Curly Hair Care: ചുരുണ്ട മുടി ചകരിനാരുപോലെയായോ..! പാർലറിൽ പോകാതെ പരിപാലിക്കാം
Curly Hair Maintaining Ideas: ചുരുണ്ട മുടിക്കാരാണ് മിക്കപ്പോഴും പരാതി പറയുന്നത്. എന്നാൽ ചുരുണ്ട മുടി വേണ്ട വിധത്തിൽ പരിചരിച്ചാൽ അതിനോളം ഭംഗി മറ്റൊന്നിനും ഉണ്ടാകില്ല. നീണ്ട മുടിയേക്കാൾ ചുരുണ്ട മുടിക്ക് നാച്ചുറലായി തന്നെ വളരെയധികം ആഗിരണ ശേഷിയുള്ളതാണ്. അതായത്, ചുരുണ്ട മുടിയിഴകൾ കൂടുതൽ പൊടി ഈർപ്പം എന്നിവ വായുവിൽ നിന്ന് പിടിച്ചെടുക്കുന്നു. അതുകൂടാതെ അവ മുടിയിൽ തന്നെ നിലനിർത്തുകയും ചെയ്യും.
ഇപ്പോൾ എവിടെ നോക്കിയാലും ചർമ്മ സംരക്ഷണവും മുടി സംരക്ഷണവുമായി ബന്ധപ്പെട്ട ഓരോ വിവരങ്ങളാണ്. പല അറിവുകളും വിവിധ മേഖലകളിൽ നിന്ന് ലഭിക്കാറുണ്ട്. എന്നാൽ ചർമ്മമായാലും മുടിയായാലും അതിൻ്റെ രീതികൾ മനസ്സിലാക്കി പരിചരിച്ചാൽ മാത്രമെ വേണ്ട ഫലം ലഭിക്കൂ. പ്രത്യേകിച്ച് മുടിയുടെ കാര്യത്തിൽ. ചുരുണ്ട മുടിക്കാരാണ് മിക്കപ്പോഴും പരാതി പറയുന്നത്. എന്നാൽ ചുരുണ്ട മുടി വേണ്ട വിധത്തിൽ പരിചരിച്ചാൽ അതിനോളം ഭംഗി മറ്റൊന്നിനും ഉണ്ടാകില്ല. നീണ്ട മുടിയേക്കാൾ ചുരുണ്ട മുടിക്ക് നാച്ചുറലായി തന്നെ വളരെയധികം ആഗിരണ ശേഷിയുള്ളതാണ്. അതായത്, ചുരുണ്ട മുടിയിഴകൾ പൊടി ഈർപ്പം എന്നിവ വായുവിൽ നിന്ന് പിടിച്ചെടുക്കുന്നു. അതുകൂടാതെ അവ മുടിയിൽ തന്നെ നിലനിർത്തുകയും ചെയ്യും.
അങ്ങനെയാണ് ചുരുണ്ട മുടി പെട്ടെന്ന് ഡ്രൈ ആകുന്നത്. അതുകൊണ്ട് തന്നെ, ശരിയായ ഹെയർ കെയർ പ്രോഡക്ടുകൾ കണ്ടെത്തി ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അതുപോലെ നനഞ്ഞ മുടി പരുപരുത്ത കട്ടിയുള്ള ടവൽ ഉപയോഗിച്ചു കൊണ്ട് തുടക്കുന്ന സ്വഭാവങ്ങൾ ഒഴിവാക്കി കൊണ്ടും മുടിക്ക് കൂടുതൽ സംരക്ഷണം നൽകാനാകും. അത്തരത്തിൽ പെട്ടന്ന് വരണ്ടു പോകുന്ന തരത്തിലുള്ള ചുരുണ്ട മുടിയാണ് നിങ്ങളുടേതെങ്കിൽ അതിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കിയാലോ.
