AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Union Budget 2026: ഏറ്റവും ദൈര്‍ഘ്യമേറിയതും ചെറുതുമായ ബജറ്റ് പ്രസംഗങ്ങള്‍ ഇവരുടേത്

Longest Budget Speech in India: ഒട്ടേറെ പ്രതീക്ഷകളോടെയുമാണ് ഇന്ത്യന്‍ ജനത ബജറ്റിനായി കാത്തിരിക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിവിധ മേഖലകളില്‍ സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് വിവരം.

Union Budget 2026: ഏറ്റവും ദൈര്‍ഘ്യമേറിയതും ചെറുതുമായ ബജറ്റ് പ്രസംഗങ്ങള്‍ ഇവരുടേത്
യൂണിയന്‍ ബജറ്റ്‌ Image Credit source: Kabir Jhangiani/NurPhoto via Getty Images
Shiji M K
Shiji M K | Published: 27 Jan 2026 | 10:07 AM

ചരിത്രത്തിലാദ്യമായി ഞായറാഴ്ച ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കാന്‍ പോകുകയാണ്. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. ഒട്ടേറെ പ്രതീക്ഷകളോടെയുമാണ് ഇന്ത്യന്‍ ജനത ബജറ്റിനായി കാത്തിരിക്കുന്നത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിവിധ മേഖലകളില്‍ സുപ്രധാന തീരുമാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുമെന്നാണ് വിവരം.

വരാനിരിക്കുന്ന ബജറ്റിന്റെ അടിസ്ഥാനത്തില്‍, രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയതും ചെറുതുമായ ബജറ്റ് പ്രസംഗങ്ങള്‍ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം.

നിര്‍മ്മല സീതാരാമന്‍

രാജ്യത്ത് ഇതുവരെ അവതരിപ്പിച്ചതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം നിലവിലെ ധനമന്ത്രി നിര്‍മ്മല സീതാരാമന്റേതാണ്. 2020ലെ കേന്ദ്ര ബജറ്റിന്റെ ദൈര്‍ഘ്യം 2 മണിക്കൂറും 42 മിനിറ്റുമാണ്. രാവിലെ 11 മണിക്ക് ആരംഭിച്ച പ്രസംഗം ഉച്ചയ്ക്ക് 1.40 വരെ നീണ്ടുനിന്നു. പ്രസംഗത്തിന്റെ അവസാനത്തെ രണ്ട് പേജുകള്‍ ബാക്കിനില്‍ക്കെ ധനമന്ത്രിക്ക് സുഖമില്ലാതായി, ഇതേതുടര്‍ന്ന്, ആ ഭാഗത്തിന്റെ അവതരണം നടത്തിയത് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയാണ്.

ജസ്വന്ത് സിങ്

നിര്‍മ്മല സീതാരാമന് മുമ്പ് ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം നടത്തിയതില്‍ ഒരാള്‍ ജസ്വന്ത് സിങ്ങാണ്. 2003ല്‍ അദ്ദേഹം നടത്തിയ ബജറ്റ് പ്രസംഗത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂറും 13 മിനിറ്റുമായിരുന്നു.

Also Read: Union Budget 2026: വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ബജറ്റില്‍ നേട്ടം; വാഗ്ദാനങ്ങളില്ല, ഇവയുണ്ടായേക്കും

അരുണ്‍ ജെയ്റ്റ്‌ലി

2014ല്‍ ധനമന്ത്രിയായ അരുണ്‍ ജെയ്റ്റ്‌ലി നടത്തിയ പ്രസംഗത്തിന്റെ ദൈര്‍ഘ്യം 2 മണിക്കൂറും 10 മിനിറ്റുമാണ്.

ഏറ്റവും ചെറുത്

ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും ചെറിയ ബജറ്റ് പ്രസംഗം 1977ല്‍ മൊറാര്‍ജി ദേശായി മന്ത്രിസഭയിലെ ഹിരുഭായ് മുല്‍ജിഭായ് പട്ടേല്‍ നടത്തിയതാണ്. വെറും 800 വാക്കുകള്‍ മാത്രമായിരുന്നു ആ പ്രസംഗത്തിലുണ്ടായിരുന്നത്. സര്‍ക്കാര്‍ വിവരങ്ങള്‍ പ്രകാരം, 1977 മാര്‍ച്ച് 31 വരെ വോട്ട് ഓണ്‍ അക്കൗണ്ടിലൂടെ ഭരണഘടന ആവശ്യകതകള്‍ നിറവേറ്റുന്നതിനുള്ള സമയം മാത്രമേ പട്ടേലിന് ഉണ്ടായിരുന്നു. ഇതാണ് പ്രസംഗം ചെറുതാകുന്നതിന് കാരണമായത്.