AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Jana Nayagan: ദളപതിയുടെ അവസാന ചിത്രം ‘ജനനായകൻ’ ബോക്സ് ഓഫീസിൽ 260 കോടി മറികടന്നു; കണക്കുകൾ ഇങ്ങനെ!

Jana Nayagan' Breaches Rs 260 Crore Mark Worldwide: തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജജയുടെ അവസാന ചിത്രം ജനനായകൻ റിലീസ് ചെയ്ത ര്അണ്ടാം വാരത്തിലേക്കെത്തുമ്പോൾ ബോക്സ് ഓഫീസ് മന്ദഗതിയിൽ. തുടക്കത്തിൽ മികച്ച കളക്ഷൻ ലഭിച്ചു എങ്കിലും ഇപ്പോൾ കളക്ഷനിൽ ഇടിവ് നേരിടുകയാണ്, തീയറ്ററുകളിൽ ഒക്യുപെൻസി കുറയുന്നു എന്നാണ് കണക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

Sumeesh T Unneen
Sumeesh T Unneen | Published: 31 Jul 2026 | 03:26 PM
വ്യാഴാഴ്ചത്തെ കലക്ഷൻ 3.98 കോടി: എട്ടാം ദിവസമായ വ്യാഴാഴ്ച ഇന്ത്യയിലുടനീളം 5,496 ഷോകളിൽ നിന്നായി ചിത്രം 3.98 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ആകെ ഗ്രോസ് കലക്ഷൻ 179.25 കോടിയായി ഉയന്നു. ആഗോളതലത്തിൽ 260.25 കോടിയാണ് ഇതുവരെയുള്ള നേട്ടം. (Image Credit sourc: Facebook KVN Productions)

1 / 5
തിയേറ്ററുകളിൽ തിരക്ക് കുറയുന്നു: എട്ടാം ദിവസം തിയേറ്ററുകളിൽ 21.58% മാത്രമായിരുന്നു ശരാശരി ഒക്യുപ്പൻസി. രാവിലത്തെ ഷോകൾക്ക് 16.54%, ഉച്ചയ്ക്ക് 19.77%, വൈകുന്നേരം 24.15%, രാത്രി ഷോകൾക്ക് 25.85% എന്നിങ്ങനെയാണ് ആളുകൾ എത്തിയത്. ആളുകൾ തീയറ്ററുകളിൽ എത്തുന്നതിൽ വലിയ കുറവുണ്ടായി എന്ന് ഇതിൽ നിന്നും വ്യക്തമാണ്.

2 / 5
ഹോളിവുഡ് ചിത്രങ്ങളുടെ വെല്ലുവിളി: ക്രിസ്റ്റഫർ നോളൻ്റെ 'ദി ഒഡീസി' എന്ന ചിത്രം ജനനായകന് കടുത്ത മത്സരമാണ് സൃഷ്ടിക്കുന്നത്. ഇതിന് പുറമെ മാർവലിൻ്റെ 'സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' കൂടി എത്തിയതോടെ കളക്ഷൻ ഇനിയും കുറഞ്ഞേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്. യുവാക്കളും ജെൻസി ഓഡിയൻസും ഹോളിവുഡ് സിനിമകളിലേക്ക് ശ്രദ്ധ തിരിക്കുന്നതാണ് ഇതിന് കാരണം.

3 / 5
'എ' സർട്ടിഫിക്കറ്റ് തിരിച്ചടിയായി: ചിത്രത്തിന് ലഭിച്ച 'എ' സർട്ടിഫിക്കറ്റ് ബോക്സ് ഓഫീസ് പ്രകടനത്തെ ബാധിച്ചതായി നിർമ്മാതാവ് കെ.വി.എൻ വെങ്കട്ട് നാരായണൻ പറയുന്നു. യുഎ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നെങ്കിൽ കുട്ടികൾ ഉൾപ്പെടെ വലിയൊരു പ്രേക്ഷകസമൂഹത്തിന് ചിത്രം ആസ്വദിക്കാൻ സാധിക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

4 / 5
വൻ താരനിരയുമായി ജനനായകൻ: എച്ച്. വിനോദ് സംവിധാനം ചെയ്ത ജനനായകനിൽ പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, മമിത ബൈജു, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ് തുടങ്ങിയ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ഏഴ് മാസത്തോളം നീണ്ട വലിയ കാത്തിരിപ്പിനൊടുവിലാണ് സിനിമ തീയറ്ററുകളിൽ എത്തിയത്.

5 / 5
Follow Us