AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SIP: ദിവസവും 100 രൂപയോ പ്രതിമാസം 3,000 രൂപയോ; ഏത് എസ്‌ഐപിയാണ് ലാഭകരം

SIP Investment Tips: പ്രതിദിനം, ആഴ്ചയില്‍, പ്രതിമാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നീ കാലയളവുകളില്‍ നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ നിക്ഷേപം നടത്താവുന്നതാണ്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിക്ഷേപം നടത്താന്‍ സാധിക്കുന്നു.

SIP: ദിവസവും 100 രൂപയോ പ്രതിമാസം 3,000 രൂപയോ; ഏത് എസ്‌ഐപിയാണ് ലാഭകരം
എസ്‌ഐപി Image Credit source: TV9 Network
shiji-mk
Shiji M K | Published: 31 Jul 2025 17:31 PM

മ്യൂച്വല്‍ ഫണ്ടില്‍ നേരിട്ട് നിക്ഷേപം നടത്തുന്നതിന് പുറമെ ഇന്നത്തെ കാലത്ത് പലരും തിരഞ്ഞെടുക്കുന്ന രീതിയാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ അഥവ എസ്‌ഐപി. ഇവിടെ നിങ്ങളില്‍ ചിട്ടയായ ഒരു നിക്ഷേപ ശീലമാണ് ഉടലെടുക്കുന്നത്. 100 രൂപ മുതല്‍ എസ്‌ഐപിയില്‍ നിക്ഷേപിക്കാം.

പ്രതിദിനം, ആഴ്ചയില്‍, പ്രതിമാസം, അര്‍ധ വാര്‍ഷികം, വാര്‍ഷികം എന്നീ കാലയളവുകളില്‍ നിങ്ങള്‍ക്ക് എസ്‌ഐപിയില്‍ നിക്ഷേപം നടത്താവുന്നതാണ്. ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്കനുസരിച്ച് നിക്ഷേപം നടത്താന്‍ സാധിക്കുന്നു. എന്നാല്‍ ദീര്‍ഘകാലത്തേക്ക് നടത്തുന്ന നിക്ഷേപങ്ങളാണ് എസ്‌ഐപിയില്‍ മികച്ച റിട്ടേണ്‍ നല്‍കുകയുള്ളൂ.

എന്നാല്‍ പലര്‍ക്കുമുള്ള സംശയമാണ് പ്രതിദിനം നിക്ഷേപിക്കുന്നതാണോ പ്രതിമാസം നിക്ഷേപിക്കുന്നതാണോ കൂടുതല്‍ വരുമാനം നേടാന്‍ സഹായിക്കുക എന്നത്. അക്കാര്യം വിശദമായി തന്നെ പരിശോധിക്കാം.

നിങ്ങള്‍ എല്ലാ ദിവസവും 100 രൂപയാണ് എസ്‌ഐപിയില്‍ നിക്ഷേപിക്കുന്നതെന്ന് കരുതൂ. ഒരു മാസത്തില്‍ 10 മുതല്‍ 22 വരെ പ്രവൃത്തി ദിനങ്ങളാണ് ഉണ്ടായിരിക്കുക. അങ്ങനെയെങ്കില്‍ 100 രൂപ വെച്ച് നിങ്ങള്‍ ഒരു മാസം നിക്ഷേപിക്കുന്നത് 2,200 രൂപ.

അടുത്തൊരു രീതി പ്രതിമാസം ഒരുമിച്ച് 3,000 രൂപ നിക്ഷേപിക്കുക എന്നതാണ്. ഇങ്ങനെ രണ്ട് തരത്തില്‍ നിക്ഷേപിച്ചാലും പണം എങ്ങനെയാണ് വളരുന്നതെന്ന് നോക്കാം.

Also Read: Senior Citizens Savings Scheme: നിക്ഷേപിക്കുന്നതിന് ഇരട്ടി തിരികെ! ഈ സര്‍ക്കാര്‍ പദ്ധതിയില്ലേ എല്ലാത്തിനും

100 രൂപ പ്രതിദിനം നിക്ഷേപിക്കുമ്പോള്‍ മാസം 2,200 രൂപ. 20 വര്‍ഷത്തേക്ക് 12 ശതമാനം വാര്‍ഷിക വരുമാനം ലഭിക്കുകയാണെങ്കില്‍ ആകെ നിങ്ങളുടെ നിക്ഷേപം 5.28 ലക്ഷം രൂപ. ഏകദേശം കണക്കാക്കിയ വരുമാനം 14.95 ലക്ഷം രൂപ. കണക്കാക്കിയ റിട്ടേണ്‍ ഏകദേശം 20.23 ലക്ഷം രൂപയുമാണ്.

പ്രതിമാസം 3,000 രൂപ നിക്ഷേപിക്കുമ്പോള്‍ ആകെ നിക്ഷേപം 7.2 ലക്ഷം രൂപ. കണക്കാക്കിയ വരുമാനം 20.39 ലക്ഷം രൂപ. കണക്കാക്കിയ റിട്ടേണ്‍ ഏകദേശം 27.59 ലക്ഷം രൂപയുമായിരിക്കും.

അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.