Supplyco: സപ്ലൈകോയിൽ ‘ഹാപ്പി അവേഴ്സ്’; വൻ വില കുറവിൽ സാധനങ്ങൾ വാങ്ങാം
Supplyco's Happy Hours: സപ്ലൈകോ വഴി ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന്‍റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
ഓണത്തിന് മുന്നോടിയായി സപ്ലൈകോയിൽ വൻ വില കുറവിൽ സാധനങ്ങൾ വാങ്ങാം. സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾക്കാണ് വില കുറവ്. ഹാപ്പി അവേഴ്സ് എന്ന പേരിൽ ജൂലൈ 31 വരെ ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ തെരഞ്ഞെടുത്ത സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കൾ വിലക്കുറവ് വാങ്ങാം.
സപ്ലൈകോയിൽ സാധാരണ ലഭിക്കുന്ന വിലക്കുറവിനെക്കാൾ 10 ശതമാനം വരെ വിലക്കുറവിൽ ഹാപ്പി അവേഴ്സിൽ സാധനങ്ങൾ ലഭിക്കുന്നത്. അരി, എണ്ണ, സോപ്പ്, ശർക്കര, ആട്ട റവ , മൈദ, ഡിറ്റർജന്‍റുകൾ, ടൂത്ത് പേസ്റ്റ് സാനിറ്ററി നാപ്കിൻ തുടങ്ങിയവയ്ക്ക് അധിക വിലക്കുറവ് ഉണ്ട്.
അതേസമയം സപ്ലൈകോ വഴി ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും പരമാവധി വിലക്കുറവില്‍ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തുന്നുണ്ട്. ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിലിന്‍റെ അധ്യക്ഷതയിൽ നടത്തിയ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനും കാര്യക്ഷമമായ ഇടപെടൽ നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുമായി അരി സംഭരിക്കുന്നത് സംബന്ധിച്ച് നേരിട്ട് ചർച്ച നടത്തി. ആന്ധ്ര പ്രദേശ്, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും നേരിട്ട് സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഉള്‍നാടന്‍ മേഖലകളില്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം മന്ത്രി പറഞ്ഞു.