Bank Loan: 40 ലക്ഷം രൂപ ഭവന വായ്പ എടുക്കണോ? വേണ്ട ശമ്പളവും ഇഎംഐയും ഇത്രയാണേ…
SBI Home Loan Details: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.25 ശതമാനം മുതലുള്ള പലിശ നിരക്കിൽ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 7.25 ശതമാനം പലിശ നിരക്കിൽ 40 ലക്ഷം രൂപ ഭവന വായ്പ ലഭിക്കാൻ എത്ര രൂപ ശമ്പളം വേണമെന്ന് അറിയാമോ?
സ്വന്തമായി ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആകർഷകമായ പലിശ നിരക്കിൽ ഭവന വായ്പകൾ നൽകി വരുന്നുണ്ട്. റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചതോടെ വായ്പകളുടെ പലിശ നിരക്കിലും ഇഎംഐയിലും വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 7.25 ശതമാനം മുതലുള്ള പലിശ നിരക്കിൽ ഭവന വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 7.25 ശതമാനം പലിശ നിരക്കിൽ 40 ലക്ഷം രൂപ ഭവന വായ്പ ലഭിക്കാൻ ആവശ്യമായ പ്രതിമാസ ശമ്പളം എത്രയാണ്? ഇഎംഐ അടയ്ക്കേണ്ടത് എത്രയാണ്? തുടങ്ങിയ വിവരങ്ങൾ അറിഞ്ഞാലോ….
40 ലക്ഷം രൂപയുടെ ഭവന വായ്പ ലഭിക്കാൻ ശമ്പളം എത്ര വേണം?
എസ്‌ബിഐയുടെ കണക്കനുസരിച്ച്, 7.25% പലിശ നിരക്കിൽ 30 വർഷത്തെ കാലാവധിയിലേക്ക് 40 ലക്ഷം രൂപ വായ്പ ലഭിക്കണമെങ്കിൽ അപേക്ഷകന് കുറഞ്ഞത് 55,000 രൂപ മാസശമ്പളം ഉണ്ടായിരിക്കണം. ഇതിന് പുറമെ മറ്റ് വായ്പകളോ ബാധ്യതകളോ ഉണ്ടാകാൻ പാടില്ല.
40 ലക്ഷം രൂപ 7.25% പലിശയിൽ 30 വർഷത്തേക്ക് എടുക്കുകയാണെങ്കിൽ, ഏകദേശം 27,500 രൂപയാണ് മാസതവണയായി അടയ്ക്കേണ്ടി വരിക. സാധാരണയായി ഒരാളുടെ ശമ്പളത്തിന്റെ പകുതിയോളം തുക വായ്പ തിരിച്ചടവിനായി ബാങ്കുകൾ പരിഗണിക്കാറുണ്ട്.
ALSO READ: 3 മാസത്തിലൊരിക്കൽ 61,500 രൂപ വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രയും
ക്രെഡിറ്റ് സ്കോർ
ഭവന വായ്പ ലഭിക്കുന്നതിന് നല്ലൊരു ക്രെഡിറ്റ് സ്കോർ അത്യാവശ്യമാണ്. സ്കോർ കുറവാണെങ്കിൽ ബാങ്ക് വായ്പ അപേക്ഷ നിരസിച്ചേക്കാം. നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവർക്ക് ബാങ്കുമായി ചർച്ച ചെയ്ത് പലിശ നിരക്കിൽ ഇളവുകൾ നേടാനും സാധിക്കും. വായ്പ എടുക്കുന്നതിന് മുൻപ് രണ്ടോ മൂന്നോ ബാങ്കുകളിലെ നിരക്കുകൾ താരതമ്യം ചെയ്യുന്നത് ലാഭകരമായിരിക്കും.
നിരാകരണം: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം സ്ഥിരീകരിക്കുന്നില്ല. ലാഭനഷ്ട സാധ്യതകൾ മനസിലാക്കി മാത്രം മുന്നോട്ട് പോവുക.