Retirement Savings: 1 കോടിയുമായി വിരമിച്ചാലെന്താ പുളിക്കുമോ? ആ തുക നേടാനും എളുപ്പമാണ്‌

Smart Investment Strategies to Build 1 Crore by Retirement: അല്‍പം റിസ്‌ക്കെടുക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. മ്യൂച്വല്‍ ഫണ്ടുകളില്‍ ഓഹരി നിക്ഷേപം നടത്തിയില്ലെങ്കിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) ഒരു കൈ നോക്കാവുന്നതാണ്.

Retirement Savings: 1 കോടിയുമായി വിരമിച്ചാലെന്താ പുളിക്കുമോ? ആ തുക നേടാനും എളുപ്പമാണ്‌

പ്രതീകാത്മക ചിത്രം

Published: 

12 Mar 2026 | 05:11 PM

വിരമിക്കല്‍ പ്ലാനിങ് നിങ്ങള്‍ ആരംഭിച്ചോ? ഇല്ലെങ്കില്‍ എത്രയും വേഗം തുടങ്ങാം. ചെറിയ പ്രായത്തില്‍ തന്നെ അല്ലെങ്കില്‍ ജോലിയില്‍ പ്രവേശിച്ച് മാസങ്ങള്‍ക്കുള്ളില്‍ നിക്ഷേപം ആരംഭിച്ചാല്‍ വിരമിക്കല്‍ പ്രായം ആകുമ്പോഴേക്കും ഏതൊരാള്‍ക്കും കോടികള്‍ സമ്പാദ്യമുണ്ടാക്കിയെടുക്കാന്‍ സാധിക്കും. പണം നിക്ഷേപിക്കണമെന്ന് എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരിക്കും എന്നാല്‍ എവിടെ എത്ര നിക്ഷേപിക്കണം എന്ന കാര്യത്തിലാണ് സംശയം.

അല്‍പം റിസ്‌ക്കെടുക്കാന്‍ നിങ്ങള്‍ തയാറാണെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെയാണ് ഏറ്റവും മികച്ച മാര്‍ഗം. മ്യൂച്വല്‍ ഫണ്ടുകളില്‍ ഓഹരി നിക്ഷേപം നടത്തിയില്ലെങ്കിലും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകളില്‍ (എസ്‌ഐപി) ഒരു കൈ നോക്കാവുന്നതാണ്. ഇത് 60 വയസിനുള്ളില്‍ കോടികള്‍ നേടാന്‍ നിങ്ങളെ അനുവദിക്കും.

എസ്‌ഐപിയുടെ ശക്തി

ആധുനിക നിക്ഷേപമാര്‍ഗമെന്ന നിലയില്‍ എസ്‌ഐപിയ്ക്ക് ഓരോരുത്തരുടെയും ജീവിതത്തില്‍ വലിയ പങ്കുണ്ട്. പ്രതിമാസം 5,000 രൂപ നിക്ഷേപിക്കാന്‍ തയാറാണ് നിങ്ങളെങ്കില്‍ 12 ശതമാനം വാര്‍ഷിക വരുമാനത്തില്‍ വെറും 35 വര്‍ഷങ്ങള്‍ കൊണ്ട് 1.15 കോടി രൂപ സമാഹരിക്കാന്‍ സാധിക്കുന്നതാണ്.

കോമ്പൗണ്ടിങ്ങിന്റെ ശക്തി തന്നെയാണ് എസ്‌ഐപിയുടെ ഏറ്റവും വലിയ പ്രത്യേകത. കൂടാതെ വിപണിയിലെ ചാഞ്ചാട്ടങ്ങളെ ലഘൂകരിക്കാനും നിങ്ങളെ സഹായിക്കും. ഇഎല്‍എസ്എസ് ഫണ്ടുകള്‍ പോലുള്ള നികുതി ലാഭിക്കല്‍ ഓപ്ഷനുകള്‍ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരമുള്ള കിഴിവുകള്‍ക്കും അര്‍ഹമാണ്.

Also Read: SIP: 40 ലും 1000 നിക്ഷേപിക്കല്ലേ; എസ്‌ഐപി നിക്ഷേപത്തിന് പ്രായം നോക്കണം

1 കോടി രൂപ സമാഹരിക്കാനായി ഇക്വിറ്റി ഫണ്ടുകളെ മാത്രം ആശ്രയിക്കാതെ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കാം. നിക്ഷേപത്തിന്റെ 70 ശതമാനം അതായത് ഏകദേശം 30 ലക്ഷം ഇക്വിറ്റി ഫണ്ടുകളിലും ബാക്കി 30 ശതമാനം, ഏകദേശം 15 ലക്ഷം പിപിഎഫ് അല്ലെങ്കില്‍ ഡെറ്റ് ഫണ്ടുകളിലും നിക്ഷേപിക്കുന്നതാണ് നല്ലത്.

പിപിഎഫ് പദ്ധതി 15 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവുള്ളതാണ്. ഇക്വിറ്റി ഫണ്ടുകള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണപ്പെരുപ്പത്തെ മറികടക്കാന്‍ സഹായിക്കുന്ന വരുമാനം നല്‍കും.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

Loading...
Unable to load recommendations.
Follow Us
ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള 7 സീറ്റർ
ചിക്കൻ ഫ്രൈയുടെ കൂടെ പച്ചസവാള കഴിക്കാറുണ്ടോ? ഗുണമോ ദോഷമോ
ടോപ് വൺപ്ലസ് 15 മുതൽ വൺപ്ലസ് നോർഡ് 6 ​ലൈറ്റ് വരെ ഡീൽ റെഡി!
സോഫ്റ്റായ ചപ്പാത്തി വേണോ? ഈ രീതിയില്‍ ഉണ്ടാക്കിനോക്കൂ
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്
ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ വിദർഷയും അർജുനും മുഖ്യമന്ത്രിക്കൊപ്പം
ഇതാണോ കുഞ്ഞൂട്ടൻ? പത്തി വിടർത്തിയ ചെറിയ മൂർഖൻ