Coconut Oil: വെളിച്ചെണ്ണ 229 രൂപയ്ക്ക്, 20 രൂപ വീണ്ടും കുറച്ചു

Supplyco Coconut Oil Price: കഴിഞ്ഞ വർഷത്തെ പോലെ അഞ്ഞൂറ് കടക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, ഓണക്കാലത്തെ വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോ രംഗത്തുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്പനശാലകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

Coconut Oil: വെളിച്ചെണ്ണ 229 രൂപയ്ക്ക്, 20 രൂപ വീണ്ടും കുറച്ചു

പ്രതീകാത്മക ചിത്രം

Updated On: 

19 Aug 2026 | 11:38 AM

മലയാളികളുടെ അടുക്കളയിലെ പ്രധാനിയാണ് വെളിച്ചെണ്ണ. എന്നാൽ ഓണക്കാലത്ത് വില കൂടുന്നത് ആശങ്ക ഉളവാക്കുന്നുണ്ട്. നിലവിൽ സ്വകാര്യ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയ്ക്ക് ഏകദേശം 320 രൂപ മുതല്‍ 350 രൂപ വരെയാണ് വില നല്‍കേണ്ടത്. കഴിഞ്ഞ വർഷത്തെ പോലെ അഞ്ഞൂറ് കടക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. അതേസമയം, ഓണക്കാലത്തെ വിലക്കയറ്റത്തിൽ സാധാരണക്കാർക്ക് ആശ്വാസമായി സപ്ലൈകോ രംഗത്തുണ്ട്. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകൾ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ വില്പനശാലകളിൽ ലഭ്യമാക്കിയിട്ടുണ്ട്.

സപ്ലൈകോ

ഓണം പ്രമാണിച്ച് 25 ഇനങ്ങളുള്ള ഉത്രാടംകിറ്റ് 1500 രൂപയ്ക്കും മുപ്പതിനങ്ങളുള്ള പ്രീമിയം തിരുവോണം കിറ്റ് 2000 രൂപയ്ക്കും നൽകും. ബ്രാൻഡഡ് ഉത്‌പന്നങ്ങളും ഉൾപ്പെടുത്തി പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കും. പുട്ടുപൊടി, സേമിയ, പായസക്കൂട്ട്, മുളകുപൊടി, മഞ്ഞൾപ്പൊടി തുടങ്ങി ഒൻപതു പ്രീമിയം ശബരി ഉത്‌പന്നങ്ങളുമായി 299 രൂപയ്ക്ക് ശബരി സിഗ്നേച്ചർ കിറ്റും സ്വന്തമാക്കാവുന്നതാണ്. 500, 1000 രൂപ വീതം മൂല്യമുള്ള സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡ് ഉപയോഗിച്ച് സപ്ലൈകോ ഔട്ട്‌ലെറ്റിൽനിന്ന് ആവശ്യമായ ഉത്‌പന്നം വാങ്ങാം.

വെളിച്ചെണ്ണ ലാഭത്തിൽ

വിപണിയിൽ നാനൂറിനടുത്ത് വെളിച്ചെണ്ണ വിൽക്കുമ്പോൾ സപ്ലൈകോ വഴി മുന്നൂറ് രൂപയ്ക്കുള്ളിൽ വെളിച്ചെണ്ണ വാങ്ങാവുന്നതാണ്. ഓണക്കാലത്തോടനുബന്ധിച്ച് സപ്ലൈകോ വില്‍പനശാലകളിലും ഓണച്ചന്തകളിലും വിതരണം ചെയ്യുന്ന ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വിലയിൽ കുറവ് വരുത്തിയിട്ടുണ്ട്. നിലവിൽ 249 രൂപയുണ്ടായിരുന്ന വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 229 രൂപയായി നിശ്ചയിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഭക്ഷ്യ പൊതുവിതരണ വകുപ്പ് പുറത്തിറക്കി.

