LPG New Rules: ഗ്യാസ് കണക്ഷൻ എടുക്കുന്നുണ്ടോ? വില കൂടും, സബ്‌സിഡി ഇല്ല, സിലിണ്ടറിലും മാറ്റം!

New LPG Rules From October 1: എൽപിജി സബ്‌സിഡി ലഭിക്കുന്നത് തുടരുന്നതിനായി ഉപഭോക്താക്കൾ ബയോമെട്രിക് ഇ-കെവൈസി പരിശോധന പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഒക്ടോബർ 1-ന് മുൻപ് കെവൈസി പൂർത്തിയാക്കാത്ത ഉപഭോക്താക്കളുടെ സബ്‌സിഡി വിതരണം താൽക്കാലികമായി തടഞ്ഞേക്കാം. ഗ്യാസ് ഏജൻസികൾ വഴിയോ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയോ ഉപഭോക്താക്കൾക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

LPG New Rules: ഗ്യാസ് കണക്ഷൻ എടുക്കുന്നുണ്ടോ? വില കൂടും, സബ്‌സിഡി ഇല്ല, സിലിണ്ടറിലും മാറ്റം!

പ്രതീകാത്മക ചിത്രം

Updated On: 

29 Sep 2026 | 08:54 AM

ന്യൂഡൽഹി: ഗാർഹിക പാചകവാതക ഉപഭോക്താക്കൾക്കായി ഒക്ടോബർ 1 മുതൽ പുതിയ നിബന്ധനകളും വ്യവസ്ഥകളും പ്രാബല്യത്തിൽ വരുന്നു. എൽപിജി സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിനും യഥാർത്ഥ ഉപഭോക്താക്കൾക്ക് മാത്രം സബ്‌സിഡി ലഭ്യമാക്കുന്നതിനുമായി എണ്ണ വിതരണ കമ്പനികൾ നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്.

പുതിയ നിയമങ്ങളും മാറ്റങ്ങളും

ബയോമെട്രിക് ഇ-കെവൈസി

ഒക്ടോബര്‍ 1 മുതല്‍ അര്‍ഹര്‍ക്ക് ഗാര്‍ഹിക എല്‍പിജി സബ്സിഡി, ഏകദേശം 210 രൂപ ലഭിക്കാന്‍ എണ്ണക്കമ്പനികള്‍. ബയോമെട്രിക് ആധാര്‍ ഇ- കെവൈസി നിര്‍ബന്ധമാക്കിയിട്ടുണ്ട്. എൽപിജി സബ്‌സിഡി ലഭിക്കുന്നത് തുടരുന്നതിനായി ഉപഭോക്താക്കൾ ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

അല്ലാത്തപക്ഷം ഗ്യാസ് സിലിണ്ടറുകള്‍ വിപണി വിലയില്‍ മാത്രമേ ലഭിക്കൂ. കണക്ഷന്‍ റദ്ദാക്കില്ല. രാജ്യത്ത് 89.9% ഉപയോക്താക്കളും ഈ നടപടി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗ്യാസ് ഏജൻസികൾ വഴിയോ ഔദ്യോഗിക മൊബൈൽ ആപ്പുകൾ വഴിയോ ഉപഭോക്താക്കൾക്ക് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാവുന്നതാണ്.

ALSO READ: ഡിഎ വർദ്ധനവ് പ്രഖ്യാപനം ഉടൻ, ജൂലൈ മുതലുള്ള കുടിശ്ശികയും അക്കൗണ്ടിൽ

പുതിയ കണക്ഷനുകൾക്ക് 10 കിലോ സിലിണ്ടർ മാത്രം

പുതിയ എൽപിജി കണക്ഷൻ എടുക്കുന്നവർക്ക് ഇനി മുതൽ പരമ്പരാഗതമായ 14.2 കിലോ സിലിണ്ടറുകൾക്ക് പകരം 10 കിലോയുടെ കോംപസിറ്റ് (Fiber/Smart) സിലിണ്ടറുകൾ മാത്രമായിരിക്കും ലഭിക്കുക.

