Ration Shop: അരി മാത്രമല്ല, റേഷൻ കട വഴി പണവും കിട്ടും; ബാങ്കുകളുമായി കരാറായി

Kerala K-Store Update: ഉപഭോക്താക്കൾക്ക് ബാങ്കുകളിൽ പോകാതെ തന്നെ തങ്ങളുടെ റേഷൻ കടകൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കും. ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വഴിയായിരിക്കും പണമിടപാടുകൾ നടക്കുക.

Ration Shop: അരി മാത്രമല്ല, റേഷൻ കട വഴി പണവും കിട്ടും; ബാങ്കുകളുമായി കരാറായി

പ്രതീകാത്മക ചിത്രം

Updated On: 

26 Jan 2026 | 06:53 PM

റേഷൻ കട വഴി അരി, മണ്ണെണ്ണ, ​ഗോതമ്പ് തുടങ്ങിയവയുടെ വിതരണമാണ് നടത്തുന്നത്. എന്നാൽ ഇനി മുതൽ പണവും റേഷൻ കട വഴി കിട്ടിയേക്കും. സംസ്ഥാനത്ത് കെ സ്റ്റോറുകളായി മാറ്റിയ റേഷൻ കട വഴി ഇനിമുതൽ ബാങ്കിങ് ഇടപാടുകളും നടത്താം. ഇതിനുള്ള നടപടികൾ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് തുടങ്ങിയതായാണ് വിവരം. 19 പ്രമുഖ ബാങ്കുകളുമായി സർക്കാർ കരാറിലേർപ്പെട്ടതായാണ് റിപ്പോ‍ർട്ട്.

പദ്ധതി നടപ്പിലായാൽ ഉപഭോക്താക്കൾക്ക് ബാങ്കുകളിൽ പോകാതെ തന്നെ തങ്ങളുടെ റേഷൻ കടകൾ വഴി സാമ്പത്തിക ഇടപാടുകൾ നടത്താൻ ഇതിലൂടെ സാധിക്കും. പ്രാഥമിക ഘട്ടത്തിൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരേസമയം 10,000 രൂപ വരെയുള്ള പണമിടപാടുകളാണ് കെ-സ്റ്റോറുകൾ വഴി അനുവദിക്കുക.

ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ വഴിയായിരിക്കും പണമിടപാടുകൾ നടക്കുക. അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാനും മറ്റൊരു അക്കൗണ്ടിലേക്ക് പണം മാറ്റാനുമുള്ള സൗകര്യവുമുണ്ടായിരിക്കും. പണം പിൻവലിക്കുന്നതിന് പുറമെ മിനി എടിഎം, യുപിഐ പെയ്‌മെന്റുകൾ, വിവിധ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം എന്നിവയും കെ-സ്റ്റോറുകളായി മാറുന്ന റേഷൻ കടകളിൽ ലഭ്യമാകും.

ALSO READ: റേഷന്‍ കാര്‍ഡ് മുന്‍ഗണന വിഭാഗത്തിലേക്ക് മാറ്റാണോ? ഈ തീയതി വരെ അവസരം; മാനദണ്ഡങ്ങൾ ഇങ്ങനെ

2,200ലധികം റേഷൻ കടകൾ ഇതിനോടകം കെ സ്റ്റോറുകളായി മാറിയിട്ടുണ്ട്. നിലവിൽ പാസ്പോർട്ട് അപേക്ഷകൾ, ബിൽ അടവ്. ആധാർ സേവനങ്ങൾ കെ സ്റ്റോറുകളിലൂടെ ലഭ്യമാണ്. പെൻഷൻ സേവനങ്ങൾ, ഇൻഷുറൻസ് സേവനങ്ങൾ, ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയ CSC സേവനങ്ങളെല്ലാം കെ-സ്റ്റോർ വഴി ലഭ്യമാക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ മുമ്പ് പറഞ്ഞിരുന്നു.

ഉരുളക്കിഴങ്ങ് കൂടുതൽ കാലം ഫ്രഷായിരിക്കാൻ...
അടുക്കളയിൽ നിന്ന് പാറ്റയെ ഓടിക്കാം; ചില പൊടിക്കൈകൾ
മീൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം?
രാവിലെ പരമാവധി എത്ര ഇഡ്ഡലി കഴിക്കാം?
കുഴഞ്ഞുവീണ കടന്നപ്പള്ളി രാമചന്ദ്രനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു
പത്മഭൂഷൻ ലഭിച്ച വെള്ളാപ്പള്ളി നടേശന് ആശംസകൾ അറിയിക്കാൻ നാട്ടുകാരെത്തിയപ്പോൾ
വയനാട് അച്ചൂരിൽ ഇറങ്ങിയ പുലി
ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി സ്വർണക്കവർച്ച