AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rice Stocks: റേഷന്‍ അരിയുടെ അളവ് കൂടും? തുച്ഛമായ വിലയ്ക്കും വാങ്ങാം

India’s Rice Stock Hits All Time High: മൊത്തം കരുതല്‍ ശേഖരം 679 ലക്ഷം ടണ്‍ ആയി വര്‍ദ്ധിച്ചുവെന്നാണ് സൂചന. ഇതോടെ അധികമുള്ള സ്റ്റോക്ക് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുന്നതടക്കമുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Rice Stocks: റേഷന്‍ അരിയുടെ അളവ് കൂടും? തുച്ഛമായ വിലയ്ക്കും വാങ്ങാം
പ്രതീകാത്മക ചിത്രംImage Credit source: R.Tsubin/Moment/Getty Images
Nithya Vinu
Nithya Vinu | Updated On: 20 Jan 2026 | 09:27 AM

ന്യൂഡൽഹി: രാജ്യത്തെ കേന്ദ്ര പൂളിൽ നെല്ലിന്റെയും അരിയുടെയും ശേഖരം റെക്കോർഡ് ഉയരത്തിലെത്തിലെത്തി. മൊത്തം കരുതല്‍ ശേഖരം 679 ലക്ഷം ടണ്‍ ആയി വര്‍ദ്ധിച്ചുവെന്നാണ് സൂചന. ഇതോടെ അധികമുള്ള സ്റ്റോക്ക് ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് നേരിട്ട് വിൽക്കുന്നതടക്കമുള്ള നടപടികളിലേക്ക് കേന്ദ്ര സർക്കാർ കടക്കുന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

ജനുവരി 1-ലെ കണക്കനുസരിച്ച്, കേന്ദ്ര പൂളിൽ 309.38 ലക്ഷം ടൺ അരിയും 552.15 ലക്ഷം ടൺ നെല്ലും ശേഖരത്തിലുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അരിയുടെ ശേഖരത്തിൽ 6 ശതമാനവും നെല്ലിന്റെ ശേഖരത്തിൽ 16 ശതമാനവും വർദ്ധിച്ചു. ബഫർ മാനദണ്ഡങ്ങൾ പ്രകാരം വേണ്ടതിനേക്കാൾ ഒൻപത് മടങ്ങ് അധികം അരിയാണ് നിലവിൽ സർക്കാരിന്റെ കൈവശമുള്ളത്.

അരിയുടെ അളവ് കൂടിയതോടെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സർക്കാർ പരിഗണിച്ചേക്കും. അധികമുള്ള അരി എഥനോൾ നിർമ്മാണത്തിനായി വകമാറ്റാൻ ഇതിനകം തന്നെ അനുമതി നൽകിയിട്ടുണ്ട്. 23,200 രൂപക്കാണ് എഥനോൾ ഉൽപാദകർക്ക് സർക്കാർ നൽകിയത്.

ALSO READ: 3 മാസത്തിലൊരിക്കൽ 61,500 രൂപ വീട്ടിലെത്തും; ചെയ്യേണ്ടത് ഇത്രയും

പൊതുവിതരണ സമ്പ്രദായം വഴി നൽകുന്ന അരിയുടെ അളവ് വർദ്ധിപ്പിക്കുന്ന കാര്യവും ചർച്ചയിലുണ്ട്. റേഷൻ അരിയുടെ അളവ് കൂട്ടിയേക്കുമെന്നും വിവരമുണ്ട്. എന്നാൽ ​റേഷൻ കടകളിലൂടെ ഒരു മാസം ഒരാൾക്ക് അഞ്ച് കിലോഗ്രാം അരി മാത്രമേ വിൽക്കാൻ കഴിയൂ. ഈ പരിധി ഉയർത്തിയാലും കടകളിൽ നേരിട്ട് വിറ്റാലും അധിക അരി ഒഴിവാക്കാൻ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കുന്നതിന് കാർഷിക, ഭക്ഷ്യ മന്ത്രാലയങ്ങൾ ചർച്ച നടത്തേണ്ടതുണ്ടെന്ന് ഉദ്യോ​ഗസ്ഥർ നിർദേശിച്ചു.