Supplyco: 15 ഇനങ്ങൾ വമ്പിച്ച വിലക്കുറവിൽ, റംസാൻ സ്പെഷ്യൽ കിറ്റുമായി സപ്ലൈകോ
Supplyco Ramadan Special Kit: സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയും ഈ കിറ്റുകൾ ലഭ്യമാണ്. വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ ഈ കിറ്റ് നൽകുന്നത് സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ്.

Supplyco Kit
തിരുവനന്തപുരം: റംസാൻ പ്രമാണിച്ച് പ്രത്യേക കിറ്റുമായി സപ്ലൈകോ. 15 ഇനങ്ങൾ ഉൾപ്പെടുത്തി റംസാൻ നിലാവ് എന്ന പേരിലാണ് കിറ്റ് വിപണിയിലെത്തിച്ചത്. പൊതുവിപണിയിൽ ഏകദേശം 1018 രൂപ വിലവരുന്ന സാധനങ്ങളാണ് സപ്ലൈകോ 786 രൂപയ്ക്ക് നൽകുന്നത്. മാർച്ച് 20 വരെയാണ് ഈ ഓഫർ.
ശബരി ബ്രാൻഡിന്റെ ഉൽപ്പന്നങ്ങളാണ് പ്രധാനമായും കിറ്റിലുള്ളത്. ഒരു കിലോ ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുംജീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50 ഗ്രാം കുരുമുളകുപൊടി, ഒരു കിലോ റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലയ്ക്ക 20 ഗ്രാം, അണ്ടിപ്പരിപ്പ് 50 ഗ്രാം എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ALSO READ: ഗ്യാസ് കിട്ടാനില്ല, വിറകുകൾക്ക് രാജയോഗം, വില കത്തിക്കയറുന്നു
സംസ്ഥാനത്തെ എല്ലാ സപ്ലൈകോ ഔട്ട്‌ലെറ്റുകൾ വഴിയും ഈ കിറ്റുകൾ ലഭ്യമാണ്. വിലക്കയറ്റം രൂക്ഷമാകുന്നതിനിടെ ഈ കിറ്റ് നൽകുന്നത് സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ്. അതേസമയം, റംസാൻ പ്രമാണിച്ച് വിപണിയിൽ സാധനങ്ങളുടെ വിലയിൽ ചഞ്ചാട്ടം തുടരുകയാണ്.
യുദ്ധം കനത്തതോടെ ചില പഴവർഗങ്ങളുടെ വില കുറയുന്നുണ്ടെങ്കിൽ മറ്റ് ചിലതിന്റെ വില കൂടുകയാണ്. 00 രൂപയുണ്ടായിരുന്ന ആപ്പിൾ 340 രൂപയായി ഉയർന്നു. കൈതചക്ക കിലോയ്‌ക്ക് 63ൽ നിന്ന് 70 ആയി ഉയർന്നു. കുരുവില്ലാത്ത മുന്തിരിക്ക് 200 രൂപയ്‌ക്ക് മുകളിലാണ് വില. ഓറഞ്ച് 20 രൂപ കൂടി 240ൽ എത്തി.