ALSO READ: ഇലയിട്ടൊരു ഊണ്…വാഴയില അല്‍പം വെള്ളംകുടിപ്പിക്കും; വില 10 രൂപയിലേക്ക്

അതുപോലെ, ഓണം പ്രമാണിച്ച് സബ്‌സിഡി നിരക്കിലുള്ള സാധനങ്ങൾ രണ്ട് മാസത്തേത്, സെപ്റ്റംബറിലേത് ഉൾപ്പെടെ ഒരുമിച്ച് വാങ്ങാനുള്ള സൗകര്യം ഉപഭോക്താക്കൾക്ക് ലഭ്യമാണ്. സബ്‌സിഡി സാധനങ്ങൾ ലഭിക്കുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് നിർബന്ധമായും കൈവശം വെയ്ക്കേണ്ടതാണ്. ഓണച്ചന്തകളിലൂടെയും മറ്റ് സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെയും ഈ ആനുകൂല്യവും ജനങ്ങൾക്ക് ലഭ്യമാകും.

തമിഴ്നാട് മാഫിയ

വെളിച്ചെണ്ണ വില കൂടിയതോടെ വിപണിയിൽ വ്യാജന്‍മാരുടെ കടന്നുവരവും തുടങ്ങിയിട്ടുണ്ട്. വ്യാജ വെളിച്ചെണ്ണ ഒഴുക്കാൻ ലക്ഷ്യമിട്ട് തമിഴ്നാട് മാഫിയയും രംഗത്തുണ്ട്. ഓഫർ എന്ന പേരിൽ വില കുറച്ച് മായം ചേർത്ത വെളിച്ചെണ്ണ വിൽക്കാനാണ് നീക്കം. സർക്കാർ ഏജൻസികൾക്ക് വെളിച്ചെണ്ണ നൽകുന്നവരെ സ്വാധീനിച്ച് അവരുടെ വെളിച്ചെണ്ണ തിരുകിക്കയറ്റാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നാണ് വിവരം.

തമിഴ്‌നാട് ലോബിയുടെ മാർക്കറ്റിങ് സംഘം കേരള വിപണിയിൽ സജീവമായി നിൽക്കുന്നുണ്ട്. ഒരു ക്വിന്റൽ കൊപ്രയ്ക്ക് 17,000 രൂപയുണ്ട്. ആട്ടിയാൽ 66 ലിറ്റർ വെളിച്ചെണ്ണ കിട്ടും. ലിറ്ററിന് 280 രൂപ പ്രകാരം ഈ 66 ലിറ്റർ വെളിച്ചെണ്ണ വിറ്റാൽ പോലും വലിയ ലാഭമൊന്നും കിട്ടില്ല. ലിറ്ററിന് 310, 320 രൂപയ്ക്ക് വിറ്റാലേ ലാഭമുള്ളൂ. ഈ സാഹചര്യമാണ് തമിഴ്നാട് ലോബി മുതലെടുക്കുന്നത്. തമിഴ്നാട്ടിൽ കൊപ്രയ്ക്ക് കേരളത്തേക്കാൾ വില കൂടുതലായതിനാൽ, ലിറ്ററിന് 280-240 രൂപയ്ക്ക് അവർ വെളിച്ചെണ്ണ എത്തിക്കും. മായം ചേർക്കലും ഇതിൽ നടക്കുന്നുണ്ട്.

English Summary:

Kerala government reduced the price of Sabari subsidised coconut oil sold through Supplyco outlets and Onam markets as part of the Onam season initiatives. Food Minister Anoop Jacob announced that the price of coconut oil, which was earlier Rs 249, has been reduced by Rs 20 to Rs 229.

Loading...
Unable to load recommendations.
Follow Us
കണ്ണ് പോലെ രണ്ട് ക്യാമറ! ഐക്യൂ നിയോ 11 അ‌ൾട്ര എത്തി
ദുബായ് സ്വര്‍ണം വാങ്ങാം, 12,000  രൂപയ്ക്ക് മേല്‍ ഇളവ് ഉറപ്പ്‌
അരളി പൂ വിഷമാണോ? പൂക്കളമിടാൻ വാങ്ങുമ്പോൾ ശ്രദ്ധിക്കണം
10000mAh ബാറ്ററി! ഐക്യൂ Z11S ലോഞ്ച് ചെയ്തു
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്