AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Milma Price Hike: മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ പുത്തന്‍ വില; നിരക്കുകള്‍ ഇങ്ങനെ

Kerala Consumers to Pay More for Milma Milk and Curd From June 1: ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാകുന്ന ഇരട്ടി ചെലവില്‍ ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് മില്‍മ പാലിന്റെയും തൈരിന്റെയും വില വര്‍ധിപ്പിച്ചത്. പാലിന് ലിറ്ററിന് നാല് രൂപ കൂട്ടുമ്പോള്‍ ആകെ വര്‍ധനവിന്റെ 83.75 ശതമാനം തുക അതായത് 3.35 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

Milma Price Hike: മില്‍മയുടെ ഉത്പന്നങ്ങള്‍ക്ക് നാളെ മുതല്‍ പുത്തന്‍ വില; നിരക്കുകള്‍ ഇങ്ങനെ
മില്‍മImage Credit source: Milma Official Website
Shiji M K
Shiji M K | Updated On: 31 May 2026 | 07:52 AM

കോഴിക്കോട്: മില്‍മ പാലിന്റെയും തൈരിന്റെയും ഉള്‍പ്പെടെ വിലകള്‍ ജൂണ്‍ ഒന്ന് മുതല്‍ മാറും. ദിവസങ്ങള്‍ക്ക് മുമ്പാണ് വില വര്‍ധിപ്പിച്ച് മില്‍മ ഉത്തരവിറക്കിയത്. നാല് രൂപയാണ് മില്‍മ പാലിന് വര്‍ധിപ്പിച്ചത്. തൈര് കിലോയ്ക്ക് പത്ത് രൂപയുടെ വര്‍ധനവുമുണ്ട്. ക്ഷീരകര്‍ഷകരുടെ ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് മില്‍മയുടെ വില വര്‍ധനവ്.

പുതുക്കിയ നിരക്കുകള്‍ ഇപ്രകാരം

  1. ഡബിള്‍ ടോണ്‍ഡ് മില്‍ക്ക് (500 മില്ലി- മില്‍മ സ്മാര്‍ട്- മഞ്ഞ കവറിന് 27 രൂപ, നേരത്തെ 25 രൂപയായിരുന്നു.
  2. ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് (525 മില്ലി)- നീല കവറിന് നേരത്തെ 28 രൂപ, ഇനി മുതല്‍ 30 നല്‍കണം.
  3. മില്‍മ പ്രൈഡ് (500 മില്ലി-ഹോമോജനൈസ്ഡ്)- ഓറഞ്ച് കവറിന് ഇനി മുതല്‍ 30 രൂപ നല്‍കണം. നേരത്തെ 28 രൂപയായിരുന്നു.
  4. മില്‍മ റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്ക് (500 മില്ലി ഹോമോജനൈസ്ഡ്)- പച്ച കവര്‍ പാലിന് നേരത്തെ 29 രൂപയും ഇനി മുതല്‍ 32 രൂപയുമാണ് വില.
  5. കൗ മില്‍ക്ക് ഒരു ലിറ്റര്‍ ബോട്ടിലിന് ഇനി മുതല്‍ 75 രൂപ നല്‍കണം. നേരത്തെ ഇത് 70 ആയിരുന്നു.

തൈരിന്റെ പുതുക്കിയ വില

ക്ലാസി 525 ഗ്രാം പാക്കറ്റിന് ഇനി മുതല്‍ 40 രൂപയാണ് വില. നേരത്തെ ഇത് 35 രൂപയായിരുന്നു.
എലൈറ്റ് 500 ഗ്രാം പാക്കറ്റിന് 45 രൂപയിലേക്ക് വിലമാറി, ആദ്യം 40 ആയിരുന്നു.

എന്തുകൊണ്ട് മില്‍മ വിലവര്‍ധിപ്പിച്ചു?

