Kiwi Cultivation: ചൈനക്കാരനാ, കേരളത്തിലും കൃഷി ചെയ്യാം; കിലോയ്ക്ക് 500 രൂപ വരെ!

Kiwi Farming Business: ക‍ൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കും അധിക വരുമാനം ആവശ്യമുള്ളവർക്കും കിവി കൃഷി മികച്ച ഓപ്ഷനാണ്. കിലോയ്ക്ക് 500 രൂപ വരെയാണ് വില. ചൈനീസ് നെല്ലിക്ക എന്നും അറിയപ്പെടുന്ന കിവി കൃഷിയെ പറ്റിയും ബിസിനസ് സാധ്യതയെ പറ്റിയും കൂടുതൽ അറിഞ്ഞാലോ...

Kiwi Cultivation: ചൈനക്കാരനാ, കേരളത്തിലും കൃഷി ചെയ്യാം; കിലോയ്ക്ക് 500 രൂപ വരെ!

കിവി കൃഷി

Published: 

26 Feb 2026 | 12:58 PM

ആരോ​ഗ്യ​ഗുണങ്ങളിൽ ഏറെ മുന്നിൽ നിൽക്കുന്ന പഴവർ​ഗമാണ് കിവി. ചൈനക്കാരനായ കിവിക്ക് ഇന്ത്യയിലും വിപണിമൂല്യം ഏറെയാണ്. വിദേശിയാണെങ്കിലും കേരളത്തിലെ കാലാവസ്ഥയും കിവി കൃഷിക്ക് അനുയോജ്യമാണ്. ക‍ൃഷി ചെയ്യാൻ താൽപര്യമുള്ളവർക്കും അധിക വരുമാനം ആവശ്യമുള്ളവർക്കും കിവി കൃഷി മികച്ച ഓപ്ഷനാണ്. കിലോയ്ക്ക് 500 രൂപ വരെയാണ് വില. ചൈനീസ് നെല്ലിക്ക എന്നും അറിയപ്പെടുന്ന കിവി കൃഷിയെ പറ്റിയും ബിസിനസ് സാധ്യതയെ പറ്റിയും കൂടുതൽ അറിഞ്ഞാലോ…

കിവി കൃഷി എങ്ങനെ?

 

കൃത്യമായി പരിചരിച്ചാൽ മുപ്പത് മുതൽ നാല്പത് വരെ വർഷം വിളവ് തരാൻ കിവി കൃഷിക്ക് കഴിയും. കിവി ഒരു ശീതകാല സസ്യമാണ്. എന്നിരുന്നാലും, ചില പ്രത്യേക ഇനങ്ങൾ മിതമായ കാലാവസ്ഥയിലും വളരും. നല്ല തണുപ്പുള്ള കാലാവസ്ഥ കിവി ചെടിയുടെ പൂവിടലിന് അത്യാവശ്യമാണ്. കഠിനമായ കാറ്റിൽ നിന്ന് സംരക്ഷണം ലഭിക്കുന്ന ഇടമായിരിക്കണം കൃഷിയിടം.

ഹേവാർഡ്, അലിസൺ, ബ്രൂണോ തുടങ്ങഇ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യാവുന്ന ഇനങ്ങളാണ്. ഇവയിൽ ആൺ ചെടികളും പെൺ ചെടികളും ഉണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരാഗണത്തിന് ഇത് അത്യാവശ്യമാണ്. സാധാരണയായി 9 പെൺ ചെടികൾക്ക് 1 ആൺ ചെടി എന്ന ക്രമത്തിലാണ് നടുന്നത്.

ചെടികൾ തമ്മിൽ 4-5 മീറ്റർ അകലം പാലിക്കണം. വള്ളിച്ചെടിയായതിനാൽ പടർന്നു വളരാൻ പന്തൽ/ താങ്ങുകാലുകൾ നിർബന്ധമായി ഒരുക്കേണ്ടതാണ്. വേനൽക്കാലത്ത് കൃത്യമായ നന ആവശ്യമാണ്. വേരുകൾക്ക് ചുറ്റും വെള്ളം കെട്ടിക്കിടക്കാതെ സൂക്ഷിക്കണം. വർഷത്തിലൊരിക്കൽ കൊമ്പുകൾ കോതുന്നത് നല്ലതാണ്.

