AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mahila Samman Saving: പോസ്റ്റ് ഓഫീസ് നിക്ഷേപം; സ്ത്രീകള്‍ക്ക് മികച്ച അവസരം ഒരുക്കി കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി ഒരുപാട് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അക്കൗണ്ട് തുറന്ന തീയതി മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് നിക്ഷേപത്തിന്റെ കാലാവധി. ഇനിയിപ്പോള്‍ അതിന് മുന്നെ പിന്‍വലിക്കണമെന്നുണ്ടെങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം പിന്‍വലിക്കാം.

Mahila Samman Saving: പോസ്റ്റ് ഓഫീസ് നിക്ഷേപം; സ്ത്രീകള്‍ക്ക് മികച്ച അവസരം ഒരുക്കി കേന്ദ്രം
ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന പലിശ ലഭിക്കുന്ന ബാങ്കുകളെയാണ് നമ്മള്‍ ആശ്രയിക്കാറുള്ളത്. ഓരോ വര്‍ഷവും ബാങ്കുകളുടെ പലിശയുടെ നിരക്കില്‍ മാറ്റം വരാറുണ്ട്.
Shiji M K
Shiji M K | Published: 18 May 2024 | 06:48 PM

ഇന്ന് പല ബാങ്കുകളിലും നിരവധി സേവിങ് സ്‌കീമുകള്‍ ഉണ്ട്. അതില്‍ സ്ത്രീകള്‍ക്ക്, കുട്ടികള്‍ക്ക്, വയോധികര്‍ക്ക്, പുരുഷന്മാര്‍ക്ക് അങ്ങനെ ഏത് വിഭാഗക്കാര്‍ക്ക് വേണ്ട സേവിങ് സ്‌കീമുകളും ലഭ്യമാണ്. അതില്‍ ഏത് തെരഞ്ഞെടുക്കണം എന്ന് ആലോചിച്ച് നമ്മള്‍ പലപ്പോഴും വിഷമിക്കാറുണ്ട്.

എന്നാല്‍ ഒരു സംശയത്തിന് അവസരം തരാതെ തന്നെയാണ് കേന്ദ്ര സര്‍ക്കാര്‍ പോസ്റ്റ് ഓഫീസ് വഴി ഒരുപാട് നിക്ഷേപ പദ്ധതികള്‍ അവതരിപ്പിച്ചിട്ടുള്ളത്. അതില്‍ ചിലത് ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

1. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി

പ്രതിമാസ വരുമാന പദ്ധതി വഴി അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന ഒറ്റത്തവണ നിക്ഷേപത്തിന് ഉറപ്പായ വരുമാനം വാഗ്ദാനം ചെയ്യുന്നുണ്ട്. ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 1000 രൂപയാണ്. പരമാവധി അനുവദിച്ചിരിക്കുന്ന നിക്ഷേപം 9 ലക്ഷം രൂപയും ജോയിന്റ് അക്കൗണ്ട് ആണെങ്കില്‍ അത് 15 ലക്ഷം രൂപയുമാണ്.

7.04 ശതമാനമാണ് പലിശ നിരക്ക്. അക്കൗണ്ട് തുറന്ന തീയതി മുതല്‍ അഞ്ചുവര്‍ഷത്തേക്കാണ് നിക്ഷേപത്തിന്റെ കാലാവധി. ഇനിയിപ്പോള്‍ അതിന് മുന്നെ പിന്‍വലിക്കണമെന്നുണ്ടെങ്കില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം പിന്‍വലിക്കാം.

2. പോസ്റ്റ് ഓഫീസ് റിക്കറിങ് നിക്ഷേപം

പോസ്റ്റ് ഓഫീസ് ആര്‍ഡികള്‍ ആവര്‍ത്തന നിക്ഷേപത്തിന് സമാനമാണ്. ഇതില്‍ ഏറ്റവും കുറഞ്ഞ നിക്ഷേപം 100 രൂപയാണ്. പരമാവധി അനുവദിച്ചിരിക്കും എന്നാണെങ്കില്‍, നിങ്ങള്‍ക്ക് എത്ര വേണമെങ്കിലും പണം ഇതില്‍ നിക്ഷേപിക്കാം.

6.02 ശതമാനമാണ് പലിശ നിരക്ക്. പരമാവധി അഞ്ചുവര്‍ഷമാണ് നിക്ഷേപത്തിന്റെ കാലാവധി എങ്കിലും പിന്നീടൊരു അഞ്ചുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടാന്‍ സാധിക്കും. 1 വര്‍ഷം പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ ആര്‍ഡി അക്കൗണ്ട് ബാലന്‍സിന്റെ 50 ശതമാനം വരെ വായ്പയായി ലഭിക്കും.

3. പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്

ഈ സ്‌കീം ബാങ്കുകള്‍ നല്‍കുന്ന സ്ഥിര നിക്ഷേപത്തിന് സമാനമാണ്. എന്നാല്‍ പോസ്റ്റ് വഴിയുശ്ശ ഈ നിക്ഷേപം ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണയോടുകൂടിയുള്ളതാണ്. ഈ സ്‌കീമിന്റെ പലിശ നിരക്ക് കേന്ദ്ര ധനമന്ത്രാലയാണ് തീരുമാനിക്കുന്നത്.

1000 രൂപയാണ് ഏറ്റവും കുറഞ്ഞ നിക്ഷേപതുക. പിന്നീട് ഇതിന് മുകളിലേക്ക് 100 ന്റെ ഗുണിതങ്ങളായിട്ടുള്ള സംഖ്യകളാണ് നിക്ഷേപിക്കാന്‍ സാധിക്കുക. എത്ര തുക വേണമെങ്കിലും നിങ്ങള്‍ക്ക് നിക്ഷേപിക്കാം. 1 വര്‍ഷമെങ്കിലും നിക്ഷേപിക്കണം എന്നാണ് നിബന്ധന. കാലാവധി പൂര്‍ത്തിയാകുന്നത് അഞ്ചുവര്‍ഷം കഴിയുമ്പോഴാണ്.

പലിശ നിരക്ക് വരുന്നത് 6.8% പിഎ (1 വര്‍ഷം), 6.9% പിഎ (2 വര്‍ഷം), 7.0% പിഎ (3 വര്‍ഷം), 7.5% പിഎ (5 വര്‍ഷം) എന്നിങ്ങനെയാണ്. അക്കൗണ്ട് തുറന്ന തീയതി മുതല്‍ 6 മാസം പൂര്‍ത്തിയാക്കിയതിന് ശേഷം പണം പിന്‍വലിക്കാന്‍ സാധിക്കും.

ഇതുമാത്രമല്ല ഈ സ്‌കീം വഴി നിങ്ങള്‍ക്ക് പണയം വെക്കാനുള്ള ഓപ്ഷന്‍ കൂടിയുണ്ട്. ഇന്ത്യയുടെ രാഷ്ട്രപതി/സംസ്ഥാന ഗവര്‍ണര്‍, ആര്‍ബിഐ/ഷെഡ്യൂള്‍ഡ് ബാങ്ക്/കോ-ഓപ്പറേറ്റീവ് ബാങ്ക്/കോ-ഓപ്പറേറ്റ് സൊസൈറ്റി, സര്‍ക്കാര്‍ കമ്പനി/ലോക്കല്‍ അതോറിറ്റി/പൊതു അല്ലെങ്കില്‍ സ്വകാര്യ കോര്‍പ്പറേഷന്‍, ഹൗസിംഗ് ഫിനാന്‍സ് കമ്പനി എന്നിവര്‍ക്കാണ് പണയം വെക്കാന്‍ സാധിക്കുക.

4. മഹിള സമ്മാന്‍ സ്‌കീം

ചുരുങ്ങിയ സമയത്തിനുള്ളില്‍ നിക്ഷേപത്തിന് വലിയ പലിശ സ്ത്രീകള്‍ക്ക് ലഭിക്കുന്നു. സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന നിക്ഷേപ പദ്ധതി കൂടിയാണ് ഇത്. മഹിളാ സമ്മാന്‍ സേവിംഗ് സര്‍ട്ടിഫിക്കറ്റ് സ്‌കീമില്‍ 10 വയസോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കും അക്കൗണ്ട് തുറക്കാം എന്നതാണ് ഈ പദ്ധതിയുടെ മറ്റൊരു പ്രത്യേകത. മാത്രമല്ല, ആദായനികുതിയുടെ സെക്ഷന്‍ 80 സി പ്രകാരം നികുതി ഇളവിന്റെ ആനുകൂല്യവും നിക്ഷേപത്തിന് ലഭിക്കുന്നു

ചെറുകിട സേവിംഗ് സ്‌കീമാണ് ഇത്. ഈ പദ്ധതിയില്‍ ക്ഷേപകര്‍ രണ്ട് വര്‍ഷത്തേക്ക് മാത്രം നിക്ഷേപിക്കണം, അതില്‍ നിക്ഷേപത്തിന്റെ പരമാവധി പരിധി 2 ലക്ഷം രൂപയാണ്. 7.05 ശതമാനം വരെ പലിശ ലഭിക്കും. സ്ത്രീകള്‍ക്കായുള്ള നിക്ഷേപ പദ്ധതികളില്‍ ഉയര്‍ന്ന പലിശ ലഭിക്കുന്ന ഒരു പദ്ധതി കൂടിയാണിത്. കുറഞ്ഞ കാലത്തേക്ക് ഇതില്‍ നിക്ഷേപിച്ചാലും സ്ത്രീകള്‍ക്ക് നല്ല വരുമാനം നേടാനാകും.

Follow Us