ALSO READ: കറുത്ത എള്ളും നട്സും ഇങ്ങനെ കഴിച്ചു നോക്കൂ; മുടിയൊക്കെ താനെ വളരും
ഷാമ്പൂ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
ചുരുണ്ട മുടിയാണെങ്കിലും നീളൻ മുടിയാണെങ്കിലും അമിതമായി ഷാമ്പൂ മുടിയിൽ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. മാത്രമല്ല മുടിയിഴകളെ വരണ്ടതാക്കുന്ന സൾഫേറ്റുകൾ അടങ്ങിയ ഷാമ്പൂ തിരഞ്ഞെടുക്കുകയും ചെയ്യരുത്. തലയോട്ടിയിലെയും മുടിയിലെയും അധിക എണ്ണ, ഈർപ്പം, പൊടിപടലങ്ങൾ എന്നിവ നീക്കം ചെയ്യുകയെന്നതാണ് ഷാമ്പൂ ഉപയോഗിക്കുന്നതിൻ്റെ ലക്ഷ്യം. എപ്പോഴും ഷാമ്പു വെള്ളത്തിൽ കലർത്തി വേണം ഉപയോഗിക്കാൻ. ചുരുണ്ട മുടിയുള്ളവർ മുടിയിൽ അല്ല, ഷാമ്പു തലയോട്ടിയിൽ ചെയ്യുന്നതാണ് ഉത്തമം.
അല്ലെങ്കിൽ മുടിയുടെ സ്വഭാവികമായ ഈർപ്പം ഇല്ലാതാവുകയും ഇത് കൂടുതൽ വരൾച്ചയ്ക്കും ഫ്രിസ്സിനസ്സിനും കാരണമാകുകയും ചെയ്യും. ഷാമ്പുവിന് ശേഷം മുടിക്ക് സംരക്ഷണമേകാൻ ഡീപ്പ് കണ്ടീഷണർ ഉപയോഗിക്കുക അതിന് ശേഷം പിന്നെയും ഷാമ്പു ഉപയോഗിച്ച് ഇവ നീക്കം ചെയ്യുക. ഈ ഡീപ്പ് കണ്ടീഷണിങ്ങ് മാസ്‌ക്ക് മുടി കഴുകുന്ന സമയത്തെല്ലാം തുടർച്ചയായി ഉപയോഗിക്കാൻ ശ്രദ്ധിക്കുക.
ശരിയായ ചീപ്പ് ഉപയോഗിക്കുക
വേരുകളിൽ നിന്നോ മുടിയുടെ മധ്യത്തിൽ നിന്നോ മുടി ചീകാൻ തുടങ്ങരുത്. ഇങ്ങനെ ചെയ്താൽ നിങ്ങൾ മുടി പൊട്ടിപ്പോകാനും അറ്റം പിളരാനും സാധ്യത ഏറെയാണ്. അറ്റത്തൂന്ന് മുടി ചീകുക, വീതിയുള്ള പല്ലുള്ള ചീപ്പ് ഉപയോഗിച്ച് പതുക്കെ പതുക്കെ മുകളിലേക്ക് പോകാൻ ശ്രമിക്കുക. നിങ്ങളുടെ ചുരുണ്ട മുടി ഇങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്.
ചൂട് ഒഴിവാക്കുക
ചുരുണ്ട മുടി സെൻസിറ്റീവ് ആണെന്ന കാര്യം ആദ്യം ഓർക്കുക. അമിതമായി ചൂടാക്കുന്ന ഉപകരണങ്ങളും സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളും തുടർച്ചയായി ഉപയോഗിച്ചാൽ എളുപ്പത്തിൽ മുടി കേടുവരും. മുടിയുടെ ചുരുളുകൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ ബ്ലോ ഡ്രയറുകൾ, ഫ്ലാറ്റ് അയൺ എന്നിവ പോലുള്ള ചൂടാക്കൽ ഉപകരണങ്ങൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
രാത്രി ദിനചര്യ ശ്രദ്ധിക്കണം
രാവിലെ ഉണരുമ്പോൾ മുടി വലിഞ്ഞുപൊട്ടുന്നതും കുരുക്കുണ്ടായി കിടക്കുന്നതും ഒഴിവാക്കാൻ രാത്രി ഉറങ്ങാൻ പോകുന്നതിന് മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി. സാറ്റിൻ തുണികൊണ്ടുള്ള തൊപ്പിയോ തലയിണ കവളഓ ഉപയോഗിക്കുക. ഈ സാറ്റിൻ തുണി മുടിയിലെ ഈർപ്പം നിലനിർത്തുകയും തലയിണയുമായുള്ള ഉരസൽ കുറയ്ക്കുകയും ചെയ്യുന്നു. ഇതുകാരണം രാവിലെ എഴുന്നേൽക്കുമ്പോൾ മുടി ചുരുളുകൾ വിടർന്ന് ഭംഗിയായി തന്നെ ഇരിക്കും.
English Summary:
Hair care tips and advice may be available in abundance but you cannot follow it blindly if you have curly hair. Curly hair needs a different routine to reduce issues like frizz, breakage and knots without upsetting its natural springy curls.