ചാണകപ്പൊടിയും കമ്പോസ്റ്റും പോലെയുള്ള ജൈവവളങ്ങൾ നൽകുന്നത് ചെടിയുടെ ആരോഗ്യത്തിന് നല്ലതാണ്. നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ആവശ്യാനുസരണം വളമായി നൽകാം. നട്ടു കഴിഞ്ഞ് 3 മുതൽ 5 വർഷത്തിനുള്ളിൽ കിവി കായ്ച്ചു തുടങ്ങുന്നതാണ്. സാധാരണയായി ഒക്ടോബർ-ഡിസംബർ മാസങ്ങളിലാണ് വിളവെടുപ്പ്.

ALSO READ: ‘കമലം’ നടാം, കിലോയ്ക്ക് 300 രൂപ വരെ വില കിട്ടും

 

കിവി കൃഷി പണം തരുന്നത് ഇങ്ങനെ?

 

പൂർണ്ണ വളർച്ചയെത്തിയ ഒരു ചെടിയിൽ നിന്ന് വർഷം തോറും 40 മുതൽ 80 കിലോ വരെ പഴങ്ങൾ ലഭിക്കുന്നതാണ്. വിപണിയിൽ കിലോയ്ക്ക് 150 രൂപ മുതൽ 500 രൂപ വരെ ലഭിക്കാറുണ്ട്. ഒരു ഏക്കറിൽ ഏകദേശം 150 മുതൽ 200 വരെ ചെടികൾ നടുകയാണെങ്കിൽ ശരാശരി 50 കിലോ വിളവ് ലഭിച്ചാൽ പോലും ഏകദേശം 7,500 മുതൽ 10,000 കിലോ വരെ സമ്പാദിക്കാൻ സാധിക്കും. കിലോയ്ക്ക് 200 രൂപ നിരക്കിൽ കണക്കാക്കിയാൽ വർഷം 15 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെ കിട്ടും.

എന്നാൽ തുടക്കത്തിൽ അല്പം ഉയർന്ന നിക്ഷേപം വേണ്ട കൃഷിയാണിത്. വള്ളികൾ പടരുന്നതിനായുള്ള പന്തലുകൾ നിർമിക്കാൻ ഗാൽവനൈസ്ഡ് ഇരുമ്പ് കമ്പികളോ തൂണുകളോ ഉപയോഗിക്കുന്നത് ദീർഘകാലത്തേക്ക് നിങ്ങൾക്ക് ഗുണകരമാകും.

അതേസമയം, കിവി പഴങ്ങൾ ദീർഘകാലം കേടുകൂടാതെ ഇരിക്കുന്നവയാണ്. കോൾഡ് സ്റ്റോറേജ് സൗകര്യം ഉണ്ടെങ്കിൽ വില കുറവുള്ള സമയത്ത് സംഭരിച്ചുവെച്ച് സീസൺ അല്ലാത്തപ്പോൾ ഉയർന്ന വിലയ്ക്ക് വിൽക്കാം. കിവി പഴം മാത്രമല്ലാതെ കിവി ജാം, ജ്യൂസ്, ഉണക്കിയ കിവി പഴങ്ങൾ മുതലായവ കൂടി വിൽക്കുന്നത് വരുമാനം വർദ്ധിപ്പിക്കും.

Follow Us
കറിക്ക് എരിവ് കൂടുതലാണോ? പരിഹാരമുണ്ട്‌
വരണ്ട ചുണ്ടാണോ പ്രശ്നം? വഴിയുണ്ട്
ലക്കി ബാംബൂ വളർത്തുന്നുണ്ടോ? ഈ അബദ്ധങ്ങൾ ചെയ്യല്ലേ...
ചക്ക അച്ചാറുണ്ടാക്കിയാലോ? വര്‍ഷങ്ങളോളം സൂക്ഷിക്കാനും ബെസ്റ്റ്‌
2000 കിലോ തിരണ്ടി കോഴിക്കോട് പുതിയങ്ങാടി വഞ്ചികാരുടെ വലയിൽ കുടങ്ങിയപ്പോൾ
KSU പ്രവർത്തകർ ആരോഗ്യമന്ത്രിയെ ആക്രമിച്ചോ? വീഡിയോ
ജസ്റ്റിസ്‌ ജെ.ബി.കോശി കമ്മിഷന്‍ റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം; സന്തോഷം പ്രകടിപ്പിച്ച് ജോസ് കെ മാണി
സ്വകാര്യതയിലേക്കുള്ള സർക്കാരിന്റെ കടന്നുകയറ്റം അംഗീകരിക്കാനാകില്ല; ധാർമികതയുണ്ടെങ്കിൽ മുഖ്യമന്ത്രി അധികാരം ഒഴിയണമെന്ന് രമേശ് ചെന്നിത്തില