Supplyco Onam Kit: ഓണവിപണി പിടിക്കാൻ സപ്ലൈകോ! സ്‌പെഷ്യൽ കിറ്റുകൾ വരുന്നു; എന്തൊക്കെ ഉണ്ടാകും?
Kerala Supplyco Onam Kit 2026: ഓണം അടിച്ചുപൊളിച്ച് ആഘോഷിക്കാൻ സ്‌പെഷൽ കിറ്റുകളുമായാണ് ഇത്തവണ സപ്ലൈകോ എത്തുന്നത്. മൂന്നു തരം കിറ്റുകളാണ് സപ്ലൈകോ ഓണ വിപണിയോട് അനുബന്ധിച്ച് പുറത്തിറക്കുക. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് മൂന്ന് കിറ്റുകൾക്കും പേര് നൽകിയിരിക്കുന്നത്. ശബരി സിഗ്‌നേച്ചർ കിറ്റ് എന്ന പേരിൽ ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ മറ്റൊരു കിറ്റുമുണ്ട്.
തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട ഉത്സവമായ ഓണം ഇങ്ങെത്തി. ഇനി വെറും 27 ദിവസങ്ങൾ മാത്രമാണ് ഓണമുണ്ണാനുള്ളത്. സാധാരണക്കാരന് ഓണം അടിച്ചുപൊളിക്കാൻ താങ്ങാനാകുന്ന വിലയിൽ ഓണവിപണിയുമായി സപ്ലൈകോയും ഒരുങ്ങിക്കഴിഞ്ഞു. ഓണം അടിച്ചുപൊളിച്ച് ആഘോഷിക്കാൻ സ്‌പെഷൽ കിറ്റുകളുമായാണ് ഇത്തവണ സപ്ലൈകോ എത്തുന്നത്. മൂന്നു തരം കിറ്റുകളാണ് സപ്ലൈകോ ഓണ വിപണിയോട് അനുബന്ധിച്ച് പുറത്തിറക്കുക. അത്തംകിറ്റ്, ഉത്രാടംകിറ്റ്, തിരുവോണം കിറ്റ് എന്നിങ്ങനെയാണ് മൂന്ന് കിറ്റുകൾക്കും പേര് നൽകിയിരിക്കുന്നത്.
ഓരോ കിറ്റുകളുടെയും പൂർണവിവരം
സപ്ലൈക്കോയുടെ അത്തം കിറ്റിൽ 21 ഇനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 1280 രൂപ വരുന്ന സാധനങ്ങൾ പൊതുജനങ്ങൾക്ക് സപൈക്കോയിൽ നിന്ന് 1000 രൂപയ്ക്കാണ് ലഭിക്കുക. ഉത്രാടം കിറ്റിൽ 25 ഇനങ്ങളാണ് ഉൾപ്പെടുത്തുക. 1880 രൂപ വിപണി വില വരുന്ന കിറ്റിന് 1500 രൂപയ്ക്ക് ലഭിക്കും. തിരുവോണം കിറ്റിന്റെ വില 2000 രൂപയാണ് നൽകേണ്ടത്. എന്നാൽ തിരുവോണം കിറ്റിൽ 2540 രൂപയുടെ സാധനങ്ങളാണ് 2000 രൂപയ്ക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും ഉൾപ്പെടുത്തിയാണ് കിറ്റ് തയ്യാറാക്കുന്നത്.
ALSO READ: ദേ ഓണക്കിറ്റെത്തി…16 ഇനം സാധനങ്ങള്‍ എന്തെല്ലാം? വിതരണം എന്ന് മുതല്‍?
