5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

New Tax Regime Tax Exemptions : ഈ ഏഴ് കാര്യങ്ങൾ മതി; പുതിയ ടാക്സ് വ്യവസ്ഥയിലും നിങ്ങൾക്ക് നികുതി ഇളവ് നേടാം

New Tax Regime Income Tax Saving Options : പുതിയ നികുതി വ്യവസ്ഥ പ്രകാരം എല്ലാവർക്കും 75,000 രൂപ ഡിഡക്ഷൻ ലഭിക്കുന്നതാണ്. ഇതിന് പുറമെ ലഭിക്കുന്ന ഇളവുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കാം

New Tax Regime Tax Exemptions : ഈ ഏഴ് കാര്യങ്ങൾ മതി; പുതിയ ടാക്സ് വ്യവസ്ഥയിലും നിങ്ങൾക്ക് നികുതി ഇളവ് നേടാം
Representational ImageImage Credit source: DEV IMAGES/Moment/Getty Images
jenish-thomas
Jenish Thomas | Published: 10 Feb 2025 20:30 PM

2025-26 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ സാധാരണക്കാരായ ജനങ്ങൾക്ക് ലഭിച്ച ഏറ്റവും ആശ്വാസകരമായി വാർത്തയായിരുന്നു 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെ ആദായ നികുതിയിൽ നിന്നും ഒഴിവാക്കിയെന്ന്. പുതിയ നികുതി വ്യവസ്ഥ (New Tax Regime) തിരഞ്ഞെടുത്തവർക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സ്റ്റാഡേർഡ് ഡിഡക്ഷൻ ഉൾപ്പെടെ 12,75,000 രൂപ വരെ വാർഷിക വരുമാനമുള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. എന്നാൽ ഇതിന് മുകളിലുള്ളവർക്ക് 15% മുതൽ നികുതി നൽകേണ്ടി വരും.

സാധാരണയായി ഉയർന്ന ശമ്പളമുള്ള പഴയ ടാക്സ് വ്യവസ്ഥയാണ് (Old Tax Regime) തിരഞ്ഞെടുക്കാറുള്ളത്. കാരണം പഴയ നികുതി വ്യവസ്ഥ പ്രകാരം ഒരുപാട് ടാക്സ് ഇളവ് ലഭിക്കാറുണ്ട്. പുതിയ നികുതി വ്യവസ്ഥയിൽ ടാക്സ് ഇളവിനുള്ള കൂടുതൽ ഓപ്ഷനുകൾ ഇല്ലയെന്നാണ് പലരും പരാതിപ്പെടുന്നത്. എന്നാൽ അങ്ങനെ അല്ല 75 ,000 രൂപ സ്റ്റാഡേർഡ് ഡിഡക്ഷൻ പുറമെ ന്യൂ ടാക്സ് റെജീം പ്രകാരം നിരവധി നികുതി ഇളവുകൾ ലഭിക്കുന്നതാണ്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

ALSO READ : Cibil Score: പയ്യന് സിബിൽ സ്കോർ കുറവ്, വിവാഹത്തിൽ നിന്ന് പിന്മാറി പെൺവീട്ടുകാർ; ഈ അവസ്ഥ നിങ്ങൾക്ക് വരാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

എൻപിഎസും ഇപിഎഫും

സ്ഥിരമായി ശമ്പളം വാങ്ങിക്കുന്നവർക്ക് ലഭിക്കുന്ന സ്റ്റാൻഡേർഡ് ഡിഡക്ഷന് പുറമെ ദേശീയ പെൻഷൻ സ്കീം (എൻപിഎസ്), പ്രൊവിഡൻ്റ് ഫണ്ട് (ഇപിഎഫ്) ഇന്നിവയിലൂടെ നികുതി ഇളവ് നേടിയെടുക്കാൻ സാധിക്കുന്നതാണ്. എൻപിഎസ് പ്രകാരം ഒരു ജീവനക്കാരന് 14 ശതമാനം ഇളവ് നേടിയെടുക്കാൻ സാധിക്കും. അതിൻ്റെ രേഖകൾ ഐടിആർ സമർപ്പിക്കുമ്പോൾ ഫയൽ ചെയ്യേണ്ടതാണ്. കൂടാതെ അടിസ്ഥാന ശമ്പളത്തിൻ്റെ 12% പിഎഫിലേക്ക് നൽകിയാൽ അതും നികുതിയിൽ നിന്നും ഒഴിവാക്കുന്നതാണ്.

ഭവന വായ്പയും വാടകയും

ഭവന വായ്പയുടെ പലിശ, മാസം വാടക തുടങ്ങിയവയും നികുതി ഇളവായി ലഭിക്കുന്നതാണ്. ഒരു പരിധിവരെയാണ് നികുതി ഇളവ് ലഭിക്കുന്നത്. ഒന്നിലധികം വാടകയുള്ളവർ ഒന്നിൻ്റെ മാത്രമെ ഇളവ് ലഭിക്കുക. ഇതിന് പുറമെ മുനിസിപ്പൽ നികുതി അടച്ചത് ആദായിനികുതി ഇളവായി ലഭിക്കുന്നതാണ്.