AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health Tips: അറിഞ്ഞിരിക്കുക! മാമ്പഴം കഴിച്ചതിന് പിന്നാലെ ശീതളപാനീയങ്ങൾ കുടിച്ചാൽ സംഭവിക്കുന്നത്

Mangoes And Carbonated Drinks: മാമ്പഴത്തിലെ ഉയർന്ന പഞ്ചസാരയും (Fructose) ശീതളപാനീയങ്ങളിലെ കൃത്രിമ പഞ്ചസാരയും ചേരുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകും. ഇതാണ് യഥാർത്ഥത്തിൽ ശ്രദ്ധിക്കേണ്ട കാര്യം.

Health Tips: അറിഞ്ഞിരിക്കുക! മാമ്പഴം കഴിച്ചതിന് പിന്നാലെ ശീതളപാനീയങ്ങൾ കുടിച്ചാൽ സംഭവിക്കുന്നത്
Mangoes Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 27 Jan 2026 | 12:07 PM

വേനലിന്റെ വരവറിയിച്ച് മാമ്പഴക്കാലം പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു. പഴങ്ങളുടെ രാജാവിനെ വരവേൽക്കാൻ നാം ഒരുങ്ങുമ്പോൾ, പതിവുപോലെ മാമ്പഴത്തെക്കുറിച്ചുള്ള ചില ആരോഗ്യ മുന്നറിയിപ്പുകളും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് മാമ്പഴം കഴിച്ചയുടൻ തണുത്ത പാനീയങ്ങൾ കുടിക്കരുത് എന്നത്. എന്നാൽ ഈ പ്രചാരണത്തിന് പിന്നിലെ ശാസ്ത്രീയ വശമെന്താണ്? മാമ്പഴം കഴിക്കുമ്പോൾ നാം യഥാർത്ഥത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മാമ്പഴം കഴിച്ചതിന് ശേഷം ഇത്തരം തണുത്ത പാനീയങ്ങൾ കുടിക്കുന്നത് വിഷമാകുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എങ്കിലും, മാമ്പഴത്തിലെ ഉയർന്ന പഞ്ചസാരയും (Fructose) ശീതളപാനീയങ്ങളിലെ കൃത്രിമ പഞ്ചസാരയും ചേരുന്നത് ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിപ്പിക്കാൻ കാരണമാകും. ഇതാണ് യഥാർത്ഥത്തിൽ ശ്രദ്ധിക്കേണ്ട കാര്യം.

ALSO READ: പൈനാപ്പിൾ കഴിക്കുമ്പോൾ വായയും നാവും ചൊറിയാറുണ്ടോ? കാരണമിത്

മാമ്പഴം കഴിച്ച ഉടനെ തണുത്ത വെള്ളമോ പാനീയങ്ങളോ കുടിച്ചതിനാൽ ആളുകളുടെ മരണത്തിന് കാരണമാകുമെന്ന് അവകാശപ്പെടുന്ന സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ പൂർണ്ണമായും അടിസ്ഥാനരഹിതമാണ്. കാരണം മാമ്പഴം കഴിച്ച ഉടനെ തണുത്ത വെള്ളമോ തണുത്ത പാനീയങ്ങളോ കുടിക്കുന്നത് ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല.

മാമ്പഴത്തിനൊപ്പം ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ

തൈര്: മാമ്പഴവും തൈരും ചേർത്തുള്ള ‘മാംഗോ ലസ്സി’ പലർക്കും പ്രിയപ്പെട്ടതാണെങ്കിലും ആയുർവേദ പ്രകാരം ഇവ വിരുദ്ധാഹാരമായി കണക്കാക്കപ്പെടുന്നു. തൈര് പുളിയുള്ളതും മാമ്പഴം മധുരമുള്ളതുമാണ്. ഇവയുടെ സംയോജനം ശരീരത്തിൽ വിഷാംശം (Toxins) ഉണ്ടാക്കാനും ചർമ്മപ്രശ്നങ്ങൾക്കും ദഹനക്കേടിനും കാരണമാവുകയും ചെയ്തേക്കാം.

എരിവുള്ള ഭക്ഷണം: മാമ്പഴം കഴിച്ചയുടനെ എരിവുള്ളതോ മസാലകൾ അധികമുള്ളതോ ആയ ഭക്ഷണം കഴിക്കുന്നത് വയറ്റിൽ അസ്വസ്ഥതയുണ്ടാക്കും. ഇത് അസിഡിറ്റിക്കും ചർമ്മത്തിൽ കുരുക്കൾ വരാനും കാരണമായേക്കാം.

പാവയ്ക്ക: മധുരമുള്ള മാമ്പഴം കഴിച്ചതിന് പിന്നാലെ കൈപ്പുള്ള പാവയ്ക്ക കഴിക്കുന്നത് ഓക്കാനം, ഛർദ്ദി, ശ്വാസംമുട്ടൽ എന്നിവയ്ക്ക് കാരണമാകാമെന്ന് പറയപ്പെടുന്നു. കാരണം ഈ രണ്ട് രുചികളും ഒരേസമയം ദഹിപ്പിക്കാൻ ശരീരം ബുദ്ധിമുട്ടും.

വെള്ളം: മാമ്പഴം കഴിച്ച് ഉടൻ തന്നെ ധാരാളം വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഇത് വയറ്റിലെ ദഹനരസങ്ങളെ നേർപ്പിക്കുകയും, വയറുവേദന, ഗ്യാസ് എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. മാമ്പഴം കഴിച്ച് കുറഞ്ഞത് 30 മിനിറ്റിന് ശേഷം മാത്രം വെള്ളം കുടിക്കുക.