SCSS Scheme: നികുതി ഒഴിവാക്കി ലക്ഷങ്ങൾ സമ്പാദിക്കാം; മുതിർന്ന പൗരന്മാർക്ക് നേട്ടം
Post Office Senior Citizen Savings Scheme: ഒരു വർഷം 8.2% എന്നതാണ് നിലവിലെ പലിശ നിരക്ക്. ഇന്ത്യയിൽ തന്നെ മുതിർന്ന പൗരന്മാർക്ക് സുരക്ഷിത നിക്ഷേപങ്ങളിൽ ലഭിക്കുന്ന ഉയർന്ന പലിശയാണ് ഇത്. സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലും കേന്ദ്ര സർക്കാർ പലിശ നിരക്കുകൾ പുനഃപരിശോധിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം
പോസ്റ്റ് ഓഫീസ് മുഖേനെ മുതിർന്ന പൗരന്മാർക്ക് വേണ്ടി നടപ്പിലാക്കുന്ന നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം (Senior Citizen Savings Scheme -SCSS). പ്രായമാകുമ്പോൾ നിങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പിക്കാൻ ഈ പദ്ധതി സഹായകരമാകും എങ്ങനെ സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ നിക്ഷേപം ആരംഭിക്കാം, പലിശ നിരക്ക് എത്ര തുടങ്ങിയ വിവരങ്ങൾ വിശദമായി പരിശോധിക്കാം …..
സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം
60 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള മുതിർന്ന പൗരന്മാർക്ക് സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ അംഗമാകാം. അതേസമയം, 55-നും 60-നും ഇടയിൽ പ്രായമുള്ള സ്വമേധയാ വിരമിച്ചവർക്കും (VRS), 50 വയസ്സ് തികഞ്ഞ വിരമിച്ച പ്രതിരോധ ഉദ്യോഗസ്ഥർക്കും വിരമിക്കൽ ആനുകൂല്യങ്ങൾ ലഭിച്ച് 1 മാസത്തിനകം നിക്ഷേപ വ്യവസ്ഥകൾക്ക് വിധേയമായി അക്കൗണ്ട് തുറക്കാവുന്നതാണ്.
ഒരു വർഷം 8.2% എന്നതാണ് നിലവിലെ പലിശ നിരക്ക്. ഇന്ത്യയിൽ തന്നെ മുതിർന്ന പൗരന്മാർക്ക് സുരക്ഷിത നിക്ഷേപങ്ങളിൽ ലഭിക്കുന്ന ഉയർന്ന പലിശയാണ് ഇത്. സാമ്പത്തിക വർഷത്തിലെ ഓരോ പാദത്തിലും കേന്ദ്ര സർക്കാർ പലിശ നിരക്കുകൾ പുനഃപരിശോധിക്കാറുണ്ട്. പലിശ തുക ത്രൈമാസ ഗഡുക്കളായി അക്കൗണ്ട് ഉടമയുടെ സേവിങ്സ് ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ് ചെയ്യപ്പെടുന്നതാണ്.
ALSO READ: 100 രൂപ മുടക്കിയാൽ ലക്ഷങ്ങൾ സമ്പാദിക്കാം? പെട്ടെന്ന് ചേർന്നോളൂ…
നിക്ഷേപവും കാലാവധിയും
1,000 രൂപ മുതൽ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. 5 വർഷമാണ് കാലാവധി. കാലാവധി പൂർത്തിയാകുമ്പോൾ ആവശ്യമെങ്കിൽ 3 വർഷത്തേക്ക് കൂടി നീട്ടിയെടുക്കാം. പഴയ നികുതി ഘടന പ്രകാരം ഡിഡക്ഷൻ ക്ലെയിം ചെയ്യാൻ സാധിക്കും. നിക്ഷേപം ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ അക്കൗണ്ട് അവസാനിപ്പിച്ചാൽ, പലിശ ഒന്നും ലഭിക്കില്ല. നൽകിയ പലിശ തുക മുതലിൽ നിന്ന് കുറയ്ക്കും. 1 വർഷത്തിനും 2 വർഷത്തിനും ഇടയിൽ അവസാനിപ്പിച്ചാൽ നിക്ഷേപിച്ച തുകയുടെ 1.5% പിഴയായി ഈടാക്കും. 2 വർഷത്തിന് ശേഷമാണ് അവസാനിപ്പിക്കുന്നതെങ്കിൽ നിക്ഷേപിച്ച തുകയുടെ 1% പിഴയായി ഈടാക്കും.
നികുതി ബാധ്യതകൾ
സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിൽ സ്കീമിൽ നിക്ഷേപിക്കുന്ന പ്രാരംഭ തുകയ്ക്ക് സെക്ഷൻ 80C പ്രകാരം ഡിഡക്ഷൻ ക്ലെയിം ചെയ്യാം. അതേ സമയം പുതിയ നികുതി ഘടന പ്രകാരം സെക്ഷൻ 80C ആനുകൂല്യങ്ങൾ ലഭ്യമല്ല. അക്കൗണ്ടിലെ ആകെ പലിശ 1 ലക്ഷം രൂപയെന്ന പരിധി മറികടന്നാൽ TDS ബാധകമാകും. 60 വയസ്സിന് താഴെയുള്ളവരാണ് അക്കൗണ്ട് ഓപ്പൺ ചെയ്തതെങ്കിൽ പലിശ 50,000 രൂപ കഴിഞ്ഞാലും TDS ബാധകമാകും.
English Summary:
The Senior Citizen Savings Scheme, a government-backed investment scheme in India, offers senior citizens an annual interest rate of 8.2%, making it an attractive option for generating regular retirement income. Eligible investors can deposit a minimum of Rs 1,000 and a maximum of Rs 30 lakh.