AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: 40 ലും 1000 നിക്ഷേപിക്കല്ലേ; എസ്‌ഐപി നിക്ഷേപത്തിന് പ്രായം നോക്കണം

Monthly SIP Investment Needed at 20, 30, and 40: വൈകി ആരംഭിക്കുന്ന നിക്ഷേപത്തിലും ചെറിയ തുക തന്നെ ഉപയോഗിക്കുന്നത് അത്ര നല്ല രീതിയല്ല. ഓരോ പ്രായത്തിലും വ്യത്യസ്തങ്ങളായ തുക വേണം നിക്ഷേപിക്കാന്‍. അങ്ങനെയെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയില്‍...

SIP: 40 ലും 1000 നിക്ഷേപിക്കല്ലേ; എസ്‌ഐപി നിക്ഷേപത്തിന് പ്രായം നോക്കണം
എസ്‌ഐപി Image Credit source: TV9 Network
Shiji M K
Shiji M K | Published: 09 Mar 2026 | 10:21 AM

വാര്‍ധക്യത്തില്‍ അല്ലെങ്കില്‍ പെട്ടെന്ന് എത്തുന്ന സാമ്പത്തികാവശ്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് നിക്ഷേപങ്ങള്‍ വളരെ അനിവാര്യമാണ്. എന്നാല്‍ പലരും തങ്ങളുടെ നിക്ഷേപം വളരെ വൈകി ആരംഭിക്കുന്നു. വൈകി ആരംഭിക്കുന്ന നിക്ഷേപത്തിലും ചെറിയ തുക തന്നെ ഉപയോഗിക്കുന്നത് അത്ര നല്ല രീതിയല്ല. ഓരോ പ്രായത്തിലും വ്യത്യസ്തങ്ങളായ തുക വേണം നിക്ഷേപിക്കാന്‍. അങ്ങനെയെങ്കില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപിയില്‍ എത്ര രൂപ വീതം നിക്ഷേപിക്കണമെന്ന് നോക്കാം.

60 വയസില്‍ 10 കോടി നേടാന്‍

ഫണ്ട്‌സ് ഇന്ത്യ നല്‍കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 60 വയസില്‍ 10 കോടി രൂപ നേടാന്‍ എങ്ങനെ, എത്ര രൂപ വീതം നിക്ഷേപിക്കണമെന്ന് ചുവടെ കൊടുത്തിരിക്കുന്നു.

25 വയസില്‍ നിക്ഷേപം ആരംഭിക്കാം, പ്രതിമാസം 15,000 രൂപ വീതം വേണം നിക്ഷേപിക്കാന്‍. പ്രതിവര്‍ഷം 12 ശതമാനം വരുമാനം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് 10 കോടി സമ്പാദിക്കാനാകുന്നതാണ്.

30 വയസില്‍ നിക്ഷേപം ആരംഭിക്കുകയാണെങ്കില്‍ പ്രതിമാസം 28,000 രൂപ വേണം വിനിയോഗിക്കാന്‍. അതായത്, നിക്ഷേപം രണ്ട് മടങ്ങാക്കണം.

ഏറെ വൈകി 40ല്‍ തുടങ്ങുന്ന നിക്ഷേപങ്ങള്‍ക്ക് വേണ്ട തുക 1,00,000 രൂപയാണ്. അതായത്, 25ല്‍ നിക്ഷേപിക്കുന്നതിന്റെ 6 മടങ്ങ് വേണം ഇത്.

Also Read: Kerala Gold Rate: ആഹാ ഇന്നും കുറഞ്ഞല്ലോ; സ്വര്‍ണവില താഴേക്ക് തന്നെ

20 വയസില്‍ നിങ്ങള്‍ ഒരു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ 12 ശതമാനം വാര്‍ഷിക വരുമാനത്തില്‍ 60 വയസാകുമ്പോഴേക്ക് 10 കോടി രൂപ നേട്ടമുണ്ടാകുന്നു. എന്നാല്‍ പത്ത് വര്‍ഷം കഴിഞ്ഞ്, അതായത് നിങ്ങളുടെ 30 വയസില്‍ നിക്ഷേപം ആരംഭിക്കുമ്പോള്‍ ലഭിക്കുന്നത് 30 ലക്ഷമാണ്. 40 ലാകുമ്പോള്‍ 10 ലക്ഷം രൂപയും മാത്രം സമ്പാദ്യമുണ്ടാകുന്നു.

നിരാകരണം: ഈ ലേഖനം പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.

 

Follow Us