Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം തളര്‍ത്തുന്നു; രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയില്‍

Indian Rupee Plunges to Record Low 94 Against US Dollar: ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇറാന്‍ തീര്‍ക്കുന്ന പ്രതിസന്ധിയുമാണ് നിലവിലെ മൂല്യം ഇടിവിന് കാരണം. കഴിഞ്ഞ ബുധനാഴ്ച വ്യാപാരത്തില്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ യുഎസ് ഡോളറിനെതിരെ 93.94ല്‍ ആരംഭിച്ച രൂപ 93.86നും 94.08നും ഇടയിലെത്തിയിരുന്നു. ചൊവ്വാഴ്ചത്തെ ഇടിവിന് പിന്നാലെയായിരുന്നു ഇത്.

Middle East Conflict: പശ്ചിമേഷ്യന്‍ സംഘര്‍ഷം തളര്‍ത്തുന്നു; രൂപയുടെ മൂല്യം റെക്കോഡ് താഴ്ചയില്‍

പ്രതീകാത്മക ചിത്രം

Published: 

27 Mar 2026 | 10:26 AM

പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുമ്പോള്‍ ആടിയുലയുന്നത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൂടിയാണ്. രൂപയുടെ മൂല്യം വീണ്ടും മറ്റൊരു റെക്കോഡ് താഴ്ചയ്ക്ക് കൂടി സാക്ഷ്യം വഹിക്കുന്നു. 28 പൈസ ഇടിഞ്ഞ് 94.24 എന്ന നിരക്കിലാണ് നിലവില്‍ രൂപ. ബുധനാഴ്ചയ്ക്ക് ശേഷം സംഭവിക്കുന്ന ഏറ്റവും വലിയ ഇടിവാണിത്. ഡോളറിന് മുകളിലുള്ള രൂപയുടെ മാര്‍ക്ക് 29 പൈസ ഇടിഞ്ഞ് 94.5 എന്ന നിലയിലുമെത്തി.

ഇന്ത്യന്‍ വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ഇറാന്‍ തീര്‍ക്കുന്ന പ്രതിസന്ധിയുമാണ് നിലവിലെ മൂല്യം ഇടിവിന് കാരണം. കഴിഞ്ഞ ബുധനാഴ്ച വ്യാപാരത്തില്‍ ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റില്‍ യുഎസ് ഡോളറിനെതിരെ 93.94ല്‍ ആരംഭിച്ച രൂപ 93.86നും 94.08നും ഇടയിലെത്തിയിരുന്നു. ചൊവ്വാഴ്ചത്തെ ഇടിവിന് പിന്നാലെയായിരുന്നു ഇത്.

ആഗോള ക്രൂഡ് ഓയില്‍ വിലയിലെ ഇടിവ്, യുഎസ് ഡോളര്‍ ദുര്‍ബലമായത്, ആഭ്യന്തര ഓഹരി വിപണികളിലെ കരുത്ത് എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളാണ് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കുന്നതെന്ന് വിദഗ്ധര്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ 94 ലെവല്‍ സംരക്ഷിക്കുമെന്നും 03.30 മുതല്‍ 92.80 വരെ കുറയ്ക്കുമെന്നും വ്യാപാരികള്‍ പ്രതീക്ഷിക്കുന്നു.

Also Read: Excise Duty: പെട്രോള്‍-ഡീസല്‍ വില കുറയും? എക്‌സൈസ് തീരുവ പൂജ്യത്തിലേക്ക് താഴ്ത്തി

അതേസമയം, ഇറാനുമായുള്ള ചര്‍ച്ചകള്‍ നന്നായി നടക്കുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചിപ്പിച്ചതിന് പിന്നാലെ ആഗോള എണ്ണവിലയില്‍ നേരിയ ഇടിവ് സംഭവിച്ചിരുന്നു. ടെഹ്‌റാനില്‍ യുദ്ധം ചെയ്യുന്നത് യുഎസ് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്, ചര്‍ച്ചയുടെ ഭാഗമായാണ് നീക്കം. നിലവില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ 105.75 ഡോളറായി കുറഞ്ഞിട്ടുണ്ട്. 2.08 ശതമാനം ഇടിവാണ് സംഭവിച്ചത്.

Loading...
Unable to load recommendations.
Follow Us
ഷുഗർ ലെവൽ പേടിക്കാതെ ഓണസദ്യ ആസ്വദിക്കാം; ഇതാ ചില എളുപ്പവഴികൾ
ഒരു പവന്‍  സ്വര്‍ണത്തിന് 12 ലക്ഷം രൂപ; വരും  ദിവസങ്ങളില്‍ സംഭവിച്ചേക്കും
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം