PMMVY: ഗര്‍ഭിണികള്‍ക്ക് 11,000 രൂപ കേന്ദ്രം നല്‍കുന്നത് അറിഞ്ഞോ? പദ്ധതിയിലേക്ക് ഇന്ന് തന്നെ അപേക്ഷിക്കാം

How To Apply for Pradhan Mantri Matru Vandana Yojana: ആളുകള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരമില്ല പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ). രാജ്യത്തെ ഗര്‍ഭിണികളായ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്.

PMMVY: ഗര്‍ഭിണികള്‍ക്ക് 11,000 രൂപ കേന്ദ്രം നല്‍കുന്നത് അറിഞ്ഞോ? പദ്ധതിയിലേക്ക് ഇന്ന് തന്നെ അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Updated On: 

20 Feb 2026 | 10:32 AM

നമ്മുടെ സര്‍ക്കാര്‍ സമൂഹത്തിന്റെ ഓരോ തട്ടിലുള്ളവര്‍ക്കും വ്യത്യസ്തങ്ങളായ രീതിയില്‍ സാമ്പത്തിക സഹായം ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട ഇത്തരം ആനുകൂല്യങ്ങളെ കുറിച്ച് ഭൂരിഭാഗം ആളുകളും ബോധവാന്മാരല്ല. കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതികളില്‍ ചിലത് മാത്രമേ ജനങ്ങളിലേക്ക് വ്യാപകമായി എത്തിയിട്ടുള്ളൂ.

ആളുകള്‍ക്കിടയില്‍ കൂടുതല്‍ പ്രചാരമില്ല പദ്ധതികളിലൊന്നാണ് പ്രധാനമന്ത്രി മാതൃ വന്ദന യോജന (പിഎംഎംവിവൈ). രാജ്യത്തെ ഗര്‍ഭിണികളായ സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണിത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും ഭക്ഷണവും മറ്റ് സുഖസൗകര്യങ്ങളും ഉറപ്പാക്കാനായി നിശ്ചിത തുക സര്‍ക്കാര്‍ കൈമാറുന്നു.

സാമ്പത്തിക സഹായം ഇപ്രകാരം

ആദ്യ പ്രസവത്തിന് 5,000 രൂപയാണ് സര്‍ക്കാര്‍ നല്‍കുക. ഗര്‍ഭധാരണ സമയത്ത് നടത്തുന്ന രജിസ്‌ട്രേഷന് പിന്നാലെ ഇതില്‍ 1,000 രൂപ ഗര്‍ഭിണികളുടെ അക്കൗണ്ടിലേക്കെത്തും. ആറാം മാസം കഴിഞ്ഞതിന് ശേഷം 2,000 രൂപയും കുട്ടി ജനിച്ചതിന് ശേഷം ആദ്യ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയാല്‍ 2,000 രൂപയും കിട്ടും.

രണ്ടാമത്തെ പ്രസവത്തിന് 6,000 രൂപയാണ് ലഭിക്കുക. ഈ തുക കുട്ടി ജനിച്ച് എല്ലാ പരിശോധനകളും മറ്റും പൂര്‍ത്തിയാക്കിയതിന് ശേഷം അക്കൗണ്ടിലേക്കെത്തും.

എങ്ങനെ അപേക്ഷിക്കാം?

അംഗനവാടികള്‍ വഴിയാണ് പിഎംഎംവിവൈ പദ്ധതിയിലേക്ക് അപേക്ഷിക്കേണ്ടത്. ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ഗര്‍ഭപരിശോധനകളുടെ റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിച്ച് ഫോം പൂരിപ്പിച്ച് നല്‍കാം.

അംഗനവാടികള്‍ക്ക് പുറമെ പിഎംഎംവിവൈ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും അപേക്ഷിക്കാവുന്നതാണ്. വെബ്‌സൈറ്റില്‍ കയറി New Registration / Apply Online ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ആവശ്യമായ വിവരങ്ങള്‍ നല്‍കി പൂരിപ്പിച്ച് അപേക്ഷ സമര്‍പ്പിക്കാം. എന്നാല്‍ ഇതിന് അംഗനവാടി അല്ലെങ്കില്‍ പിഎച്ച്‌സിയുടെ സ്ഥിരീകരണം ആവശ്യമാണ്.

 

 

Loading...
Unable to load recommendations.
Follow Us
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
ചൂടു കൂടുമ്പോൾ ചിക്കൻപോക്സ് വില്ലനാകുമോ? ശ്രദ്ധിക്കണേ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