വില കൂടിയേക്കും

സ്മാർട്ട് കോംപസിറ്റ് സിലിണ്ടറുകൾക്ക് ഭാരം കുറവും കൈകാര്യം ചെയ്യാൻ എളുപ്പവുമാണെങ്കിലും, അവയുടെ റീഫില്ലിംഗ് ചാർജുകളിൽ ചെറിയ വർദ്ധനവ് ഉണ്ടായേക്കുമെന്ന് കമ്പനികൾ സൂചന നൽകുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം 10 കിലോ സിലിണ്ടറിന്റെ പുതിയ കണക്ഷന്‍ എടുക്കാന്‍ ഏകദേശം 4,840 രൂപയാകും. ഇത് റീഫില്‍ ചെയ്യാന്‍ 1650 രൂപയാണ് നിരക്ക്. നിലവില്‍ 14.2 കിലോ സിലിണ്ടറിന് വെറും 930 രൂപയ്ക്ക് അടുത്താണ് വില.

സബ്‌സിഡി, ഹോം ഡെലിവറി ഇല്ല

പുതിയ 10 കിലോ സിലിണ്ടര്‍ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് സബ്‌സിഡി ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല. സിലിണ്ടര്‍ വീട്ടില്‍ എത്തിച്ചു നല്‍കുകയും ഇല്ല. ഉപഭോക്താക്കള്‍ നേരിട്ട് ഗ്യാസ് ഏജന്‍സിയിലോ, പെട്രോള്‍ പമ്പിലോ പോയി സിലിണ്ടര്‍ റീഫില്‍ ചെയ്യേണ്ടി വരും. അതേസമയം, നിലവില്‍ 14.2 കിലോ കണക്ഷന്‍ ഉപയോഗിക്കുന്ന പഴയ ഉപഭോക്താക്കൾക്ക് പഴയ രീതിയില്‍ തന്നെ ഗ്യാസ് ലഭിക്കുന്നതും, സബ്‌സിഡി തുടരുന്നതുമായിരിക്കും.

ശ്രദ്ധിക്കുക…

  1. അര്‍ഹര്‍ സബ്‌സിഡി നഷ്ടപ്പെടാതിരിക്കാന്‍ ഇ-കെവൈസി (e-KYC) നടപടികള്‍ പൂര്‍ത്തീകരിക്കണം.
  2. .ഇന്‍ഡേന്‍, ഭാരത് ഗ്യാസ്, എച്ച്.പി ഗ്യാസ് ഉപഭോക്താക്കള്‍ അതത് കമ്പനികളുടെ മൊബൈല്‍ ആപ്പുകള്‍ വഴി നടപടി പൂർത്തിയാക്കാം.
  3. അല്ലെങ്കിൽ, ഡെലിവറി ചെയ്യുന്ന ആളുടെ കൈവശമുള്ള ആപ്പ് വഴിയോ, നേരിട്ട് ഗ്യാസ് ഏജന്‍സി വഴിയോ ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയാക്കാം.

English Summary:

LPG rules in India are set to change from October 1, 2026, with biometric Aadhaar authentication becoming mandatory for eligible consumers who want to continue receiving LPG subsidies. Customers who have not completed e-KYC may have to purchase cylinders at market prices, although their connections will not be cancelled.

Loading...
Unable to load recommendations.
Follow Us
വേവിച്ച ചിക്കൻ എത്ര ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാനാകും?
9999 രൂപയുടെ സ്മാർട്ട്ഫോൺ, ഫ്ലിപ്പ്കാർട്ടിൽ
ആഡംബര ക്രൂയിസിൽ രാപ്പാർക്കാം; IRCTC-യുടെ കിടിലൻ വിയറ്റ്നാം ടൂർ!
കറിവേപ്പില ഇനി അത്ര പെട്ടെന്ന് കേടാകില്ല, ഇങ്ങനെ ചെയ്താല്‍ മതി
മദ്യപിച്ച് വാഹനം ഓടിച്ചതിന് അശ്വന്ത് കൊക്ക് അറസ്റ്റിൽ
ആനക്കുട്ടിയും, അമ്മയും റോഡിൽ
കാറിൻ്റെ റൂഫിൽ കോൺസ്റ്റബിൾ സഞ്ചരിച്ചത് 40 കിലോമീറ്റർ
അമിത് ഷാ കൊല്ലത്ത് എത്തിയപ്പോൾ