AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UPI Payment: പിൻ നമ്പർ വേണ്ട, യുപിഐ പണമിടപാടുകൾക്ക് പുതിയ സംവിധാനം

UPI Payments without PIN: ഈ വർഷം നടക്കാനിരിക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനോടനുബന്ധിച്ച് ഇതിന്റെ മാതൃക അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം പൂർത്തിയായാൽ റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും പുതിയ സംവിധാനം നടപ്പാക്കുക.

UPI Payment: പിൻ നമ്പർ വേണ്ട, യുപിഐ പണമിടപാടുകൾക്ക് പുതിയ സംവിധാനം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
nithya
Nithya Vinu | Published: 31 Jul 2025 13:57 PM

​ഗൂ​ഗിൾ പേ, ഫോൺ പേ തുടങ്ങിയ യുപിഐ ഇടപാടുകൾ ഉപയോ​ഗിക്കാത്തവർ ചുരുക്കമാണ്. ആറ് അക്കമോ അല്ലെങ്കിൽ നാല് അക്കമോ ഉള്ള പിൻ നമ്പറുകളാണ് യുപിഐ പണമിടപാടുകളിൽ സാധാരണയായി ഉപയോ​ഗിക്കുന്നത്. എന്നാൽ പലപ്പോഴും നാം ഈ പിൻ നമ്പറുകൾ‌ മറന്ന് പോവുകയും റീ സെറ്റ് ചെയ്യുകയും ചെയ്യുന്നു.

എന്നാൽ പിൻ നമ്പർ സംവിധാനങ്ങൾക്ക് മാറ്റം വരുന്നുവെന്നാണ് റിപ്പോർട്ടുകൾ. യുപിഐ ഇടപാടുകൾ ബയോമെട്രിക് ഉപയോ​ഗിച്ച് പൂർത്തിയാക്കാൻ കഴിയുന്ന സൗകര്യം ഉടൻ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഇതോടെ പിൻ നമ്പറുകൾക്ക് പകരം ഫിം​ഗർ പ്രിന്റും ഫെയ്സ് ഐഡിയും ഉപയോ​ഗിക്കാൻ കഴിയും.

ALSO READ: ഓഗസ്റ്റ് മുതൽ യുപിഐ മാറും, ബാലൻസ് പരിശോധനയിലും പരിധി; ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം….

നാഷണൽ പേയ്മെന്റ് ഓഫ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) പുതിയ സംവിധാനം ഒരുക്കുന്നതെന്നാണ് വിവരം. ആവശ്യമുള്ളവർക്ക് തിരഞ്ഞെടുത്തുപയോഗിക്കാനാകുന്ന രീതിയിലാകും പരീക്ഷണഘട്ടത്തിലുള്ള സംവിധാനം നടപ്പാക്കുക. ഒരുവർഷത്തോളമായി എൻപിസിഐ ബയോമെട്രിക് വെരിഫിക്കേഷൻ സേവനം കൊണ്ടുവരുന്നതിനായി പരിശ്രമിച്ചുവരുകയാണെന്നും വിവിധ തേഡ്പാർട്ടി കമ്പനികളുമായി ഇതിന്റെ സാധുത പരിശോധിച്ചിട്ടുണ്ടെന്നുമാണ് വിവരം.

ഈ വർഷം നടക്കാനിരിക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനോടനുബന്ധിച്ച് ഇതിന്റെ മാതൃക അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷണം പൂർത്തിയായാൽ റിസർവ് ബാങ്കിന്റെ അനുമതിയോടെയാകും പുതിയ സംവിധാനം നടപ്പാക്കുക. അതേസമയം ഇക്കാര്യം നാഷണൽ പേയ്മെന്റ് ഓഫ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല.