Silver Rate: വെള്ളി തൊട്ടാൽ പൊള്ളും! വെള്ള ലോഹവും അന്യമാകുമോ?
Silver Rate Today: കഴിഞ്ഞ ദിവസത്തേക്കാൾ 9000 രൂപയാണ് ഇന്ന് വർദ്ധിച്ചത്.ദിവസം കഴിയുംതോറും വെള്ളിക്കും ഡിമാൻഡ് കൂടുന്ന ഒരു അവസ്ഥയാണ് കാണുന്നത്. അന്താരാഷ്ട്ര വിപണികളിലെ വിലകൾക്ക് അനുസരിച്ച് കേരളത്തിലും....
വെള്ളിയാഭരണങ്ങൾ ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കം ആയിരിക്കും. പ്രത്യേകിച്ച് മലയാളികൾ സ്വർണം കഴിഞ്ഞാൽ പിന്നീട് ഏറ്റവും കൂടുതൽ വാങ്ങുന്ന മറ്റൊരു ലോഹമാണ് വെള്ളി. എന്നാൽ ഇപ്പോൾ ദിവസം കഴിയുംതോറും വെള്ളിക്കും ഡിമാൻഡ് കൂടുന്ന ഒരു അവസ്ഥയാണ് കാണുന്നത്. അന്താരാഷ്ട്ര വിപണികളിലെ വിലകൾക്ക് അനുസരിച്ച് കേരളത്തിലും വെള്ളി വിലയിൽ മാറ്റങ്ങൾ ഉണ്ടാകാറുണ്ട്. ഈ സാഹചര്യത്തിൽ ഇന്നത്തെ വെള്ളിയുടെ നിരക്ക് എത്രയാണെന്ന് നോക്കാം.
കേരളത്തിൽ ഇന്നലെ ഒരു കിലോ വെള്ളിയുടെ നിരക്ക് 1,73000 രൂപയായിരുന്നു. എന്നാൽ ഇന്ന് വെള്ളിയുടെ വില വർദ്ധിച്ചു ഒരു കിലോ വെള്ളിയുടെ നിരക്ക് 1,82000 ആണ്. കഴിഞ്ഞ ദിവസത്തേക്കാൾ ഒമ്പതിനായിരം(9000) രൂപയാണ് ഇന്ന് വർദ്ധിച്ചത്. സംസ്ഥാനത്ത് ഇന്നലെ ഒരു ഗ്രാം വെള്ളിയുടെ വില 173 രൂപയായിരുന്നു. ഇന്ന് ഒരു ഗ്രാം വെള്ളിയുടെ നിരക്ക് 182 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ ഒമ്പത് രൂപയാണ് ഇന്ന് വർദ്ധിച്ചത്.
കേരളത്തിൽ ഇന്ന് വെള്ളിയുടെ വില ഗ്രാമിന് 182 രൂപയും കിലോഗ്രാമിന് 1,82,000 രൂപയും ആണ്. അതായത് അന്താരാഷ്ട്ര വിപണികളിലെ വിലകൾ എങ്ങനെയാണോ അതിനനുസരിച്ച് കേരളത്തിലെ വെള്ളി വിലയും മാറിയിരിക്കുന്നു.എന്നാൽ വരുന്ന കുറച്ച് വർഷങ്ങളിൽ ലോഹത്തിന്റെ വിലയിൽ വലിയ മാറ്റമോ ഇടിവോ ഉണ്ടാകാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന സൂചന. സംസ്ഥാനത്തെ ഗ്രാമങ്ങളിലും നഗരങ്ങളിലും ലോഹത്തിന് നല്ല ഡിമാൻഡുണ്ട്.
കാരണം സ്വർണ്ണത്തിന്റെ വില വർധിച്ചതോടെ പല ആളുകള്ക്കും വെള്ളി ആഭരണങ്ങൾ വാങ്ങുന്നത് ഒരു ശീലമായി മാറിയിരിക്കുകയാണ്. കൂടാതെ ആഗോള സാമ്പത്തിക ഘടകങ്ങളും വെള്ളി വില വർധിക്കുന്നതിന് കാരണമായി. യുഎസ് ഡോളറിന്റെ മൂല്യം ഇടിഞ്ഞതും വെള്ളിക്ക് നേട്ടമായി മാറി. ഡോളറിന്റെ വിലദുർബലമാകുമ്പോൾ മറ്റ് കറൻസികൾ ഉപയോഗിച്ച് വെള്ളി വാങ്ങുകയും ഇത് ഡിമാൻഡ് വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് കാരണം.