Waitlisted Tickets: ട്രെയിൻ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? വെയിറ്റിങ് ടിക്കറ്റ് ഒഴിവാക്കാനുള്ള ചില തന്ത്രങ്ങളിതാ..

Strategies to avoid Waiting Tickets: വെയിറ്റിംഗ് ടിക്കറ്റ് ഒഴിവാക്കാനും ചുരുങ്ങിയ സമയം കൊണ്ട് ബുദ്ധിമുട്ടില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാനും ചില തന്ത്രങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ..

Waitlisted Tickets: ട്രെയിൻ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? വെയിറ്റിങ് ടിക്കറ്റ് ഒഴിവാക്കാനുള്ള ചില തന്ത്രങ്ങളിതാ..
Published: 

06 Jun 2025 14:24 PM

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ, നിങ്ങൾ തിരഞ്ഞെടുത്ത ട്രെയിനിന് സമീപം “WL” (വെയിറ്റിംഗ് ലിസ്റ്റഡ്) കാണുന്നത് നമ്മെ പലപ്പോഴും നിരാശരാക്കാറുണ്ട്. എന്നാൽ വെയിറ്റിംഗ് ടിക്കറ്റ് ഒഴിവാക്കാനും ചുരുങ്ങിയ സമയം കൊണ്ട് ബുദ്ധിമുട്ടില്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാനും ചില തന്ത്രങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ..

മുൻകൂറായി ടിക്കറ്റ് ബുക്ക് ചെയ്യുക: യാത്രയുടെ തീയതി ഉറപ്പായതിനുശേഷം ശരിയായി 120 ദിവസം മുൻകൂറായി റെയിൽവേ ടിക്കറ്റ് ബുക്ക് ചെയ്യാം. ഇങ്ങനെ ചെയ്യുന്നതാണ് കൺഫോം ടിക്കറ്റ് ലഭിക്കാൻ ഏറ്റവും നല്ല മാർഗം.

ചെറിയ സ്റ്റേഷനുകൾ: പ്രധാന സ്റ്റേഷനുകളിൽ വെയിറ്റിം​ഗ് കൂടുതലായിരിക്കാം. അതിനാൽ സമീപത്തെ ചെറിയ സ്റ്റേഷനുകൾ തിരഞ്ഞെടുക്കുന്നത് കൺഫോം ടിക്കറ്റ് ലഭിക്കാൻ സഹായിക്കും.

തത്കാൽ ബുക്കിം​ഗ്: യാത്രയ്ക്കു മുൻദിനം രാവിലെ 10 മണിക്ക് (AC) / 11 മണിക്ക് (SL) തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാം. അതിനായി IRCTC ലോഗിൻ തയ്യാറായി വെക്കുക.

പ്രീമിയം തത്കാൽ ഓപ്ഷൻ: ചില ട്രെയിനുകളിൽ പ്രീമിയം തത്കാൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചാർജ് കൂടുതലായെങ്കിലുംകൺഫോം ടിക്കറ്റ് ലഭിക്കാൻ സാധ്യത കൂടുതലാണ്.

മറ്റ് ട്രെയിനുകൾ: ആവശ്യപ്പെട്ട തീയതിയിൽ കൺഫോം ടിക്കറ്റ് ലഭിക്കാത്ത പക്ഷം, അടുത്ത ദിവസമുള്ള മറ്റു ട്രെയിനുകൾ പരിശോധിക്കാവുന്നതാണ്. ഇതിനായി IRCTCൽ “Flexible With Date” ഓപ്ഷൻ ഉപയോഗിക്കുക.

യാത്ര: പൊതു അവധികൾ, ഹോളിഡേ സീസൺ, വാരാന്ത്യങ്ങൾ എന്നിവ ഒഴിവാക്കി യാത്ര ചെയ്യാൻ ശ്രമിക്കുക. ഇത്തരം സമയങ്ങളിൽ തിരക്ക് അധികമായിരിക്കും.

ഐആർസിടിസി ഓഡിയോ അപ്ഗ്രഡ് ഓപ്ഷൻ: ബുക്കിംഗ് സമയത്ത് “Auto Upgradation” ഓപ്ഷൻ തിരഞ്ഞെടുത്താൽ, നിങ്ങളുടെ ടിക്കറ്റ് ഉയർന്ന ക്ലാസിലേക്ക് സ്ഥിരമായേക്കാം.

ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