Pension Update: ഡിസംബർ മുതൽ പെൻഷൻ കിട്ടില്ല! നവംബര്‍ 30-നകം ഇത് ചെയ്യണം
Life Certificate Submission Last Date: നിശ്ചിത സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഡിസംബർ മുതൽ പ്രതിമാസ പെൻഷൻ വിതരണം താൽക്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്. 80 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഒക്ടോബർ 1 മുതൽ തന്നെ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സൗകര്യം നൽകിയിരുന്നു.

പ്രതീകാത്മക ചിത്രം
പെൻഷൻ മുടങ്ങാതിരിക്കാൻ വാർഷിക ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാണ്) സമർപ്പിക്കാൻ നവംബർ 30 വരെ അവസരം. നിശ്ചിത സമയത്തിനുള്ളിൽ സർട്ടിഫിക്കറ്റ് നൽകിയില്ലെങ്കിൽ ഡിസംബർ മുതൽ പ്രതിമാസ പെൻഷൻ വിതരണം താൽക്കാലികമായി തടസ്സപ്പെടാൻ സാധ്യതയുണ്ട്. 80 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്ക് ഒക്ടോബർ 1 മുതൽ തന്നെ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സൗകര്യം നൽകിയിരുന്നു.
എന്താണ് ലൈഫ് സർട്ടിഫിക്കറ്റ്?
പെന്ഷന് കൈപ്പറ്റുന്ന വ്യക്തി ജീവിച്ചിരിപ്പുണ്ടെന്ന് പെന്ഷന് വിതരണ സ്ഥാപനത്തെ അറിയിക്കുന്ന വാര്‍ഷിക രേഖയാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ്. ആധാര്‍ നമ്പറും, ബയോമെട്രിക് അല്ലെങ്കില്‍ ഫേസ് ഓതന്റിക്കേഷനും വഴി ഡിജിറ്റലായി സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കുന്ന സംവിധാനമാണ് ജീവന് പ്രമാണ്. ബാങ്കുകളിലോ, മറ്റ് ഓഫീസുകളിലോ നേരിട്ട് പോകാതെ തന്നെ ഇത് ലഭ്യമാകുന്നതാണ്.
ആർക്കൊക്കെ ബാധകം?
കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷനുകള്‍, സംസ്ഥാന സര്‍ക്കാര്‍ പെന്‍ഷനുകള്‍, മറ്റ് പൊതുമേഖലാ- സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പെന്‍ഷനുകള്‍ ലഭിക്കുന്നവർ വാര്‍ഷിക ലൈഫ് സര്‍ട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. EPFO, EPS പെന്ഷന് ഗുണഭോക്താക്കളും നിശ്ചിത ഇടവേളകളില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ടതുണ്ട്.
ALSO READ: 680 ദിവസം മതി, 7.65% വരെ പലിശ നേടാം; പിഎൻബിയുടെ പ്രത്യേക നിക്ഷേപ പദ്ധതി
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് ലഭ്യമല്ലാത്തത് ആർക്കെല്ലാം?
മിക്ക പെൻഷൻകാർക്കും വീട്ടിലിരുന്ന് ഓൺലൈനായി ജീവൻ പ്രമാണ് സമർപ്പിക്കാമെങ്കിലും, രണ്ട് വിഭാഗക്കാർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് സൗകര്യം ഉപയോഗിക്കാൻ കഴിയില്ല. വിരമിച്ച ശേഷം പുനർവിവാഹം ചെയ്ത പെൻഷൻകാർ, വിരമിച്ച ശേഷം വീണ്ടും ജോലിയിൽ പ്രവേശിച്ച പെൻഷൻകാർക്കാണ് ഓൺലൈൻ സേവനം ലഭിക്കാത്തത്. ഈ രണ്ട് വിഭാഗത്തിൽപ്പെട്ടവർ പെൻഷൻ വിതരണ ഓഫീസിലോ ബാങ്കിലോ നേരിട്ട് ഹാജരായി തന്നെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണം.
സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള മറ്റ് മാർഗങ്ങൾ
- സ്മാർട്ട്ഫോണിൽ ‘Jeevan Pramaan Face App’, ‘AadhaarFaceRD’ എന്നിവ ഉപയോഗിച്ചോ UMANG ആപ്പ് വഴിയോ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യാം.
- പ്രമുഖ ബാങ്കുകളുടെ മൊബൈൽ ആപ്പുകൾ വഴിയും ഓൺലൈൻ വീഡിയോ കെവൈസി വഴിയും സമർപ്പിക്കാം.
- പോസ്റ്റ്മാൻ/ഗ്രാമീൺ ഡാക് സേവക് വഴിയുള്ള ഡോർസ്റ്റെപ്പ് സേവനമോ, അടുത്തുള്ള അക്ഷയ / പൊതുസേവന കേന്ദ്രങ്ങളോ ഉപയോഗപ്പെടുത്താം.
- നിശ്ചിത ഫോമിൽ പൂരിപ്പിച്ച് നേരിട്ട് ബാങ്കിലോ പെൻഷൻ ഓഫീസിലോ നൽകുന്ന പരമ്പരാഗത രീതിയും തുടരാവുന്നതാണ്.
ആവശ്യമായ രേഖകളും അറിയേണ്ടവയും
- ആധാർ നമ്പർ
- ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പർ
- പെൻഷൻ പേയ്മെന്റ് ഓർഡർ നമ്പർ
- പെൻഷൻ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ
- പെൻഷൻ വിതരണ ഏജൻസിയുടെ പേര് അറിഞ്ഞിരിക്കണം
English Summary:
The deadline for submitting the annual Life Certificate for pensioners is November 30, 2026. Central and state government pensioners, along with eligible pension beneficiaries, must submit the certificate to ensure uninterrupted pension payments from December onwards.