Vishu Bumper Lottery Result 2024 : വിഷു ബമ്പറിൻ്റെ 12 കോടി ആരിലേക്കെത്തും? ഇനി വിറ്റുപോകാൻ വളരെ കുറച്ച് ടിക്കറ്റുകൾ മാത്രം
Kerala Vishu Bumper Lottery 2024 Updates : 12 കോടി ഒന്നാം സമ്മാനമായി ലഭിക്കുന്ന വിഷു ബമ്പർ ലോട്ടറിയുടെ ഒരു ടിക്കറ്റിൻ്റെ വില 300 രൂപയാണ്. 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ച് വിപണിയിൽ ഇറക്കിയത്
Kerala Lottery Vishu Bumper Result 2024 : സംസ്ഥാന ലോട്ടറി വകുപ്പ് സംഘടിപ്പിക്കുന്ന വിഷു ബമ്പർ ഭാഗ്യക്കുറി ഫലം നാളെ മെയ് 29-ാം തീയതി ബുധനാഴ്ച പുറത്ത് വിടും. നാളെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്കാണ് വിഷു ബമ്പറിൻ്റെ BR-97 ലോട്ടറിയുടെ നറുക്കെടുപ്പ് സംഘടിപ്പിക്കുക. 12 കോടിയാണ് വിഷു ബമ്പറിൻ്റെ ഒന്നാം സമ്മാനം. ഒരു കോടി രൂപയാണ് രണ്ടാം സമ്മാനം. 300 രൂപയാണ് ഒരു വിഷു ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ വില.
വിഷു ബമ്പറിൻ്റെ വളരെ കുറച്ച ടിക്കറ്റുകൾ മാത്രമാണ് ഇനി വിറ്റു പോകാനുള്ളതെന്നാണ് ലോട്ടറി വകുപ്പ് അറിയിക്കുന്നത്. ആകെ 42 ലക്ഷം ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് അച്ചടിച്ച് വിൽപ്പനയ്ക്കെത്തിച്ചത്. ഇതിൽ ഇനി ബാക്കിയുള്ളത് 92,200 ടിക്കറ്റുകൾ മാത്രമാണ്. ബാക്കി ടിക്കറ്റുകൾ നറുക്കെടുപ്പിന് മുമ്പ് വിറ്റ് പോകുമെന്നാണ് ഭാഗ്യക്കുറി വകുപ്പ് പ്രതീക്ഷിക്കുന്നത്. ക്രിസ്മസ്- ന്യൂ ഇയർ ബമ്പറിന് 30 ലക്ഷം ലോട്ടറി ടിക്കറ്റുകളാണ് ഭാഗ്യക്കുറി വകുപ്പ് വിൽപ്പനയ്ക്ക്ത്തിച്ചത്.
ALSO READ : Kerala Lottery Result Today : 70 ലക്ഷം രൂപയുടെ ഭാഗ്യം ആർക്കൊപ്പം; ഇന്നത്തെ ലോട്ടറി ഫലം
വിഷു ബമ്പർ ലോട്ടറിയുടെ സമ്മാനഘടന
ആറ് സീരീസുകളിലായിട്ടാണ് BR-97 വിഷു ബമ്പർ ലോട്ടറി ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. VA, VB, VC, VD, VE, VG എന്നിങ്ങനെ ആറ് സീരീസുകളിലാണ് വിഷു ബമ്പർ ലോട്ടറി ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. ഒന്നാം സമ്മാനമായ 12 കോടിയിൽ ആരംഭിച്ച് ഏറ്റവും കുറഞ്ഞത് 300 രൂപ എന്നിഭങ്ങിനെയാണ് വിഷു ബമ്പർ ലോട്ടറിയുടെ സമ്മാനഘടന.
ഒന്നാം സമ്മാനം – 12 കോടി രൂപ (എല്ലാ സീരീസുകളിൽ നിന്നായി ഒരു വിജയി)
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ (ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറിന് സമാനമായി മറ്റ് സീരീസിലെ ടിക്കറ്റുകൾ ലഭിക്കുക. അങ്ങനെ ആകെ അഞ്ച് പേർക്ക് ലഭിക്കും)
രണ്ടാം സമ്മാനം – ഒരു കോടി രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയി കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)
നാലാം സമ്മാനം- അഞ്ച് ലക്ഷം രൂപ (ഓരോ സീരീസിൽ നിന്നും ഒരു വിജയിയെ കണ്ടെത്തും. അങ്ങനെ ആറ് പേർക്ക് ലഭിക്കും)
അഞ്ചാം സമ്മാനം – 5,000 രൂപ
ആറാം സമ്മാനം – 2,000 രൂപ
ഏഴാം സമ്മാനം – 1,000 രൂപ
എട്ടാം സമ്മാനം – 500 രൂപ
ഒമ്പതാം സമ്മാനം – 300 രൂപ
5,000 രൂപയ്ക്ക് താഴെ സമ്മാനം അർഹമായ ടിക്കറ്റുകൾ ലോട്ടറി ഏജൻസിയിൽ സമർപ്പിച്ച് പണം കൈപ്പറ്റാവുന്നതാണ്. 5,000 ത്തിന് മുകളിൽ സമ്മാനം ലഭിക്കുന്നവർ ലോട്ടറി ടിക്കറ്റുകൾ അടുത്തുള്ള ബാങ്കുകളിലോ സംസ്ഥാന ലോട്ടറി വകുപ്പിൻ്റെ ഓഫീസുകളിലോ സമർപ്പിക്കേണ്ടതാണ്. ഉയർന്ന തുക സമ്മാനമായി ലഭിക്കുന്നവർക്ക് ഏജൻ്റിന് നൽകാനുള്ള കമ്മീഷനും മറ്റ് നികുതിയും സെസും കിഴിച്ചതിന് ശേഷമുള്ള പണമെ കൈയ്യിൽ ലഭിക്കുക.
നാളെ നടുക്കുന്ന വിഷു ബമ്പറിൻ്റെ നറുക്കെടുപ്പിനൊപ്പം ഭാഗ്യക്കുറി വകുപ്പ് മൺസൂൺ ബമ്പറിൻ്റെ പ്രകാശനം നടത്തും. പത്ത് കോടി രൂപയാണ് മൺസൂൺ ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം. 250 രൂപയാണ് ഒരു മൺസൂൺ ബമ്പറിൻ്റെ വില.