ് ഇതിലൂടെ അക്കൗണ്ട് തുടങ്ങാൻ കഴിയുക.

അടുത്തുള്ള പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കുകളിലോ അക്കൗണ്ട് ആരംഭിക്കാം. ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 250 രൂപയും പരമാവധി 1.5 ലക്ഷം രൂപയും നിക്ഷേപിക്കാം. അക്കൗണ്ട് തുടങ്ങി 21 വർഷം തികയുമ്പോഴോ, അല്ലെങ്കിൽ പെൺകുട്ടിക്ക് 18 വയസ്സ് തികഞ്ഞ ശേഷമുള്ള വിവാഹ സമയത്തോ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് തുടങ്ങി ആദ്യത്തെ 15 വർഷം നിർബന്ധമായും നിക്ഷേപം നടത്തണം.

Loading...
Unable to load recommendations.
Follow Us
165 കിലോമീറ്റർ റേഞ്ചുള്ള വിഡ V2 Pro
കത്തിയുടെ മൂർച്ച കൂട്ടാൻ എളുപ്പ വഴികളിതാ
വെണ്ടയ്ക്ക അരിയുമ്പോൾ കയ്യിൽ ഒട്ടിപ്പിടിക്കില്ല! സൂത്രപ്പണി ഇതാ
ട്രെയിനിൽ അവസാന നിമിഷം കൺഫോം ടിക്കറ്റ് ഉറപ്പാക്കാൻ ഇതാ ഒരു വഴി!
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ
യുപി സ്കൂളാക്കണം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് കുട്ടികൾ
റെയിൽവേ ഗേറ്റിൽ കുടുങ്ങിയ ജിംനി
നെയ്യുമായി പോയ ലോറി മറിഞ്ഞു, ഒടുവിൽ