Post Office Investment: മുതിര്‍ന്ന പൗരന്മാര്‍ക്ക് ലാഭം പോസ്റ്റ് ഓഫീസ് തന്നെ; പലിശ നിരക്ക് കേട്ടാല്‍ നിങ്ങള്‍ ഞെട്ടും
Best Post Office Schemes for Senior Citizens With Higher Interest Than Banks: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് 7 ശതമാനം പലിശ മുതല്‍ 8 ശതമാനം പലിശ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. എസ്ബിഎം ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ ഉള്‍പ്പെടെ നല്‍കുന്ന പലിശ നിരക്ക് ഇത്തരത്തിലാണ്.
സ്ഥിരവും ഉയര്‍ന്ന നേട്ടം സമ്മാനിക്കുന്നതുമായ നിക്ഷേപ മാര്‍ഗങ്ങളോടാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ താത്പര്യം. രാജ്യത്തെ പ്രമുഖ പൊതുധനകാര്യ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം ഉയര്‍ന്ന പലിശ നിരക്കാണ് മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്കുകളേക്കാള്‍ എത്രയോ കൂടുതലാണ് പോസ്റ്റ് ഓഫീസുകള്‍ നല്‍കുന്നതെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എങ്കില്‍ വിശ്വസിച്ചേ പറ്റൂ, ആ പലിശ നിരക്കറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും.
ബാങ്കുകള്‍ നല്‍കുന്ന പലിശ നിരക്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കുകള്‍ ഉള്‍പ്പെടെ മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപത്തിന് 7 ശതമാനം പലിശ മുതല്‍ 8 ശതമാനം പലിശ വരെയാണ് വാഗ്ദാനം ചെയ്യുന്നത്. എസ്ബിഎം ബാങ്ക്, ആര്‍ബിഎല്‍ ബാങ്ക്, ബന്ധന്‍ ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, സൂര്യോദയ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഉജ്ജീവന്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എന്നിവ ഉള്‍പ്പെടെ നല്‍കുന്ന പലിശ നിരക്ക് ഇത്തരത്തിലാണ്. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ഒരിക്കലും സ്ഥിര നിക്ഷേപങ്ങളെ ബാധിക്കാറില്ല, അതിനാല്‍ തന്നെ ഈ പലിശ സ്ഥിരമായിരിക്കും, ബാങ്കുകള്‍ തങ്ങളുടെ പലിശ നിരക്കില്‍ മാറ്റം വരുത്തുമ്പോള്‍ മാത്രമേ വരുമാനത്തില്‍ മാറ്റം വരികയുള്ളൂ.
പൊതുമേഖല സ്ഥാപനങ്ങള്‍
രാജ്യത്തെ പൊതുമേഖല ബാങ്കുകളില്‍ മിക്കതും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.45 ശതമാനമാണ് പലിശ നിരക്ക് നല്‍കുന്നത്. എന്നാല്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് നല്‍കുന്ന ഏറ്റവും കുറഞ്ഞ പലിശ നിരക്കായ 7.5 ശതമാനം വാഗ്ദാനം ചെയ്യുന്ന ബാങ്കുകളുമുണ്ട്.
- ബാങ്ക് ഓഫ് ഇന്ത്യ- 7.45 ശതമാനം
- ഇന്ത്യന്‍ ബാങ്ക്- 7.30 ശതമാനം
- പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്- 7.25 ശതമാനം
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- 7.5 ശതമാനം, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.75 ശതമാനം
- ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്- 7 മുതല്‍ 7.10 ശതമാനം വരെ
ഈ നിരക്കുകളെല്ലാം 3 കോടി രൂപയ്ക്ക് താഴെയുള്ള നിക്ഷേപങ്ങള്‍ക്ക് ബാധകമാണ്. 2026 ജൂണ്‍ 10 മുതല്‍ പുതിയ പലിശ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു.
Also Read: KSFE: കെഎസ്എഫ്ഇയില്‍ നിന്ന് കൂടുതല്‍ ലാഭം വേണോ? ഏയ് ഒട്ടും പണിയില്ലെന്ന് ഇതൊന്ന് ചെയ്യൂ
പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങള്‍
പോസ്‌റ്റോ ഓഫീസ് ടൈം ഡെപ്പോസിറ്റുകളിലാണ് നിങ്ങള്‍ പണം മുടക്കുന്നതെങ്കില്‍ ഉയര്‍ന്ന ലാഭം നേടാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക് 6.9 ശതമാനം മുതല്‍ 7.5 ശതമാനം വരെ വരുമാനം നല്‍കുന്നു. ബാങ്കുകളില്‍ നിന്ന് വ്യത്യസ്തമായി ടൈം ഡെപ്പോസിറ്റ് പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് അധിക പലിശയയൊന്നും വാഗ്ദാനം ചെയ്യുന്നില്ല, എന്നാല്‍ അഞ്ച് വര്‍ഷത്തെ ടൈം ഡെപ്പോസിറ്റ് സെക്ഷന്‍ 80 സി പ്രകാരമുള്ള നികുതി ഇളവുകള്‍ക്ക് അര്‍ഹമാണ്.
ഉയര്‍ന്ന പലിശ നിരക്കുകള്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് സുരക്ഷ, പതിവായി വരുമാനം, നികുതിയില്‍ ഇളവ് എന്നിവയെല്ലാം വാഗ്ദാനം ചെയ്യുന്ന ഒരു നിക്ഷേപ പദ്ധതിയണിത്.
വിരമിച്ചവര്‍ക്കായി പ്രത്യേക പദ്ധതി
പോസ്റ്റ് ഓഫീസ് നടപ്പാക്കുന്ന മറ്റൊരു പ്രതിമാസ വരുമാന പദ്ധതിയാണഇത്. പ്രതിവര്‍ഷം 7.4 ശതമാനം പലിശ നിരക്കാണ് പദ്ധതി വാഗ്ദാനം ചെയ്യുന്നത്. സ്ഥിര വരുമാനം നേടാനായി വിരമിച്ച ജീവനക്കാര്‍ക്ക് ഈ പദ്ധതി തിരഞ്ഞെടുക്കാവുന്നതാണ്. സിംഗിള്‍ അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെയും ജോയിന്റ് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരെയും നിക്ഷേപിക്കാനാകും.
നിരാകരണം: നിക്ഷേപം നടത്തുന്നതിന് മുൻപ് സാമ്പത്തിക ഉപദേശകന്റെ നിർദ്ദേശം തേടുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.
English Summary
Post office investment schemes for senior citizens offer attractive interest rates, guaranteed returns, and government-backed security. Many of these schemes provide better returns than traditional bank fixed deposits, making them a preferred choice for retirees seeking stable income.