‘അഖിൽ സത്യൻ-നിവിൻ പോളി ചിത്രത്തിൻ്റെ തിരക്കഥ ഒരുങ്ങുന്നു’; മനസ്സ് തുറന്ന് അൽത്താഫ് സലിം
Althaf Salim Opens Up on Special Bond with Dhyan Sreenivasan: ഞങ്ങൾ തമ്മിൽ എന്തോ ഒരു പ്രത്യേക അടുപ്പമുണ്ട്. എന്ത് കാര്യങ്ങളും ഞങ്ങൾക്ക് തുറന്ന് സംസാരിക്കാൻ കഴിയും. എപ്പോഴും വിളിക്കാറില്ലെങ്കിലും, വിളിക്കുമ്പോഴെല്ലാം കാര്യമായി തന്നെ സംസാരിക്കും. സിനിമയെക്കുറിച്ചല്ല, മിക്കപ്പോഴും മറ്റ് വിഷയങ്ങളാണ് ഞങ്ങൾ സംസാരിക്കാറുള്ളത്
മലയാള സിനിമയിൽ തൻ്റേതായ അഭിനയ ശൈലികൊണ്ടും സംവിധാന മികവുകൊണ്ടും പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് അൽത്താഫ് സലിം. ‘പ്രേമം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അദ്ദേഹം ‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യിലൂടെ സംവിധായകനായും തിളങ്ങി. തമാശകൾ സ്വാഭാവികമായി അവതരിപ്പിക്കാൻ പ്രത്യേക കഴിവുള്ള അൽത്താഫ്, തൻ്റെ സിനിമകളിലൂടെയും എപ്പോഴും പ്രേക്ഷകരെ ചിരിപ്പിക്കാറുണ്ട്. എന്നാൽ യഥാർത്ഥ ജീവിതത്തിൽ അധികം സംസാരിക്കാത്ത തീഋത്തും സൗമ്യ സ്വഭാവക്കാരനാണ് താരം ഇപ്പോഴിതാ നടൻ ധ്യാൻ ശ്രീനിവാസനുമായുള്ള തൻ്റെ ആത്മബന്ധത്തെക്കുറിച്ചും പുതിയ സിനിമാ വിശേഷങ്ങളെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അൽത്താഫ്.
സിനിമയിൽ വന്നതിന് ശേഷമാണ് ധ്യാനുമായി അടുപ്പത്തിലാകുന്നതെന്ന് അൽത്താഫ് പറയുന്നു. ധ്യാൻ നായകനായ ഒരു സിനിമയിൽ ഒപ്പം അഭിനയിക്കാൻ ചെന്നപ്പോഴാണ് ആദ്യം പരിചയപ്പെടുന്നത്. “ഞങ്ങൾ തമ്മിൽ എന്തോ ഒരു പ്രത്യേക അടുപ്പമുണ്ട്. എന്ത് കാര്യങ്ങളും ഞങ്ങൾക്ക് തുറന്ന് സംസാരിക്കാൻ കഴിയും. എപ്പോഴും വിളിക്കാറില്ലെങ്കിലും, വിളിക്കുമ്പോഴെല്ലാം കാര്യമായി തന്നെ സംസാരിക്കും. സിനിമയെക്കുറിച്ചല്ല, മിക്കപ്പോഴും മറ്റ് വിഷയങ്ങളാണ് ഞങ്ങൾ സംസാരിക്കാറുള്ളത്,” അൽത്താഫ് പറയുന്നു.
താൻ സംവിധാനം ചെയ്ത ‘ഓടും കുതിര ചാടും കുതിര’ എന്ന സിനിമയിലെ കഥാപാത്രം ധ്യാൻ തന്നെ ചെയ്യണമെന്നത് തൻ്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അൽത്താഫ് പറയുന്നു. ഒരു നടൻ എന്ന നിലയിൽ ധ്യാനിനെ തനിക്ക് വലിയ ഇഷ്ടമാണെന്നും അദ്ദേഹത്തെ മലയാള സിനിമ ഇനിയും എക്സ്പ്ലോർ ചെയ്യാനുണ്ടെന്നും അൽത്താഫ് കൂട്ടിച്ചേർത്തു. സിനിമയിൽ വളരെ ഭംഗിയായാണ് അദ്ദേഹം ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വളരെ പ്രൊഫഷണലായ നടനാണ് ധ്യാൻ. ധ്യാൻ നായകനാകുന്ന പുതിയൊരു ചിത്രത്തിൽ താനും ഒപ്പം അഭിനയിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.
Also Read: Jana Nayagan: ദളപതിയുടെ അവസാന ചിത്രം ‘ജനനായകൻ’ ബോക്സ് ഓഫീസിൽ 260 കോടി മറികടന്നു; കണക്കുകൾ ഇങ്ങനെ!
‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രം തിയേറ്ററുകളിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ലെങ്കിലും ഒ.ടി.ടി റിലീസിന് ശേഷം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. എങ്കിലും ഒ.ടി.ടിയെക്കാൾ താൻ കൂടുതൽ പ്രാധാന്യം നൽകുന്നത് തിയേറ്ററുകൾക്കാണെന്ന് അൽത്താഫ് വ്യക്തമാക്കുന്നു. ഒരു സിനിമയുടെ സാമ്പത്തിക വിജയത്തിന് അത് തിയേറ്ററുകളിൽ നിലനിൽക്കേണ്ടത് അനിവാര്യമാണ്. സിനിമക്ക് പണം മുടക്കിയ ആൾക്ക് അത് തിരിച്ചെടുക്കാ കഴിയണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നും അൽത്താഫ് പറയുന്നു.
അഖിൽ സത്യൻ – നിവിൻ പോളി കോമ്പോയിൽ ഒരുങ്ങുന്ന പുതിയ സിനിമയുടെ വിശേഷങ്ങളും അൽത്താഫ് പങ്കുവെച്ചു. അഖിൽ സത്യൻ അടുത്തതായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അൽത്താഫും അഖിലും ചേർന്നാണ്. സിനിമയുടെ കഥ അഖിൽ സത്യൻ്റേത് തന്നെയാണെന്നും, താൻ തിരക്കഥാ രചനയിൽ പങ്കാളിയാവുക മാത്രമാണ് ചെയ്യുന്നതെന്നും അൽത്താഫ് വ്യക്തമാക്കി.
English Summary
Actor-director Althaf Salim opened up about his special bond with Dhyan Sreenivasan and emphasized the importance of theatrical success over OTT releases. He also revealed that he is co-writing the script for Akhil Sathyan’s upcoming film starring Nivin Pauly, alongside continuing his acting projects.