AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Terrorist Attack: ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണ പദ്ധതി, പൊളിച്ച് പോലീസ്; 9 ഭീകരർ പിടിയിൽ

Nine Arrested For Planning Attack: അറസ്റ്റിലായ ഭീകരർ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ചിലർ വിദേശ പൗരന്മാരാണെന്നും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറിയിച്ചു. വിജയ് ഷൂട്ടർ എന്ന ഗുണ്ടയുടെ അറസ്റ്റോടെയാണ് രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലേക്ക് പോലീസ് എത്തിപ്പെട്ടത്. ഇതിൻ്റെ അടിസ്ഥാനത്തിൽ നഗരത്തിലുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്.

Terrorist Attack: ഡൽഹിയിലും മുംബൈയിലും ഭീകരാക്രമണ പദ്ധതി, പൊളിച്ച് പോലീസ്; 9 ഭീകരർ പിടിയിൽ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 31 May 2026 | 06:34 AM

ന്യൂഡൽഹി: ഡൽഹിയിലും മുംബൈയിലും രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഒമ്പത് പേരെ പിടികൂടി ഡൽഹി പൊലീസിൻ്റെ സെപ്ഷ്യൽ സെൽ. പാക് ചാരസംഘടനയുടെ സഹായത്തോടെ പ്രവർത്തിച്ച നേപ്പാളി പൗരൻ അടക്കമുള്ളവരെയാണ് പിടികൂടിയിരിക്കുന്നത്. അറസ്റ്റിലായ ഭീകരർ ഡൽഹി, മുംബൈ, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്നും ചിലർ വിദേശ പൗരന്മാരാണെന്നും ഡൽഹി പോലീസിന്റെ പ്രത്യേക സെൽ അറിയിച്ചു. വിജയ് ഷൂട്ടർ എന്ന ഗുണ്ടയുടെ അറസ്റ്റോടെയാണ് രാജ്യത്ത് ഭീകരാക്രമണത്തിന് പദ്ധതിയിട്ട സംഘത്തിലേക്ക് പോലീസ് എത്തിപ്പെട്ടത്.

വിജയ് ഷൂട്ടർ എന്നയാളെ ചോദ്യം ചെയ്തതതോടെയാണ് ഐഎസ്ഐ സഹായത്തോടെ പ്രവർത്തിക്കുന്ന ഭീകരസംഘം തന്ത്രപ്രധാനമേഖലകളെയും സൈനിക ഉദ്യോഗസ്ഥരെയും അടക്കം ലക്ഷ്യമിട്ട് രാജ്യത്ത് പ്രവർത്തിക്കുന്നതായി അധികൃതർ കണ്ടെത്തിയത്. ഇതോടെയാണ് വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിച്ചിരുന്ന ഈ സംഘത്തിലേക്ക് പൊലീസ് അന്വേഷണം നീണ്ടത്. സംഘത്തിലുള്ള നൗകീൻ ഷെയ്ഖ്, അബ്ബാസ് ഖാൻ എന്നിവരെ മുംബൈയിൽനിന്നാണ് പിടികൂടിയത്.

ALSO READ: ഓപ്പറേഷൻ സിന്ദൂർ 2.0 നേരിടാൻ സായുധ സേനകൾ സജ്ജം; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി

ഇവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡലി‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹർവീന്ദർ സിങ്ങ്, മൻജീത് സിങ്ങ്, ഗഗൻദീപ് സിങ്ങ് എന്നിവരുടെ അറസ്റ്റും നീങ്ങിയത്. പോലീസിനെ വെട്ടിച്ച് കടന്നുകളയാൻ ശ്രമിച്ച ഇവരെ ഏറ്റുമുട്ടലിനൊടുവിൽ ഡൽഹിയിലെ ഛത്രപൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ കൂട്ടാളി കാമി ലാമാ എന്ന നേപ്പാൾ സ്വദേശിയെയും അറസ്റ്റ് ചെയ്തു. ഹാൻഡ് ഗ്രനേഡുകളും തോക്കുകളും അടക്കം വൻ തോതിലുള്ള ആയുധങ്ങൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

ആണവ നിലയങ്ങൾ, വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, വൈദ്യുത നിലയങ്ങൾ എന്നിവ ആക്രമിക്കാൻ അവർ ലക്ഷ്യമിട്ടതായി അധികൃതർ പറയുന്നു. പാക് ഓർഡനൻസ് ഫാക്ടറിയിൽ നിർമ്മിച്ച ഗ്രേനേഡ് അടക്കമാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഭീകരരുടെ കൈവശമുണ്ടായിരുന്നത് ഡ്രോൺ ഉപയോഗിച്ച് ഇന്ത്യൻ അതിർത്തി പ്രദേശത്ത് എത്തിച്ച ആയുധങ്ങളാണ്. കണ്ടെത്തിയ സ്ഫോടകവസ്തുക്കൾ എൻഎസ്ജിയുടെ സഹായത്തോടെ നിർവീര്യമാക്കി.

അന്വേഷണത്തിൽ മുന്നാ ജിൻദ്രാൻവാല എന്ന അധോലോക നേതാവിനും നീക്കത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പാക് ചാര സംഘടനായ ഐഎസ്ഐ ഇന്ത്യയിലെ അധോലോക സംഘത്തെ ഉപയോഗിച്ച് സ്ഫോടനങ്ങൾ ലക്ഷ്യമിടുന്നതായി നേരത്തെ സൂചന കിട്ടിയിരുന്നു. ബാങ്കോക്ക്, നേപ്പാൾ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലേക്ക് ഈ സംഘത്തിന്റെ ബന്ധം നീളുന്നതായും അധികൃതർ സംശയിക്കുന്നുണ്ട്. അതിർത്തി കടന്നുള്ള ബന്ധങ്ങൾ, ഫണ്ടിംഗ് ചാനലുകൾ, മൊഡ്യൂളിന്റെ പ്രവർത്തനങ്ങൾ നയിക്കുന്നതിൽ വിദേശ ഹാൻഡ്‌ലർമാരുടെ പങ്ക് എന്നിവയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.

രാജ്യതലസ്ഥാനത്ത് അതീവ ജാ​ഗ്രത

രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ (Intelligence Agencies) ഞെട്ടിക്കുന്ന റിപ്പോർട്ടുകളെ തുടർന്ന് ഡൽഹിയിൽ അതീവ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. മധ്യ ഡൽഹിയിലെ തന്ത്രപ്രധാനമായ സർക്കാർ ഓഫീസുകൾ, ബിജെപി ദേശീയ ആസ്ഥാനം, ജനത്തിരക്കേറിയ ന​ഗരങ്ങൾ എന്നിവയെ ലക്ഷ്യമിട്ട് വൻ ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടിരുന്നതെന്നാണ് സുരക്ഷാ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. ഈ മാസം ആദ്യം തന്നെ സുരക്ഷാ ഏജൻസികൾക്ക് ഇത് സംബന്ധിച്ച വ്യക്തമായ രഹസ്യവിവരങ്ങൾ ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ നഗരത്തിലുടനീളം കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഡൽഹി പൊലീസ് ഒരുക്കിയിരിക്കുന്നത്.

English Summary:

Nine men with links to Pakistan’s intelligence agency, ISI, and fugitive don Dawood Ibrahim have been arrested for planning attacks in Delhi, Mumbai and other parts of the country. A large quantity of ammunition and weapons was also recovered from their possession.

Follow Us