AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rice Price Hike: സാധാരണക്കാർക്ക് തിരിച്ചടി, അരി വില കുതിക്കുന്നു; ഓണസദ്യയ്ക്ക് ഇരട്ടിപ്രഹരമോ?

Kerala Rice Price Hike: ഓണസദ്യയും പൂക്കളവും, ഓണക്കോടിയുമൊക്കെയായി ഇനി ആഘോഷത്തിന്റെ നാളുകളാണ്. എന്നാൽ, ഓണസീസണിലെ ഡിമാൻഡ് കാരണം പച്ചക്കറികളുടെയും പൂക്കളുടെയും വില ഉയരാറുണ്ട്. ഇത്തവണ അരിയിലും ആശങ്കയുണ്ട്. നിലവിൽ സംസ്ഥാനത്ത് അരി വിലയിൽ നേരിയ വർധനവ് സംഭവിച്ചിട്ടുണ്ട്. വില ഇനിയും ഉയർന്നേക്കുമോ എന്നാണ് സംശയം.

Rice Price Hike: സാധാരണക്കാർക്ക് തിരിച്ചടി, അരി വില കുതിക്കുന്നു; ഓണസദ്യയ്ക്ക് ഇരട്ടിപ്രഹരമോ?
പ്രതീകാത്മക ചിത്രംImage Credit source: BURCU ATALAY TANKUT/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 06 Jul 2026 | 12:27 PM

ഓണത്തിന് വെറും ആഴ്ചകൾ മാത്രം ബാക്കി നിൽക്കേ, വില വർധനവിനെ കുറിച്ചുള്ള ആശങ്കയിലാണ് മലയാളികൾ. ഓണസദ്യയും പൂക്കളവും, ഓണക്കോടിയുമൊക്കെയായി ഇനി ആഘോഷത്തിന്റെ നാളുകളാണ്. എന്നാൽ, ഓണസീസണിലെ ഡിമാൻഡ് കാരണം പച്ചക്കറികളുടെയും പൂക്കളുടെയും വില ഉയരാറുണ്ട്. ഇത്തവണ അരിയിലും ആശങ്കയുണ്ട്. നിലവിൽ സംസ്ഥാനത്ത് അരി വിലയിൽ നേരിയ വർധനവ് സംഭവിച്ചിട്ടുണ്ട്. വില ഇനിയും ഉയർന്നേക്കുമോ എന്നാണ് സംശയം.

അരി വില കുതിക്കുന്നു

പൊതുവിപണിയിൽ അരി വില കൂടിയതായാണ് വിവരം.ഞ്ഞക്കാർഡുടമകളുടെ പ്രതിമാസ റേഷൻ വിഹിതം വെട്ടിക്കുറക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് പിന്നാലെ പൊതു വിപണിയിൽ അരിവില ഉയർന്നത്. കിലോയ്ക്ക് നാല് രൂപ വരെ കൂടിയിട്ടുണ്ട്. സാധാരണ അരി 48 -55, ബ്രാൻഡഡ് അരി 60 രൂപയ്ക്ക് മുകളിലാണ് വ്യാപാരം. ഓണസദ്യയ്ക്ക് വേണ്ടിയുള്ള അരി വാങ്ങുമ്പോൾ പോക്കറ്റ് കീറുമോ എന്നാണ് നിലവിലെ ആശങ്ക.

ALSO READ: കേരളത്തില്‍ ഇനി ബീഫ് കിട്ടില്ല? വില വര്‍ധനവില്‍ വലയും, കടകള്‍ അടച്ചുപൂട്ടുമെന്ന് വ്യാപാരികള്‍

അരിവിഹിതം വെട്ടിക്കുറയ്ക്കുന്നത് എന്തുകൊണ്ട്?

അന്ത്യോദയ അന്നയോജന കാർഡ് ഉടമകൾക്ക് അംഗങ്ങളുടെ എണ്ണം പരിഗണിക്കാതെ 35 കിലോ അരിയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ, ഭക്ഷ്യ ഭദ്രതാ നിയമ ഭേദഗതിയിലൂ‌ടെ ഇത് ഒരംഗത്തിന് ഏഴുകിലോയായി നിജപ്പെടുത്താനാണ് നീക്കം. ഇതോടെ, രണ്ട് അംഗങ്ങളുള്ള കുടുംബത്തിന് സൗജന്യമായി ഒരു മാസം 35 കിലോ അരി ലഭിച്ചിരുന്നത് 14 ആയി കുറയും.21 കിലോയുടെ കുറവാണ് ഒറ്റയടിക്ക് ഉണ്ടാകുന്നത്. പല കുടുംബങ്ങളുടെയും ആശ്രയം സൗജന്യമായി ലഭിക്കുന്ന അരി ആണ്. എന്നാൽ റേഷൻ വിഹിതം വെട്ടിക്കുറയ്ക്കുന്നതോടെ കൂടിയ വിലയ്ക്ക് അരി വാങ്ങേണ്ടി വരും.

പച്ചക്കറി തൊട്ടാൽ പൊള്ളും

സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിച്ചുയരുകയാണ്. ഇഞ്ചി, ബീൻസ്, സവാള, പച്ചമുളക് തുടങ്ങിയവയുടെ വിലയിലും കൂടിയിട്ടുണ്ട്. ഇഞ്ചിക്ക് കിലോഗ്രാമിന്‍ 240 രൂപയാണ് നൽകേണ്ടത്. കനത്ത മഴയെ തുടർന്ന് ഇഞ്ചി ഉദ്പാദനം ഇടിഞ്ഞതാണ് ഇഞ്ചി വില കുതിക്കാൻ കാരണം. രണ്ടാഴ്ച മുമ്പ് ഒരു കിലോ ബീൻസിന് 60 രൂപയായിരുന്നു വിലയെങ്കിൽ ഇന്ന് 100 രൂപയാണ് നൽകേണ്ടത്. പച്ചമുളക് 60 രൂപയായും സവാള 35 രൂപയായും വില ഉയർത്തി. പച്ചമുളകിന് മുമ്പ് 40 രൂപയായിരുന്നു വില. ഇരുപതിൽ നിന്നാണ് സവാള വില കൂടിയത്.

വെളുത്തുള്ളി വിലയും കൂടിയിട്ടുണ്ട്. 150 നും 200 നും ഇടയിലാണ് വെളുത്തുള്ളിയുടെ വില. കാലാവസ്ഥ വ്യതിയാനങ്ങൾ വിളയെ ബാധിച്ചതാണ് പച്ചക്കറികളുടെ വില വർധനവിന് കാരണം. ട്രോളിങ്ങ് നിരോധനമായതിനാൽ പച്ചക്കറിക്ക് ആവശ്യക്കാരേറുന്ന സാഹചര്യത്തിലാണ് വില വർധനവ്. ഉൾനാടൻ വിപണിയിലും വില കുതിക്കുകയാണ്.

Follow Us