ശബരി സിഗ്‌നേച്ചർ കിറ്റ് എന്ന പേരിൽ ഒമ്പത് ശബരി ഉല്പന്നങ്ങൾ അടങ്ങിയ മറ്റൊരു കിറ്റും സപ്ലക്കോ വിപണിയിൽ എത്തിക്കുന്നുണ്ട്. ഓണക്കിറ്റുകൾക്ക് പുറമെ നിരവധി സമ്മാനങ്ങളും ബോണസുകളും സപ്ലൈകോ നൽകുന്നുണ്ട്. ഗിഫ്റ്റ് കൂപ്പണും വലിയ ഓഫറുകളുമായി വിപണി കീഴടക്കാനാണ് ഇത്തവണ സപ്ലൈകോ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷവും ഓണത്തിന് വിപണി ഇടപെടലുമായി സപ്ലൈകോ വളരെയധികം സജീവമായിരുന്നു. ഓണച്ചന്ത അടക്കമുള്ളവയിലൂടെ റെക്കോർഡ് വിറ്റുവരവാണ് സപ്ലൈകോ കഴിഞ്ഞവർഷം നടത്തിയത്.
മട്ട/ജയ/കുറുവ അരി- 3 കി.ഗ്രാം, ശബരി വെളിച്ചെണ്ണ- 1 ലിറ്റർ, പഞ്ചസാര-1 കി.ഗ്രാം, ധാൽ- 500 ഗ്രാം, ഗ്രീൻഗ്രാം ധാൽ- 250 ഗ്രാം, കടുക്- 100 ഗ്രാം, ഉലുവ- 100 ഗ്രാം, ജീരകം-100 ഗ്രാം, മഞ്ഞൾ പൊടി- 100 ഗ്രാം, പുട്ടുപൊടി- 500 ഗ്രാം, മിൽമ നെയ്യ്- 50 ഗ്രാം, പായസം മിക്സ്- 200 ഗ്രാം, സാമ്പാർ പൊടി- 100 ഗ്രാം, മുളകുപൊടി- 100 ഗ്രാം, മല്ലിപ്പൊടി- 100 ഗ്രാം, ശബരി ടീ ഗോൾഡ്- 250 ഗ്രാം, ശർക്കരപ്പൊടി- 500 ഗ്രാം, ഉപ്പ്- 1 കിലോ, അച്ചാർ- 150 ഗ്രാം, ബംഗാൾ ഗ്രാം ബോൾഡ്- 500 ഗ്രാം, പപ്പടം- 100 ഗ്രാം എന്നിവയാണ് അത്തം കിറ്റിലുള്ളത്.
അതിനിടെ വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം മൂന്ന് ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് എട്ട് മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ നടത്തും. 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 16 മുതൽ 25 വരെയാണ്.
16 ഇനം സാധനങ്ങളുടെ ഓണക്കിറ്റ്
സംസ്ഥാനത്ത് ഈ വർഷത്തെ ഓണച്ചന്ത ഓഗസ്റ്റ് എട്ട് മുതൽ ആരംഭിക്കുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതലും ആരംഭിക്കും. മഞ്ഞ റേഷൻ കാർഡ് (എഎവൈ) ഉടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് ഇത്തവണ സൗജന്യ ഓണക്കിറ്റ് ലഭിക്കുക. 16 ഇനം സാധനങ്ങളുടെ ഓണക്കിറ്റാണ് ഇത്തവണ ഒരുക്കുന്നത്.
ഓണസദ്യക്കുള്ള എല്ലാ സാധനങ്ങളും കിറ്റിലുണ്ടാവുമെന്ന് മന്ത്രി പറഞ്ഞിരുന്നു. 6,09,305 സൗജന്യ ഓണക്കിറ്റുകളാണ് ഇത്തവണ വിതരണം ചെയ്യുന്നത്. തുണിസഞ്ചി ഉൾപ്പെടെ 16 ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റൊന്നിന് ഉദ്ദേശം 854 രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഓണം ട്രെഡ് ഫെയറുകളും ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും. കിറ്റ് വിതരണം ഓഗസ്റ്റ് 25-നകം പൂർത്തിയാക്കാനാണ് നിർദ്ദേശം.
English Summary:
Supplyco has launched special Onam kits, including Atham, Uthradam, and Thiruvonam, as part of its market intervention for the festival. Check The Price Of Kit And Items Here.