Ration: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം എന്ന് മുതൽ? അരിയും മണ്ണെണ്ണയും ഇത്ര വീതം…

February Ration Distribution: ഓരോ കാർഡുകാരുടെയും അരി, മണ്ണെണ്ണ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണ ലഭിക്കും.

Ration: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം എന്ന് മുതൽ? അരിയും മണ്ണെണ്ണയും ഇത്ര വീതം...

റേഷൻ കട

Published: 

01 Feb 2026 | 04:19 PM

തിരുവനന്തപുരം: ഫെബ്രുവരി മാസത്തെ റേഷൻ വിതരണം മൂന്നാം തീയതി മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഞായറാഴ്ചയും തിങ്കളാഴ്ചയും റേഷൻ കടകൾക്ക് അവധി ആയിരിക്കും. ഓരോ കാർഡുകാരുടെയും അരി, മണ്ണെണ്ണ വിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ, വൈദ്യുതി ഉള്ള വീടുകളിലെ അന്ത്യോദയ അന്ന യോജന കാർഡിന് ആകെ 1 ലിറ്റർ മണ്ണെണ്ണയും, മുൻ​ഗണന വിഭാ​ഗം, പൊതുവിഭാ​ഗം സബ്സിഡി, പൊതുവിഭാ​ഗം കാർഡുകൾക്ക് ആകെ 0.5 ലിറ്റർ മണ്ണെണ്ണയും, വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണ്.

 

ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം

 

അന്ത്യോദയ അന്ന യോജന കാർഡ് ഉടമകൾക്ക് 30 കിലോ അരിയും രണ്ട് കിലോ ​ഗോതമ്പും സൗജന്യമായും, 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലും ലഭിക്കും.

മുൻ​ഗണനവിഭാ​ഗം കാർഡിലെ ഓരോ അം​ഗത്തിനും നാല് കിലോ അരിയും, 1 കിലോ ​ഗോതമ്പും സൗജന്യമായി ലഭിക്കും. കാ‍ർ‌ഡിന് അനുവദിച്ചിട്ടുള്ള ആകെ ​ഗോതമ്പിന്റെ അളവിൽ നിന്നും നാല് കിലോ കുറച്ച് അതിന് പകരം നാല് പായ്ക്കറ്റ് ആട്ട 9 രൂപ നിരക്കിലും വാങ്ങാവുന്നതാണ്.

പൊതുവിഭാ​ഗം സബ്സിഡി കാർഡിലെ ഓരോ അം​ഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒരു കിലോ അരി മുതൽ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കും.

ALSO READ: ബജറ്റിന് മുമ്പൊരു വിലക്കയറ്റം, വാണിജ്യ സിലിണ്ടറുകളുടെ വില കൂട്ടി 

പൊതുവിഭാ​ഗം കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. കൂടാതെ അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒന്ന് മുതൽ രണ്ട് കിലോ വരെ ആട്ട 17 രൂപ നിരക്കിൽ ലഭിക്കും.

പൊതുവിഭാ​ഗം സ്ഥാപനങ്ങൾക്ക് കാർഡിന് 2 കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിൽ ലഭിക്കും. അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് പരമാവധി 1 കിലോ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്.

ഉപ്പുവെള്ളം ഉപയോഗിക്കേണ്ടത്‌ എങ്ങനെ?
കണ്ടാൽ സിമ്പിൾ, നിർമല സീതാരാമൻ്റെ ബജറ്റ് സാരിയുടെ വില കേട്ടാൽ ഞെട്ടും
വെള്ളിക്കൊലുസ് ഉള്ളവർ ഉറപ്പായും അറിയണം ഇത്
ധനമന്ത്രി നിർമല സീതാരാമന്റെ ശമ്പളം എത്ര?
എല്ലാം പറഞ്ഞ് കോംപ്ലിമെൻ്റാക്കി! നേരിൽ കണ്ടപ്പോൾ കെട്ടിപിടിച്ച് ജോജു ജോർജും മുഹമ്മദ് ഷിയാസും അബിൻ വർക്കിയും
ബജറ്റ് അവതരിപ്പിക്കാൻ നിർമല സീതാരാമൻ പാർലമെൻ്റിലേക്കെത്തിയപ്പോൾ
സിജെ റോയിയെ അവസാനം ഒരു നോക്ക് കാണാൻ നിരവധി പേരെത്തിയപ്പോൾ
21 വർഷങ്ങൾക്ക് ശേഷം ആ ചിത്രം വീണ്ടും വരുന്നു, റിലീസ് പ്രഖ്യാപിച്ച് മോഹൻലാൽ