Bank Holiday: ഇന്നും ബാങ്കില്ല, പണമിടപാടുകള്‍ മുടങ്ങും; അഖിലേന്ത്യ പണിമുടക്ക് ശക്തം
January 27 Tuesday Bank Strike: രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസമാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത്. ജനുവരി 24 നാലാം ശനി മുതല്‍ ജനുവരി 26 തിങ്കള്‍ റിപ്പബ്ലിക് ദിനം വരെ ബാങ്കുകള്‍ക്ക് അവധിയായിരുന്നു. അതിന് പിന്നാലെ എത്തുന്ന പണിമുടക്ക് പൊതുജനത്തെ സാരമായി തന്നെ ബാധിച്ചേക്കും.
രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര്‍ ഇന്ന് പണിമുടക്കും. പൊതുമേഖല ബാങ്കുകളുടെ പ്രവര്‍ത്തനം പൂര്‍ണമായും തടസപ്പെടും. പ്രവൃത്തി ദിനങ്ങള്‍ അഞ്ച് ദിവസമാക്കി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. എല്ലാ ശനിയാഴ്ചകളും അവധി ദിനമായി പ്രഖ്യാപിക്കണമെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് ആവശ്യപ്പെട്ടു.
ബാങ്ക് ജീവനക്കാരുടെ ഒമ്പത് സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ചര്‍ച്ച നടന്നെങ്കിലും തങ്ങള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ഉറപ്പ് ലഭിച്ചില്ലെന്ന് സംഘടന ഭാരവാഹികള്‍ പറഞ്ഞു.
Also Read: Bank Holiday: പണമിടപാടുകൾ നടക്കില്ല, നാളെ ബാങ്ക് അവധി; കാരണമിത്
നിലവില്‍ ഇന്ത്യയില്‍ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളിലാണ് ബാങ്ക് അവധി. എന്നാല്‍ ശനിയാഴ്ചകളും അവധിയാക്കണമെന്ന് സംഘടന ആവശ്യപ്പെടുന്നു. ഇങ്ങനെ അവധി ലഭിക്കുന്നതിനായി എല്ലാ ദിവസം 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടന അറിയിച്ചിട്ടുണ്ട്.
രാജ്യത്ത് തുടര്‍ച്ചയായ നാലാം ദിവസമാണ് ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത്. ജനുവരി 24 നാലാം ശനി മുതല്‍ ജനുവരി 26 തിങ്കള്‍ റിപ്പബ്ലിക് ദിനം വരെ ബാങ്കുകള്‍ക്ക് അവധിയായിരുന്നു. അതിന് പിന്നാലെ എത്തുന്ന പണിമുടക്ക് പൊതുജനത്തെ സാരമായി തന്നെ ബാധിച്ചേക്കും.