Welfare Pension: കൈയിൽ കിട്ടും 2000, ഫെബ്രുവരി മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ മുതല്‍
Kerala Welfare Pension Distribution: സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ വാങ്ങുന്ന എല്ലാ അർഹരായ ഗുണഭോക്താക്കൾക്കും ഫെബ്രുവരി മാസത്തെ പെൻഷൻ ലഭിക്കുന്നതാണ്. 2,000 രൂപ വീതമാണ് പെന്‍ഷന്‍.

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് ക്ഷേമപെൻഷൻ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. ഫെബ്രുവരി മാസത്തെ പെൻഷൻ തുക വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സർക്കാർ പൂർത്തിയാക്കി. സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ വിതരണം നാളെ (ഫെബ്രുവരി 25) മുതല്‍ ആരംഭിക്കും. ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയിട്ടുള്ള 26.62 ലക്ഷം പേര്‍ക്ക് അക്കൗണ്ട് വഴിയും, മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി വീടുകളിലും പെന്‍ഷന്‍ എത്തിക്കുന്നതാണ്.
സാമൂഹ്യസുരക്ഷാ പെൻഷൻ, ക്ഷേമനിധി ബോർഡ് പെൻഷൻ എന്നിവ വാങ്ങുന്ന എല്ലാ അർഹരായ ഗുണഭോക്താക്കൾക്കും ഫെബ്രുവരി മാസത്തെ പെൻഷൻ ലഭിക്കുന്നതാണ്. 2,000 രൂപ വീതമാണ് പെന്‍ഷന്‍. ക്ഷേമനിധി ബോര്‍ഡുകളില്‍ അംഗങ്ങളായവര്‍ക്ക് അതത് ബോര്‍ഡുകള്‍ വഴിയാണ് തുക വിതരണം ചെയ്യുക.
ALSO READ: നാല് മാസത്തിലൊരിക്കൽ 2000 രൂപ; ഇത്തവണ തുക എപ്പോൾ ലഭിക്കും?
അതേസമയം, സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും പെൻഷൻ വിതരണം മുടങ്ങാതെ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ (എന്‍പിഎസ്) ഉള്‍പ്പെട്ട 8.46 ലക്ഷം പേര്‍ക്കുള്ള കേന്ദ്രവിഹിതം ലഭ്യമാകാത്ത സാഹചര്യത്തിലും, പെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
പെൻഷൻ തുക ലഭ്യമാണോ എന്ന് അറിയാൻ ഗുണഭോക്താക്കൾക്ക് തങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കാവുന്നതാണ്. നേരിട്ട് പെൻഷൻ വാങ്ങുന്നവർക്ക് ബാങ്കുകളിൽ നിന്ന് തുക കൈപ്പറ്റാവുന്നതാണ്. ഒന്നാം പിണറായി സർക്കാർ ഇതുവരെ 49,433.83 കോടി രൂപയാണ് ക്ഷേമപെന്‍ഷനായി വിതരണം ചെയ്തത്. ഒന്നാം പിണറായി സര്‍ക്കാര്‍ 35,154 കോടി രൂപയും നല്‍കി.