റേഷൻ കടയിൽ നിന്ന് സൗജന്യമായി ധാന്യം വാങ്ങാം; ആർക്കൊക്കെ എത്ര കിലോ ലഭിക്കും?
Free Ration Scheme 2026 Eligible Families Can Get Up to 35 Kg Foodgrains Every Month: ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളാണ് പൊതുവിതരണ സംവിധാനത്തിലൂടെ സൗജന്യമായി നല്‍കുന്നത്.

പ്രതീകാത്മക ചിത്രം
വീട്ടുചെലവുകള് വര്‍ധിക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ പദ്ധതി. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന (PMGKAY) വഴി അര്‍ഹരായ കുടുംബങ്ങള്‍ക്ക് എല്ലാ മാസവും സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് വഴി ലഭിക്കുന്ന ഈ ആനുകൂല്യം കുടുംബങ്ങളുടെ പ്രതിമാസ ചെലവ് കുറയ്ക്കാന്‍ സഹായിക്കും.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് (NFSA) കീഴില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യധാന്യങ്ങളാണ് പൊതുവിതരണ സംവിധാനത്തിലൂടെ സൗജന്യമായി നല്‍കുന്നത്.
എന്താണ് പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന?
കോവിഡ് മഹാമാരിയുടെ കാലത്ത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ് പദ്ധതി ആരംഭിച്ചത്. പിന്നീട് ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിലുള്ള റേഷന്‍ വിഹിതം സൗജന്യമാക്കുകയായിരുന്നു.
2023 ജനുവരി ഒന്ന് മുതല്‍ എന്‍എഫ്എസ്എ ഗുണഭോക്താക്കള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ സൗജന്യമായി നല്‍കിത്തുടങ്ങി. ഈ ആനുകൂല്യം 2024 ജനുവരി ഒന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതായത് 2026ലും അര്‍ഹരായവര്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കും.
ആർക്കൊക്കെയാണ് സൗജന്യ റേഷൻ ലഭിക്കുക?
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന് കീഴിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള രണ്ട് വിഭാഗങ്ങൾക്കാണ് പ്രധാനമായും പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നത്.
-
മുൻഗണനാ വിഭാഗം (PHH): സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും മാനദണ്ഡങ്ങൾ അനുസരിച്ച് മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയ കുടുംബങ്ങൾ.
-
അന്ത്യോദയ അന്ന യോജന (AAY): ഏറ്റവും ദുർബലമായ സാമ്പത്തിക സാഹചര്യത്തിലുള്ള കുടുംബങ്ങൾക്കായി കണ്ടെത്തിയിട്ടുള്ള വിഭാഗം.
അന്ത്യോദയ അന്ന യോജന (AAY)
Also Read: Ration Card Update 2026: റേഷൻ കാർഡിൽ മാറ്റം വരുത്തണോ? ആവശ്യമായ രേഖകളും അപേക്ഷാ രീതിയും
സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്ക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള വിഭാഗമാണിത്. ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ട ഓരോ കുടുംബത്തിനും പ്രതിമാസം 35 കിലോ ഭക്ഷ്യധാന്യം ലഭിക്കും. ഇവിടെ ഓരോ അംഗത്തിനും എന്ന കണക്കിലല്ല, ഒരു കുടുംബത്തിനാകെയാണ് 35 കിലോ അനുവദിക്കുന്നത്.
സൗജന്യ റേഷന്‍ എങ്ങനെ വാങ്ങാം?
അര്‍ഹരായവര്‍ക്ക് അംഗീകൃത റേഷന്‍ കടകളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാം.
- നിങ്ങളുടെ റേഷന്‍ കാര്‍ഡ് സജീവമാണെന്നും എന്‍എഫ്എസ്എ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉറപ്പാക്കുക.
- അംഗീകൃത റേഷന്‍ കട സന്ദര്‍ശിക്കുക.
- റേഷന്‍ കാര്‍ഡ് അല്ലെങ്കില്‍ ആവശ്യമായ ഗുണഭോക്തൃ വിവരങ്ങള്‍ നല്‍കുക.
- ആവശ്യമായ പരിശോധന പൂര്‍ത്തിയാക്കുക.
- അനുവദിച്ചിട്ടുള്ള ഭക്ഷ്യധാന്യങ്ങളുടെ അളവ് ഉറപ്പാക്കുക.
- സൗജന്യമായി റേഷന്‍ കൈപ്പറ്റുക.
English Summary
The Pradhan Mantri Garib Kalyan Anna Yojana (PMGKAY) provides free foodgrains to eligible ration card holders across India. Priority Household beneficiaries receive 5 kg per person per month, while Antyodaya Anna Yojana households are entitled to 35 kg per month. Check eligibility, benefits and how to collect free ration in 2026.