ക്ഷീരകര്‍ഷകര്‍ക്ക് ഉണ്ടാകുന്ന ഇരട്ടി ചെലവില്‍ ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് മില്‍മ പാലിന്റെയും തൈരിന്റെയും വില വര്‍ധിപ്പിച്ചത്. പാലിന് ലിറ്ററിന് നാല് രൂപ കൂട്ടുമ്പോള്‍ ആകെ വര്‍ധനവിന്റെ 83.75 ശതമാനം തുക അതായത് 3.35 രൂപ കര്‍ഷകര്‍ക്ക് ലഭിക്കും. എന്നാല്‍ ഈ തുക അപര്യാപ്തമാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.

2022 ഡിസംബറില്‍ പാല്‍ വില ലിറ്ററിന് 6 രൂപ വര്‍ധിപ്പിച്ചതിന് ശേഷം ഇപ്പോഴാണ് മില്‍മ വില കൂട്ടുന്നത്. ഇനിയും വില വര്‍ധനവ് വേണെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുമ്പോള്‍ മറ്റ് പാലുകള്‍ ഉപയോഗിച്ചേക്കാമെന്ന നിലപാടിലാണ് ഉപഭോക്താക്കള്‍.

Also Read: Milma Milk Price Hike: ചായ കുടിയും മുടങ്ങും! ജനങ്ങൾക്ക് വീണ്ടും ഇരുട്ടടി നൽകി മിൽമ; പാലിന് വില കൂട്ടി

പഴയ വിലയില്‍ വില്‍പന

പാല്‍ കവറുകളില്‍ പഴയ വില തന്നെയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. പുതുക്കിയ വില പ്രിന്റെ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്ന് മില്‍മ അധികൃതര്‍ പറഞ്ഞു. ഈ നടപടികള്‍ക്ക് ഏകദേശം ഒരു മാസത്തോളം സമയം ആവശ്യമാണെന്നും മില്‍മ അറിയിച്ചു. അതേസമയം, മറ്റ് പാല്‍ ഉത്പന്നങ്ങളുടെ വില വരും ദിവസങ്ങളില്‍ വര്‍ധിപ്പിക്കാനാണ് മില്‍മയുടെ നീക്കം.

കനത്ത നഷ്ടത്തില്‍ ക്ഷീരകര്‍ഷകര്‍

മില്‍മ പാലിനും തൈരിനുമെല്ലാം വില കൂടുമ്പോള്‍ കര്‍ഷകര്‍ക്ക് വലിയ ലാഭം ലഭിക്കുന്നില്ല. 3 രൂപ ഉയരുമ്പോഴും തങ്ങള്‍ക്ക് വലിയ ഉണ്ടാകുന്നില്ലെന്നാണ് കര്‍ഷകരുടെ വാദം. പത്ത് രൂപയോളം നഷ്ടം ഇപ്പോഴും സംഭവിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കാലിത്തീറ്റ വിലയിലെ വര്‍ധനവാണ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നത്.

കാലിത്തീറ്റ, ചോളപ്പൊടി, ഗോതമ്പ് തവിട്, പരുത്തി, പിണ്ണാക്ക് തുടങ്ങിയ എല്ലാത്തിനും വില കൂടിയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് കാലിത്തീറ്റയ്ക്ക് വര്‍ധിപ്പിച്ചത് 30 രൂപയാണ്. ക്ഷീരസംഘങ്ങളില്‍ നിന്നും ഒരു ലിറ്റര്‍ പാലിന് 46-4 രൂപയാണ് കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. മില്‍മ സംഘത്തിന് 48-48.50 രൂപയ്ക്കാണ് നല്‍കുന്നത്. കുറഞ്ഞത് 60 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ പശുവളര്‍ത്തല്‍ ലാഭകരമാകൂവെന്നാണ് കര്‍ഷകരുടെ വാദം.

English Summary

Milma’s revised prices for milk and curd will come into effect from June 1 across Kerala. Consumers will have to pay the updated rates as the dairy cooperative implements its latest price revision.

Follow Us